Home
News

അയ്യോ ആരും പോകല്ലേ! വിഐയുടെ താരിഫ് വർദ്ധന നഷ്ടം വരുത്തിവെക്കുമോ?

വോഡഫോൺ ഐഡിയ ലിമിറ്റഡ് (VIL) അടുത്തിടെ ഉപഭോക്താക്കൾക്കായി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ പ്ലാനുകളുടെ താരിഫ് വർദ്ധിപ്പിച്ചു. ജിയോയുടെയും എയർടെല്ലിൻ്റെയും വില വർധിപ്പിക്കാനുള്ള പ്രഖ്യാപനം വന്നതോടെയാണ് ഈ ടെലികോം കമ്പനിയും വില വർദ്ധനയ്ക്ക് മുതിർന്നത്. വിഐയുടെ കാര്യത്തിലേക്ക് വരുമ്പോൾ, മറ്റ് രണ്ട് സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് സ്ഥിതി അല്പം വ്യത്യസ്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിഐയ്ക്ക് ഉപഭോക്താക്കളെ അതിവേഗം നഷ്‌ടപ്പെടുകയാണ്. വരിക്കാരുടെ നഷ്ടത്തിന് പൂർണ്ണ വിരാമമിടാൻ ടെൽകോയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ, ഈ താരിഫ് വർദ്ധന പ്രശ്നം കൂടുതൽ വഷളാക്കാൻ സാധ്യത ഉണ്ട്.

വിഐയ്‌ക്ക് അത്ര നല്ല നെറ്റ്‌വർക്ക് അനുഭവം ഇല്ലാത്തത് കാരണം, ഉപഭോക്താക്കൾ എയർടെൽ, ജിയോ പോലുള്ള ടെലികോം ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. കാരണം വിഐയ്ക്ക് 5ജി ലഭ്യതയോ അതിൻ്റെ എതിരാളികൾക്കുള്ള കവറേജോ ഇല്ല. കൂടാതെ, മറ്റ് രണ്ട് ടെലികോം കമ്പനികളും ഇതിനോടകം 5ജി അവതരിപ്പിച്ചു.

അയ്യോ ആരും പോകല്ലേ! വിഐയുടെ താരിഫ് വർദ്ധന നഷ്ടം വരുത്തിവെക്കുമോ?

അത് വിഐ ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഈ താരിഫ് വർദ്ധന വിഐയുടെ നെറ്റ്‌വർക്കുകളിൽ നിന്ന് കൂടുതൽ ഉപയോക്താക്കളെ അകറ്റുമെന്ന് ഇപ്പോൾ വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. എയർടെല്ലും ജിയോയും വിഐയുടെ താഴ്ന്ന ഉപയോക്താക്കളെ പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും, ഉപഭോക്താക്കൾക്കായി ജിയോ ഭാരത് അല്ലെങ്കിൽ ജിയോ ഫോൺ പ്ലാനുകളുടെ വില ജിയോ വർദ്ധിപ്പിച്ചിട്ടില്ല.

വിഐയുടെ നെറ്റ്‌വർക്കുകളിൽ ധാരാളം 2ജി ഉപയോക്താക്കൾ ഉണ്ട് . 2023 മാർച്ചിൽ അവസാനിക്കുന്ന പാദത്തിൽ, 86.3 ദശലക്ഷം 2ജി അല്ലെങ്കിൽ ലെഗസി നെറ്റ്‌വർക്ക് ഉപയോക്താക്കൾ ആണ് വിഐയ്ക്ക് ഉള്ളത്. ഇത് ടെൽകോയുടെ ഉപഭോക്തൃ അടിത്തറയുടെ 40% ആണ്. എയർടെല്ലും ജിയോയും ഈ ഉപഭോക്താക്കളെ പിടിച്ചെടുക്കാനും അവർക്ക് മികച്ച ഓപ്ഷനുകളും നെറ്റ്‌വർക്ക് അനുഭവവും നൽകാനും ആഗ്രഹിക്കുന്നു.

ഇൻഡോർ നെറ്റ്‌വർക്ക് കവറേജ് മെച്ചപ്പെടുത്തുന്നതിനായി വിഐ ആദ്യമായി നിരവധി സർക്കിളുകളിൽ സബ്-GHz സ്പെക്‌ട്രം സ്വന്തമാക്കി. ഉപഭോക്താക്കൾക്കുള്ള നെറ്റ്‌വർക്ക് അനുഭവത്തിൽ ഇത് തീർച്ചയായും വലിയ മാറ്റമുണ്ടാക്കും. എന്നിരുന്നാലും, ഇത് മതിയാകണമെന്നില്ല. താരിഫ് വർദ്ധന നടപ്പിലാക്കിയതിന് ശേഷവും വിഐ 15 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് നൽകുന്ന 99 രൂപയുടെ പ്ലാൻ തുടരുമോയെന്നത് കണ്ട് അറിയണം.

നിലവിൽ, സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്ക് ഇടയിൽ, വിഐ 99 രൂപയുടെ ഏറ്റവും വില കുറഞ്ഞ 4ജി പ്ലാൻ വാഗ്ദാനം ചെയ്യുന്നു. താരിഫ് വർദ്ധനവിന് ശേഷം, രാജ്യത്തെ ഭൂരിഭാഗം ആളുകളും റീചാർജ് ചെയ്യുന്ന ടെലികോം കമ്പനികളുടെ അടിസ്ഥാന താരിഫുകൾ നിരീക്ഷിക്കുന്നത് നിർണായകമാകും. മൊത്തം 13 പ്രീപെയ്ഡ് പ്ലാനുകളിലും 4 പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും ആണ് വിഐ താരിഫ് വർദ്ധിപ്പിച്ചത്. 2024 ജൂലൈ 3ന് താരിഫ് വർദ്ധന നടപ്പാക്കുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ റിലയൻസ് ജിയോ 19 പ്ലാനുകൾക്ക് താരിഫ് വർദ്ധന പ്രഖ്യാപിച്ചു. അതിൽ 17 എണ്ണം പ്രീപെയ്ഡ് പ്ലാനുകളും രണ്ടെണ്ണം പോസ്റ്റ്പെയ്ഡ് ഓപ്ഷനുകളുമാണ്. എന്നാൽ, നിലവിൽ ഭാരതി എയർടെലിനാണ് രാജ്യത്തെ ഏറ്റവും ഉയർന്ന മൊബൈൽ എആർപിയു ഉള്ളത്. 2024 നാലാം പാദത്തിൽ 209 രൂപ ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea Limited (VIL) has recently increased the tariff of prepaid and postpaid mobile plans for its customers. With the announcement of price increase of Jio and Airtel, this telecom company has also matured to increase the price. When it comes to VI, the situation is slightly different compared to the other two private telecom companies. VI has been losing customers rapidly over the past few years. The telco has not been able to put a full stop to subscriber losses. Therefore, this tariff hike is likely to worsen the problem.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X