മാസം 158 രൂപ വീതം മതി, 6 മാസ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ്, ഒടിടി സബ്സ്ക്രിപ്ഷൻ എല്ലാം കിട്ടും!
ഫോൺ റീച്ചാർജ് ചെയ്യാൻ ഒരു പ്ലാൻ പരിഗണിക്കുമ്പോൾ അതിൽ എന്ത് കിട്ടും എന്ന് എല്ലാവരും പരിശോധിക്കാറുണ്ട്. ഓരോ ഉപയോക്താക്കളുടെ ടെലിക്കോം ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. അതുപോലെ റീച്ചാർജിനായി മുടക്കാൻ കഴിയുന്ന പണത്തിന്റെ അളവും വ്യത്യസ്തമായിരിക്കും. എന്നാൽ അത്യാവശ്യം എല്ലാ വിഭാഗം ആളുകൾക്കും പരിഗണിക്കാവുന്ന നിരവധി പ്ലാനുകൾ ലഭ്യമാണ്.
ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിങ്ങനെ ഇന്ത്യൻ ടെലിക്കോം വിപണിയിലെ നാല് കമ്പനികളും തങ്ങളുടെ വരിക്കാർക്കായി മികച്ച പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മത്സരം ശക്തമായതിനാൽത്തന്നെ മറ്റുള്ള കമ്പനികളുടെ പ്ലാനുകളോട് ഏറ്റുമുട്ടാൻ ശേഷിയുള്ള പ്ലാനുകളാണ് എല്ലാവരും അവതരിപ്പിക്കുന്നത്. ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണകൊണ്ട് മൂന്നാംസ്ഥാനത്തുള്ള കമ്പനിയാണ് വിഐ.

പലവിധ ബുദ്ധിമുട്ടുകൾക്കിടയിലും മികച്ച ആനുകൂല്യങ്ങളോടെ നിരവധി പ്ലാനുകൾ വിഐ നൽകുന്നുണ്ട്. അതിൽ ദീർഘകാല വാലിഡിറ്റിയോടെ എത്തുന്ന ഒരു പ്ലാൻ ആണ് 949 രൂപയുടേത്. ഒറ്റനോട്ടത്തിൽ ഇത് ഒരു വലിയ തുകയായി തോന്നുമെങ്കിലും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ അത്ര വലിയ തുകയാണ് എന്ന് പറയാനാകില്ല.
180 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് 949 രൂപയുടെ വിഐ പ്ലാൻ എത്തുന്നത്. അതായത് 6 മാസത്തേക്ക്, മറ്റൊരു വിധത്തിൽ പറഞ്ഞാൽ പകുതി വർഷത്തേക്ക് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. വിഐ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും പ്രൈമറി സിം ആയി ഉപയോഗിക്കുന്നവർക്കും വാലിഡിറ്റി നിലനിർത്താൻ ഈ പ്ലാൻ ഏറെ പ്രയോജനപ്രദമാണ്.

ഒരു തവണ 949 രൂപയുടെ പ്ലാൻ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെ ആറ് മാസത്തേക്ക് റീച്ചാർജിനെപ്പറ്റി ആലോചിക്കേണ്ട ആവശ്യമേ ഉണ്ടാകുന്നില്ല. പ്രതിമാസം ഏതാണ്ട് 158 രൂപ വീതം മാത്രം ചെലവഴിച്ചാൽ മതി. ഒരു മാസത്തേക്കുള്ള സാധാരണ പ്ലാനുകൾക്ക് ഇതിനെക്കാൾ ചെലവ് വരും എന്നകാര്യം ഇവിടെ ഓർക്കുക.
949 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 12 ജിബി ഡാറ്റ, 1200 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 180 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇതിലെ 12 ജിബി ഡാറ്റ എന്നത് ബൾക്ക് ഡാറ്റയാണ്.
ബൾക്ക് ഡാറ്റ ആയതിനാൽ തന്നെ പ്രതിദിന ഡാറ്റ പരിധിയില്ലാതെ, പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാം. അധിക ഡാറ്റ ആവശ്യമുണ്ടെങ്കിൽ വിഐയുടെ വിവിധ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാം. കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ധാരാളം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ വിഐയുടെ പക്കലുണ്ട്.

കോളിങ്, ഡാറ്റ, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം ചില അധിക ആനുകൂല്യങ്ങളും 949 രൂപയുടെ വിഐ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഐ മൂവീസ് ആൻഡ് ടിവി ബേസിക് ഒടിടി സബ്സ്ക്രിപ്ഷൻ ആണ് അത്. ഈ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് ലൈവ് ടിവി, വാർത്തകൾ, സിനിമകൾ എന്നിവ ആസ്വദിക്കാനാകും.
ഈ പ്ലാനിലെ നിശ്ചിത ആനുകൂല്യങ്ങൾ ഉപയോഗിച്ചുകഴിഞ്ഞാൽ തുടർന്നുള്ള ആനുകൂല്യങ്ങൾക്ക് നിരക്ക് നൽകേണ്ടിവരും. അതായത് 12 ജിബി ഡാറ്റ ഉപയോഗിച്ച ശേഷം തുടർന്നുള്ള ഓരോ എംബി ഡാറ്റയ്ക്കും 50 പൈസ ചെലവ് വരും. കൂടാതെ, ഓരോ ലോക്കൽ എസ്എംഎസിനും 1 രൂപയും ഓരോ എസ്ടിഡി എസ്എംഎസിനും 1.5 രൂപയും ഈടാക്കും.
949 രൂപയുടെ പ്ലാൻ വിഐ നൽകുന്ന പുതിയ പ്ലാനല്ല. ഏറെ നാളായി ഈ പ്ലാൻ ലഭ്യമാണ്. ഏറ്റവും ഒടുവിലായി വിഐ പുറത്തിറക്കിയത് 23 രൂപയുടെ ഡാറ്റ പ്ലാൻ ആണ്. ഇത് ഒരു ഡാറ്റ വൗച്ചറായതിനാൽ തന്നെ വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാൻ നിലവിലുണ്ടെങ്കിൽ മാത്രമേ ഉപയോക്താക്കൾക്ക് ഈ പ്ലാനിന്റെ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കൂ.


Click it and Unblock the Notifications







