Home
News

'ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ' എന്ന് വിഷമിക്കേണ്ട! വിഐ വരിക്കാർക്കുള്ള പ്ലാൻ 'ബി' ഇതാ

ഇന്ത്യയിൽ ടെലിക്കോം നിരക്ക് വർധന അ‌ടുത്ത മാസം, അ‌തായത് ജൂൺ നാലിന് ശേഷം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്നാണ് പറയപ്പെടുന്നത്. കേന്ദ്രത്തിൽ അ‌ടുത്തതായി അ‌ധികാരത്തിൽ എത്തുന്നത് ആര് എന്നറിയാനുള്ള ആകാംക്ഷയിലാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ. ലോക്സഭാ ഇലക്ഷൻ റിസൾട്ട് ജൂൺ 4ന് എത്തുന്നതോടെ അ‌ക്കാര്യത്തിൽ തീരുമാനമാകും.

ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിനകം തന്നെ മൊ​ബൈൽ താരിഫ് വർധനയ്ക്ക് ആവശ്യമായ തയാറെടുപ്പുകളെല്ലാം നടത്തിക്കഴിഞ്ഞു. 20-25% വരെ റീച്ചാർജ് പ്ലാൻ നിരക്കുകൾ ഉയർന്നേക്കാമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. വരിക്കാരെ സംബന്ധിച്ചിടത്തോളം നിരക്ക് വർധന ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് സാധാരണക്കാരായ വരിക്കാർക്ക്.

'ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ' എന്ന് വിഐ വരിക്കാർ വിഷമിക്കേണ്ട!

വാലിഡിറ്റി നിലനിർത്താനും മറ്റും കഴിഞ്ഞ വർഷം ചെലവായതിനെക്കാൾ ഉയർന്ന തുക നിരക്ക് വർധനയ്ക്ക് ശേഷം നൽകേണ്ടിവരും. എന്നാൽ ഈ നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാനായി ടെലിക്കോം വരിക്കാർക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ​ഒരു 'പ്ലാൻ ബി' ഉണ്ട്. വാർഷിക പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ​ചെയ്യുക എന്നതാണത്.

ഇന്ത്യയിലെ ഒന്നാമത്തെ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ ഏറ്റവും അ‌നുയോജ്യമായ വാർഷിക പ്ലാനുകൾ ഏതെന്ന് നാം കഴിഞ്ഞ ദിവസം പരിചയപ്പെട്ടു. ​അ‌തേപോലെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെ (VI) വരിക്കാർക്കും നിരക്ക് വർധനയിൽ നിന്ന് രക്ഷപ്പെടാൻ പ്ലാൻ ബി റെഡിയാണ്. 365 ദിവസ വാലിഡിറ്റി പ്ലാനുകൾ തെരഞ്ഞെടുക്കുകയെന്നതാമത്.

തുച്ഛമായ നിരക്കിൽ 365 ദിവസ വാലിഡിറ്റി ലഭ്യമാക്കുന്ന വ​ഐ പ്ലാനുകളുണ്ട്. എന്നാൽ അ‌തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 365 ദിവസം ഉപയോഗിക്കാൻ മതിയാകുന്നതായിരിക്കില്ല. പക്ഷേ മാന്യമായ നിരക്കിൽ വാർഷിക വാലിഡിറ്റി ലഭ്യമാക്കുന്ന വിഐ പ്ലാനുകളുണ്ട്. അ‌വ പ്രധാനമായും 4 നിരക്കുകളിൽ ആണ് ലഭ്യമായിരിക്കുന്നത്.

2899, 29999, 3099, 3199 എന്നീ നിരക്കുകളിലാണ് വിഐയുടെ വാർഷിക പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകളെല്ലാം 365 ദിവസ വാലിഡിറ്റിയിൽ ആവശ്യമായ അ‌ളവിൽ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. വിഐ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

2899 രൂപയുടെ വിഐ പ്ലാൻ: 1.5ജിബി പ്രതിദിന ഡാറ്റ മതിയെന്നുള്ള വരിക്കാർക്ക് ഈ വിഐ പ്ലാൻ തെരഞ്ഞെടുക്കാം. അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 50 ജിബി അധിക ഡാറ്റ എന്നിവയാണ് ഈ വാർഷിക പ്ലാനിലെ മറ്റ് പ്രധാന ആനുകൂല്യങ്ങൾ.

'ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ' എന്ന് വിഐ വരിക്കാർ വിഷമിക്കേണ്ട!

2999 രൂപയുടെ വിഐ പ്ലാൻ: ബൾക്ക് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം 365 ദിവസത്തേക്ക് ലഭ്യമാകും. ഡാറ്റ ഉപയോഗം കൂടുതലുള്ള വരിക്കാർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ വിധത്തിൽ ആണ് വിഐ ഈ വാർഷിക പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

3099 രൂപയുടെ വിഐ പ്ലാൻ: ദിവസവും മാന്യമായ അ‌ളവിൽ ഡാറ്റ വേണം എന്ന് ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് തെ​രഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് പ്ലാൻ ആണിത്. 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

3199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസവും ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ വ​ഐ പ്ലാൻ ഉപയോഗിക്കാം. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ആമസോൺ ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകും.

'ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ' എന്ന് വിഐ വരിക്കാർ വിഷമിക്കേണ്ട!

ഈ നാല് പ്ലാനുകൾ കൂടാതെ 1799 രൂപ നിരക്കിലും 4219 രൂപ നിരക്കിലും 365 ദിവസ വാലിഡിറ്റിയുള്ള വിഐ പ്ലാനുകൾ ലഭ്യമാണ്. വിഐ വൺ​​ഫൈബർ പ്ലാനിനൊപ്പം മാത്രമാണ് ഈ 4219 രൂപയുടെ പ്ലാൻ ലഭ്യമാകുക. 1799 രൂപയുടെ വാർഷിക പ്ലാനിന്റെ പ്രശ്നം പരിമിതമായ ഡാറ്റയാണ്. ആകെ 24ജിബി ഡാറ്റ മാത്രമേ ഈ പ്ലാനിൽ ലഭ്യമാകുകയുള്ളൂ.

ഈ നാല് പ്രധാന വിഐ ആനുവൽ പ്ലാനുകളും വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ബിങ് ഓൾ​നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡി​ലൈറ്റ് എന്നിവയൊക്കെ ഈ നാല് വിഐ വാർഷിക പ്ലാനുകളിൽ അ‌ടങ്ങിയിട്ടുണ്ട്. കടം വാങ്ങിയായാലും ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ നിരക്ക് വർധനയുടെ ഭാരത്തിൽ നിന്ന് രക്ഷപ്പെടാം.

More from GizBot

Best Mobiles in India

English summary
There are VI plans that offer annual validity at a decent rate. They are mainly available in 4 rates. 2899, 29999, 3099 and 3199 are the annual plans of VI. All these plans come with the required amount of data, calling and SMS benefits with a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X