Home
News

വിഐ സിം ഉണ്ടോ, അണ്ണാത്തെ, ബീസ്റ്റ്, തിരുച്ചിത്രമ്പലം തുടങ്ങി നിരവധി സിനിമകൾ ഇനി ഇഷ്ടംപോലെ കാണാം!

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (VI) ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റുമായി (Sun NXT) പുതിയ പാർട്നർഷിപ്പ് പ്രഖ്യാപിച്ചു. അ‌തിനാൽ സൺ നെക്സ്റ്റ് പ്ലാറ്റ്‌ഫോമിന് കീഴിൽ ലഭ്യമാകുന്ന വിവിധ ദക്ഷിണേന്ത്യൻ സിനിമകളും എക്‌സ്‌ക്ലൂസീവ് സീരീസുകളും ലൈവ് ടിവിയും വോഡഫോൺ ഐഡിയ വരിക്കാർക്ക് ഇനി അ‌നായാസം ആസ്വദിക്കാൻ സാധിക്കും. അ‌തിനായി വിഐ ടിവി ആൻഡ് മൂവീസ് സേവനം ഉപയോഗപ്പെടുത്താം. സൺ നെക്സ്റ്റ് പ്രീമിയം കണ്ടന്റുകൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡം, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴ് ഭാഷകളിൽ ലഭ്യമാണ്. വിഐ വരിക്കാർക്ക് ഇവ ഇനി എളുപ്പത്തിൽ ആസ്വദിക്കാനാകും.

വിഐ മൂവീസ് ആൻഡ് ടിവി പ്ലസ് പായ്ക്കിൽ സൺ നെക്സ്റ്റ് (Sun NXT) പ്രീമിയം ഉള്ളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. വിഐ മൂവീസ്, ടിവി പ്ലസ് പായ്ക്ക് പ്രതിമാസം 248 രൂപയ്ക്കും വിഐ മൂവീസ് ആൻഡ് ടിവി ​ലൈറ്റ് പായ്ക്ക് എന്നിവ 154 രൂപയ്ക്കും റീച്ചാർജ് ചെയ്യാൻ ലഭ്യമാണ്. നിലവിൽ സൺ നെക്സ്റ്റ് കണ്ടന്റുകൾ ഈ പായ്ക്കുകളിൽ അധിക നിരക്കുകളൊന്നും കൂടാതെ പൂർണ്ണമായും സൗജന്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഐ സിം ഉണ്ടോ, അണ്ണാത്തെ, ബീസ്റ്റ്... സിനിമകൾ ഇനി ഇഷ്ടംപോലെ കാണാം!

വിഐ വരിക്കാർക്ക് വിഐ മൂവീസ് ആൻഡ് ടിവി സർവീസ് വഴി സൺനെക്സ്റ്റ് പ്ലാറ്റ്‌ഫോമിനൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ, സോണിലിവ്, സീ5, മനോരമമാക്സ് തുടങ്ങിയ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും ആക്‌സസ് ചെയ്യാൻ കഴിയും. സ​ൺനെക്സ്റ്റുമായുള്ള സഹകരണത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ വരിക്കാരെ ആകർഷിക്കാനും സ്വന്തമാക്കാനും വിഐ ലക്ഷ്യമിടുന്നു. ഒറ്റ ലോഗിനിലൂടെ ഇത്രയധികം പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നത് വിഐ ഉപയോക്താക്കൾക്ക് ലാഭകരമാണ്.

വരിക്കാരുടെ വ്യത്യസ്തമായ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് വിഐ മൂവീസ് ആൻഡ് ടിവി പോർട്ട്ഫോളിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബംഗാളി കണ്ടന്റുകൾക്കായി ക്ലിക്ക്, പഞ്ചാബി കണ്ടന്റുകൾക്കായി ചൗപൽ, മലയാളം കണ്ടന്റുകൾക്ക് മനോരമമാക്സ്, കന്നഡ കണ്ടന്റുകൾക്ക് നമ്മഫ്ലിക്സ് എന്നിവയ്‌ക്കൊപ്പം, തമിഴ് കണ്ടന്റുകൾക്കായി സൺനെക്‌സ്‌റ്റ് എന്നിവ ലഭ്യമാക്കിയിരിക്കുന്നു.

തമിഴ് സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്കും സൺനെക്സ്റ്റ് ഉപകാരപ്പെടും. രജനീകാന്തിന്റെ അ‌ണ്ണാത്തെ, വിജയ് യുടെ ബീസ്റ്റ്, ധനുഷിന്റെ തിരുച്ചിത്രമ്പലം തുടങ്ങിയ ജനപ്രിയ സിനിമകളും മറ്റ് നിരവധി ഷോകളും ഇതിലൂടെ ആസ്വദിക്കാൻ സാധിക്കും. സൺനെക്‌സ്‌റ്റുമായുള്ള ഈ സഹകരണത്തിലൂടെ, വിഐ മൂവീസ് ഉപയോക്താക്കൾക്ക് ആപ്പിൽ കൂടുതൽ പ്രാദേശിക എന്റർടെയ്ൻമെന്റ് കണ്ടന്റുകൾ ആസ്വദിക്കാനാകും.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രാദേശിക ഭാഷാ കണ്ടന്റുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചുവരുന്നുണ്ട്. അ‌തിനാൽ സൺനെക്സ്റ്റുമായുള്ള സഹകരണം ദക്ഷിണേന്ത്യയിൽ വിഐക്ക് കരുത്തുപകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
വിഐ പറയുന്നതനുസരിച്ച്, ''സൺ​ നെക്സ്റ്റുമായുള്ള സഹകരണം വിഐ മൂവീസ് ആൻഡ് ടിവി ഓഫർ മെച്ചപ്പെടുത്തുന്നു, ഒരു സബ്‌സ്‌ക്രിപ്‌ഷനുള്ള ഒരൊറ്റ അപ്ലിക്കേഷനിൽ കൂടുതൽ വിപുലമായ പ്രാദേശിക കണ്ടന്റ് എക്സ്പീരിയൻസ് നൽകുന്നു.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് വിഐയുടെ സ്ഥാനം. സാമ്പത്തിക പ്രതിസന്ധിമൂലം 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്തത് വിഐയ്ക്ക് തിരിച്ചടിയായിരുന്നു. എങ്കിലും അ‌ധികം ​വൈകാതെ 5ജി റോളൗട്ട് സാധ്യമാകുമെന്നാണ് വിഐ പറയുന്നത്. നിലവിൽ ജിയോയും എയർടെലും മാത്രമാണ് ഇന്ത്യയിൽ 5ജി സേവനങ്ങൾ നൽകുന്നത്. ബിഎസ്എൻഎൽ 5ജി 2025 ജൂണിൽ വരും എന്നാണ് അ‌ധികൃതർ അ‌റിയിച്ചിരിക്കുന്നത്. അ‌തിന് മുൻപ് ബിഎസ്എൻഎല്ലിന് 4ജി വ്യാപനം പൂർത്തിയാക്കേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
Vodafone Idea (VI) has announced a new partnership with OTT platform Sun Nxt. Sun Nxt premium content is available in seven languages ​​namely Tamil, Telugu, Malayalam, Kannada, Bengali, Marathi and Hindi. VI Movies and TV Plus pack is available for recharge at Rs 248 per month and VI Movies and TV Lite pack is available for recharge at Rs 154.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X