Home
News

365 ദിവസവും ഫോണിലാണെന്ന് ഉള്ള പരാതി ഇനി കൂടും! വിഐയുടെ ആനുവൽ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...

ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു ശ്രേണി തന്നെ വാഗ്ദാനം ചെയ്യുന്നു. വിഐ അതിൻ്റെ പ്ലാനുകൾക്കൊപ്പം പതിവ് ആനുകൂല്യങ്ങൾ നൽകുന്നു എന്നത് മാത്രമല്ല, അതിൻ്റെ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കുള്ള ആപ്പ്-എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വിഐ അതിൻ്റെ പ്ലാനുകൾക്കൊപ്പം നൽകുന്ന ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ, പ്രത്യേകിച്ച് ഹീറോ ആനുകൂല്യങ്ങൾ പരിഗണിക്കുമ്പോൾ റീചാർജ് തുകയ്ക്ക് വിഐ കൂടുതൽ മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്ന് നമുക്ക് തീർച്ചയായും പറയാൻ കഴിയും.

വിഐയിൽ നിന്ന് ഉള്ള 1 വർഷത്തെ വാലിഡിറ്റിയിൽ വരുന്ന എല്ലാ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ചും അറിയാം. നിലവിൽ, കമ്പനിയുടെ വെബ്‌സൈറ്റ്/ ആപ്പ് അനുസരിച്ച്, വിഐ അഞ്ച് വാർഷിക പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്നത്തിൽ നിന്നും കുറഞ്ഞ വിലയുടെ ക്രമത്തിൽ പ്ലാനുകൾ കുറിച്ച് വിശദീകരിക്കാം.

വിഐയുടെ ആനുവൽ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...

വോഡഫോൺ ഐഡിയ 3799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ ഹീറോ 3,799 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ 365 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കുന്നു. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യമായി 365 ദിവസത്തേക്ക് ആമസോൺ പ്രൈം മൊബൈൽ വേർഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

Binge All Night (12 AM മുതൽ 6 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ഉപയോഗം), വീക്കെൻഡ് ഡാറ്റ റോൾഓവർ (ശനി-ഞായർ വരെ ഉപയോഗിക്കാത്ത ഡാറ്റ തിങ്കൾ-വെള്ളിയിലേക്ക് കൈമാറുക), കൂടാതെ എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റയുള്ള ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഹീറോയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇവ വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാം.

വിഐ 90 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഒരു വിഐ ഗ്യാരണ്ടി ആനുകൂല്യമെന്ന നിലയിൽ, യോഗ്യരായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 130 ജിബി വരെ ഡാറ്റ ലഭിക്കുന്നു. ഓരോ 28 ദിവസത്തിലും 10 ജിബി സൗജന്യം. കൂടാതെ, പ്ലാനിൽ 100 ​​രൂപയുടെ ആപ്പ്-ഒൺലി ഡിസ്‌കൗണ്ടിലൂടെ പ്ലാനിന്റെ വില 3,699 രൂപയായി കുറയ്ക്കുന്നു.

വോഡഫോൺ ഐഡിയ 3699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ ഹീറോ 3,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. 365 ദിവസത്തെക്ക് ആണ് വാലിഡിറ്റി. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യമായി 1 വർഷത്തെ ആക്‌സസ് ഉള്ള Disney+ Hotstar മൊബൈൽ വേർഷൻ ഉൾപ്പെടുന്നു.

Binge All Night (12 AM മുതൽ 6 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ഉപയോഗം), വീക്കെൻഡ് ഡാറ്റ റോൾഓവർ (ശനി-ഞായർ വരെ ഉപയോഗിക്കാത്ത ഡാറ്റ തിങ്കൾ-വെള്ളിയിലേക്ക് കൈമാറുക), കൂടാതെ എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റയുള്ള ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഹീറോയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. വിഐ ആപ്പ് വഴി ഇവ ക്ലെയിം ചെയ്യാം.

വിഐ 90 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഒരു വിഐ ഗ്യാരണ്ടി ആനുകൂല്യമെന്ന നിലയിൽ, യോഗ്യരായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 130 ജിബി വരെ ഡാറ്റ ലഭിക്കുന്നു. ഓരോ 28 ദിവസത്തിലും 10 ജിബി സൗജന്യമായി ലഭിക്കുന്നത് കൂടാതെ, പ്ലാനിൽ 75 രൂപയുടെ ആപ്പ്-ഒൺലി ഡിസ്‌കൗണ്ടിലൂടെ പ്ലാനിന്റെ വില 3,624 രൂപയായി കുറയുന്നു.

