'ചെയ് രാജാ ചെയ്'! ഒരു റീച്ചാർജ് ചെയ്താൽ 100 രൂപ വീതം ഡിസ്കൗണ്ട്; പുത്തൻ കിടിലൻ ഓഫറുമായി വിഐ
രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ വിഐ ഉപയോക്താക്കൾക്കായി കിടിലൻ റീച്ചാർജ് ഡിസ്കൗണ്ട് ഓഫറുമായി രംഗത്ത്. വിഐ സ്മാർട്ട്ഫോൺ പ്രോഗ്രാമിന്റെ ഭാഗമായ ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് റീച്ചാർജിൽ 2400 രൂപയുടെ വരെ ഡിസ്കൗണ്ട് നേടാൻ സാധിക്കും. റീച്ചാർജിങ് കൂടുതൽ ലാഭകരമാക്കാൻ വരിക്കാരെ ഈ ഓഫർ ഏറെ സഹായിക്കും.
വിഐ സ്മാർട്ട്ഫോൺ പ്രോഗ്രാം: വിഐ സ്മാർട്ട്ഫോൺ പ്രോഗ്രാമിലൂടെ വൊഡാഫോൺ ഐഡിയ തങ്ങളുടെ 299 രൂപയ്ക്കും അതിനുമുകളിലുള്ളതുമായ വിഐ ഹീറോ റീച്ചാർജ് പ്ലാനിൽ എല്ലാ മാസവും 100 രൂപ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. അടുത്ത 24 മാസത്തേക്ക് ആണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റീച്ചാർജ് തുകയിൽ 100 രൂപ ലാഭിക്കാൻ ഈ പ്രോഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. 24 മാസത്തേക്ക് 100 രൂപ വീതം ആകെ 2400 രൂപയുടെ ഡിസ്കൗണ്ട് വിഐ വരിക്കാർക്ക് റീച്ചാർജിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് റീചാർജ് ചെയ്യാനും ആനുകൂല്യങ്ങൾ ആസ്വദിക്കാനും ഏറ്റവും എളുപ്പവും സൗകര്യപ്രദവുമായ മാർഗം എന്ന നിലയിൽ വിഐ ആപ്പിലൂടെയാണ് ഈ സേവനം ലഭ്യമാകുക.
വിഐ സ്മാർട്ട്ഫോൺ ഓഫർ എങ്ങനെ നേടാം: നിലവിലുള്ള വിഐ വരിക്കാർക്കും പുതിയതായി വിഐ വരിക്കാർ ആയവർക്കും വിഐ സ്മാർട്ട്ഫോൺ ഓഫർ നേടാൻ അവസരമുണ്ട്. നിലവിൽ വിഐ വരിക്കാർ ആയിട്ടുള്ളവർ ഈ ഓഫർ ലഭിക്കാൻ തങ്ങളുടെ വിഐ സിം ഒരു 4G/5G സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.
വിഐ വരിക്കാർ അല്ലാത്തവർ ഈ ഓഫർ ലഭിക്കുന്നതിനായി പുതിയ വിഐ സിം സ്വന്തമാക്കി 4G/5G സ്‌മാർട്ട്‌ഫോണിൽ ഉപയോഗിക്കേണ്ടതുണ്ട്. കഴിഞ്ഞ 6 മാസമായി സ്മാർട്ട്ഫോണിൽ വിഐ സിം ഉപയോഗിക്കാത്തവർക്കാണ് ഈ ഓഫർ സൗകര്യം ലഭ്യമാകുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പുതിയ വരിക്കാരായി സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സ്വന്തമാക്കാനുള്ള വിഐ തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരമൊരു ഓഫറെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇത്തരത്തിൽ പുതിയ സിം അല്ലെങ്കിൽ നിലവിലുള്ള സിം 4G/ 5G സ്മാർട്ട്ഫോണിൽ ഇടുമ്പോൾ ഉപയോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ ഒരു വെൽക്കം മെസേജ് ലഭിക്കും. 2400 രൂപ റീച്ചാർജ് ഡിസ്കൗണ്ടിന്റെ വിശദാംശങ്ങൾ അതിൽ ഉണ്ടാകും. ഈ റീച്ചാർജ് ഡിസ്കൗണ്ട് നേടുന്നതിനായുള്ള നടപടിക്രമങ്ങൾ വളരെ ലളിതമാണ്.
നിലവിലുള്ളതും പുതിയതുമായ വിഐ ഉപഭോക്താക്കൾ ഒരു സ്മാർട്ട്ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത ശേഷം, 30 ദിവസത്തിനുള്ളിൽ 299 രൂപയോ അതിൽ കൂടുതലോ ഉള്ള ഏതെങ്കിലും വിഐ ഹീറോ അൺലിമിറ്റഡ് പായ്ക്ക് ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്. വിഐ ആപ്പിൽ ഉപയോക്താക്കൾക്ക് റീച്ചാർജ് ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നുണ്ടെന്ന് ഈ ഘട്ടം ഉറപ്പാക്കുന്നു.

റീച്ചാർജ് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് വിഐ ആപ്പിലെ മൈ കൂപ്പൺസ് വിഭാഗത്തിൽ 100 രൂപയുടെ റീച്ചാർജ് ഡിസ്കൗണ്ട് കൂപ്പൺ കാണാൻ സാധിക്കും. അടുത്ത തവണ വിഐ ഹീറോ റീച്ചാർജിനായി ഈ കൂപ്പൺ ഉപയോഗിക്കാൻ സാധിക്കും. യോഗ്യമായ ഹീറോ അൺലിമിറ്റഡ് പായ്ക്കുകളിൽ കൂപ്പൺ ഓട്ടോമാറ്റിക്കായി ഉപയോഗിക്കപ്പെടും. ഇത് റീച്ചാർജിങ് തടസ്സരഹിതവും ഈസിയുമാക്കുന്നു എന്നതാണ് ഏറ്റവും പ്രധാനകാര്യം.
വിഐ ആപ്പിൽ "മൈ അക്കൗണ്ട" വിഭാഗത്തിലേക്ക് എത്തി "മൈ കൂപ്പൺസ്" എന്ന വിഭാഗം തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ഡിസ്കൗണ്ട് കൂപ്പൺ ആക്സസ് ചെയ്യാൻ കഴിയും. കൊഴിഞ്ഞുപോകുന്ന വരിക്കാരെ പിടിച്ചുനിർത്താൻ നടത്തുന്ന പരീക്ഷണങ്ങളുടെ ഭാഗമായാകാം വിഐ ഇത്തരമൊരു ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുത്തൻ സ്മാർട്ട്ഫോൺ ഓഫർ കൂടുതൽ വരിക്കാരെ ആകർഷിക്കുമെന്ന് വിഐ കണക്കുകൂട്ടുന്നു.


Click it and Unblock the Notifications







