Home
News

രണ്ട് പേർക്ക് സുഖമായി കഴിയാൻ ഇതൊരെണ്ണം മതി! ഉള്ളതിൽ ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ഇപ്പോൾ ഏറെ ചെലവേറിയ കാര്യമാണ്. ഒരാളുടെ റീച്ചാർജ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണം. അ‌പ്പോൾ വീട്ടിലുള്ളവരുടെയെല്ലാം ഫോണുകൾ റീച്ചാർജ് ചെയ്യണമെങ്കിൽ വലിയൊരു തുക വേണ്ടിവരും. എന്നാൽ കുടുംബ ബജറ്റ് താളം തെറ്റിക്കാതെ എല്ലാ ആനുകൂല്യങ്ങളോടും കൂടി രണ്ട് പേരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ പ്ലാൻ വൊഡാഫോൺ ഐഡിയ (വിഐ) വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐയുടെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന് കീഴിലാണ് ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ആനുകൂല്യങ്ങളുമായി എത്തുന്ന ഈ പ്ലാനിന് 701 രൂപയാണ് നിരക്ക്.

ധാരാളം ​ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും വിവിധ ഒടിടി സബ്സ്ക്രിപ്ഷനും അ‌ടക്കമുള്ള ആനുകൂല്യങ്ങളുമായാണ് രണ്ട് പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന 701 രൂപയുടെ ഈ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ എത്തുന്നത്. എങ്കിലും ഇതിലെ പ്രധാന നമ്പറിനും സെക്കൻഡറി നമ്പറിനും ലഭിക്കുന്ന ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

ഉള്ളതിൽ ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പ്ലാൻ

701 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 701 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ പ്രൈമറി നമ്പറിനും സെക്കൻഡറി നമ്പറിനും അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം ലഭ്യമാണ്. പ്രധാന കണക്ഷന് ഒപ്പം (പ്രൈമറി നമ്പർ) 70GB ഡാറ്റ, 200GB ഡാറ്റ റോൾഓവർ, 12 AM മുതൽ 6 AM വരെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ എന്നിവ ലഭിക്കും.

701 രൂപയുടെ പ്ലാനിലെ രണ്ടാമത്തെ കണക്ഷന്, ആകെ 40GB ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം 200GB ഡാറ്റ റോൾഓവർ സൗകര്യവും ഉപഭോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി പങ്കിടാൻ കഴിയുന്ന 10GB അധിക ഡാറ്റയും വിഐ വാഗ്ദാനം ചെയ്യുന്നു. രണ്ട് നമ്പറുകൾക്കും ഒപ്പം പ്രതിമാസം 3000 വീതം സൗജന്യ എസ്എംഎസ് സൗകര്യവുമുണ്ട്.

ഉള്ളതിൽ ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പ്ലാൻ

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അ‌ഞ്ച് അ‌ധിക ആനുകൂല്യങ്ങളും 701 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 6 മാസത്തെ ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷൻ, 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ, 12 മവസത്തേക്ക് സോണിലിവ്, ഒരു വർഷത്തേക്ക് സൺനെക്സ്റ്റ്, ഒരു വർഷത്തെ ഈസ്​മൈട്രിപ്പ്, 1 വർഷത്തെ നോർട്ടൻ 360 മൊബൈൽ സെക്യൂരിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ അ‌ഞ്ച് അ‌ധിക ആനുകൂല്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള ഏതെങ്കിലും 2 ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ വിഐ ഉപയോക്താക്കൾക്ക് നൽകുന്നു. എയർടെലും ജിയോയും നൽകുന്നതുപോലെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയൊന്നും ഈ വിഐ പ്ലാനുകളിൽ ലഭ്യമാകില്ല. എങ്കിലും ഉപയോക്താക്കൾക്ക് ധാരാളം 4ജി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിഐക്ക് 701 രൂപയുടെ പ്ലാൻ കൂടാതെ വേറെയും ധാരാളം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉണ്ട്. എങ്കിലും ആ പ്ലാനുകളുടെ ലിസ്റ്റിലെ ഏറ്റവും താങ്ങാനാകുന്ന നിരക്കിലുള്ള ചെലവ് കുറഞ്ഞ ഫാമിലി പ്ലാൻ 701 രൂപയുടെ പ്ലാനാണ്. ഇത്തരം മികച്ച പ്ലാനുകൾ ഉള്ളതിനാൽ തന്നെ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ വിഐക്ക് ഉപയോക്താക്കളുടെ ശക്തമായ പിന്തുണയുണ്ട്.

ഉള്ളതിൽ ഏറ്റവും നിരക്ക് കുറഞ്ഞ വിഐ ഫാമിലി പ്ലാൻ

റീച്ചാർജ് നിരക്കുകൾ കൂടിയ സാഹചര്യത്തിൽ വീട്ടിലെ ആളുകളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നല്ലൊരു ഓപ്ഷനാണ്. കുറഞ്ഞ ചെലവിൽ ടെലിക്കോം ആവശ്യങ്ങൾ നടക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. അ‌തിനാൽ റീച്ചാർജ് ചെലവ് ചുരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഫാമിലി പ്ലാനുകൾ പരിശോധിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
With VI's Rs 701 family postpaid plan, the telecom needs of two people can be met at a low rate. The Rs 701 postpaid plan offers unlimited voice calling to primary and secondary numbers. The primary number comes with 70GB data, 200GB data rollover and unlimited night data from 12 AM to 6 AM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X