വോഡഫോൺ ഐഡിയ 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ ഹീറോ 3,599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു, 365 ദിവസത്തെ വാലിഡിറ്റി ഇതിനുണ്ട്. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും. ഈ പ്ലാനിൽ ഒടിടി എന്റർടൈൻമെന്റ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

Binge All Night (12 AM മുതൽ 6 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ഉപയോഗം), വീക്കെൻഡ് ഡാറ്റ റോൾഓവർ (ശനി-ഞായർ വരെ ഉപയോഗിക്കാത്ത ഡാറ്റ തിങ്കൾ-വെള്ളിയിലേക്ക് കൈമാറുക), കൂടാതെ എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റയുള്ള ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഹീറോയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇവ വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാം. ഈ പ്ലാൻ അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

വോഡഫോൺ ഐഡിയ 3499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ ഹീറോ 3,499 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ഉള്ളത്. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.

Binge All Night (12 AM മുതൽ 6 AM വരെ സൗജന്യ അൺലിമിറ്റഡ് ഡാറ്റ ഉപയോഗം), വീക്കെൻഡ് ഡാറ്റ റോൾഓവർ (ശനി-ഞായർ വരെ ഉപയോഗിക്കാത്ത ഡാറ്റ തിങ്കൾ-വെള്ളിയിലേക്ക് കൈമാറുക), കൂടാതെ എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റയുള്ള ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഹീറോയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇവ വിഐ ആപ്പ് വഴി ക്ലെയിം ചെയ്യാം.

വിഐ 90 ദിവസത്തെ വാലിഡിറ്റിയിൽ 50 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഒരു വിഐ ഗ്യാരണ്ടി ആനുകൂല്യമെന്ന നിലയിൽ, യോഗ്യരായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഒരു വർഷത്തിൽ 130 ജിബി വരെ ഡാറ്റ ലഭിക്കുന്നു. ഓരോ 28 ദിവസത്തിലും 10 ജിബി സൗജന്യം. കൂടാതെ, പ്ലാനിൽ 50 രൂപയുടെ ആപ്പ്-ഒൺലി ഡിസ്‌കൗണ്ടിലൂടെ പ്ലാനിന്റെ വില 3,449 രൂപയായി കുറയ്ക്കുന്നു.

വോഡഫോൺ ഐഡിയ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വാർഷിക പ്ലാൻ. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, 24 ജിബി ഡാറ്റ, 3,600 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. എല്ലാം 365 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വരുന്നത്. ക്വാട്ടയ്‌ക്കപ്പുറമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു എംബിയ്‌ക്ക് 50പൈസ ഈടാക്കും. ഈ പ്ലാൻ അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.

വിഐ ഇത് വരെ അതിൻ്റെ 5ജി നെറ്റ്‌വർക്ക് പുറത്ത് ഇറക്കിയിട്ടില്ല എന്നതിനാൽ, 5 ജി ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ല. മൊത്തത്തിൽ, മുകളിൽ വിശദീകരിച്ച് പറഞ്ഞത് പോലെ വോഡഫോൺ ഐഡിയ അഞ്ച് ട്രൂലി അൺലിമിറ്റഡ് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ആണ് വാഗ്ദാനം ചെയ്യുന്നുത്.

ഒടിടി ആനുകൂല്യങ്ങൾ ഉള്ള രണ്ട് പ്ലാനുകൾ, 2 ജിബി, 1.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകൾ, പരിമിതമായ ഡാറ്റയുള്ള ഒരു വോയ്‌സ് കേന്ദ്രീകൃത പ്ലാൻ എന്നിങ്ങനെ ആണ് വിഐയുടെ വാർഷിക പ്ലാൻ ഉള്ളത്. ഹീറോ ആനുകൂല്യങ്ങൾക്ക് പുറമേ, ആപ്പ്-ഒളി ഡാറ്റയും റീചാർജ് ഡിസ്കൗണ്ടുകളും വിഐ നൽകുന്നു. ഇതുവഴി ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് വളരെ ചെലവ് കുറഞ്ഞതാക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Currently, VI offers five annual plans, according to the company's website/app. Let's explain the plans in order of price from highest to lowest. VI's annual plan consists of two plans with OTT benefits, two plans offering 2GB and 1.5GB daily data, and a voice-centric plan with limited data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X