റീചാർജ് ചെയ്താൽ 5 ജിബി ഡാറ്റ സൌജന്യം..; അടിപൊളി ഓഫറുമായി വിഐ | VI
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വോഡഫോൺ ഐഡിയ (VI). വിപണിയിലെ മത്സരവും 5ജി സേവനങ്ങൾ അവതരിപ്പിക്കാത്തതുമെല്ലാം വലിയ രീതിയിൽ സ്ഥാപനത്തിന്റെ യൂസർ ബേസിനെ ബാധിക്കുന്നുമുണ്ട്. നിലവിലുള്ള യൂസേഴ്സിനെ നിലനിർത്താനും പുതിയ യൂസേഴ്സിനെ കണ്ടെത്താനുമായി ധാരാളം പുതിയ പ്ലാനുകളും ഓഫറുകളും കമ്പനി ലോഞ്ച് ചെയ്യുന്നുമുണ്ട്.
അക്കൂട്ടത്തിൽ അടുത്തിടെ വിഐ പ്രഖ്യാപിച്ച ഓഫറുകളിൽ ഒന്നാണ് സെലക്റ്റഡ് ആയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ ലഭ്യമാക്കുന്ന ഫൈസിലിറ്റി. വിഐ ആപ്പ് വഴിയുള്ള റീചാർജുകൾക്കാണ് ഈ ഓഫർ ഉപയോഗപ്രദമാകുന്നത്. " മഹാ റീചാർജ് സ്കീം " എന്നാണ് ഈ ഓഫറിനെ വിഐ വിളിക്കുന്നത്. വിഐ ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ പ്ലാനിന് ഒപ്പം 5 ജിബി ഡാറ്റ ലഭ്യമാകുമെന്നതാണ് ഓഫറിന്റെ പ്രത്യേകത.

299 രൂപയ്ക്കും അതിന് മുകളിലും വില വരുന്ന റീചാർജ് പ്ലാനുകൾക്കാണ് ഈ പരിമിതകാല ഓഫർ ബാധകമാകുന്നത്. മൂന്ന് ദിവസത്തെ വാലിഡിറ്റിയിലായിരിക്കും 5 ജിബി വരുന്ന അധിക ഡാറ്റ ആനുകൂല്യം യൂസേഴ്സിന് ലഭിക്കുക. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിൽ റീചാർജ് ചെയ്യുന്ന യൂസേഴ്സിന് മൂന്ന് ദിവസത്തേക്ക് 2 ജിബി അധിക ഡാറ്റ ലഭിക്കുമെന്നും കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.
വിഐ ആപ്പ് വഴി വിഐ മൂവീസ് & ടിവി, വിഐ മ്യൂസിക്, വിഐ ഗെയിംസ് എന്നിവയിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്, എച്ച്ടിഎംഎൽ5 എന്നിവ ബേസ് ചെയ്ത് എത്തുന്ന 1,200 -ൽ കൂടുതൽ മൊബൈൽ ഗെയിമുകളിലേക്കാണ് വിഐ ആപ്പ് യൂസേഴ്സിന് ആക്സസ് നൽകുന്നത്. ഡാറ്റ, എന്റർടെയിൻമെന്റ് ഓപ്ഷനുകൾ നോക്കുന്നവർക്കായി വോഡഫോൺ ഐഡിയ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളും കുറച്ച് നാൾ മുമ്പ് ലോഞ്ച് ചെയ്തിരുന്നു.

368 രൂപ, 369 രൂപ എന്നീ നിരക്കുകളിലാണ് ഈ പുതിയ പ്ലാനുകൾ വിഐ ഓഫർ ചെയ്യുന്നത്. ചില വ്യത്യാസങ്ങൾ ഒഴിച്ച് നിർത്തിയാൽ ഏറെക്കുറേ സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ഈ രണ്ട് പ്ലാനുകളും ഓഫർ ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം. രണ്ട് പ്ലാനുകളും 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 2 ജിബി ഡെയിലി ഡാറ്റയും ഈ പ്ലാനുകൾ യൂസേഴ്സിന് നൽകുന്നുണ്ട്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 60 ജിബി ഡാറ്റ യൂസേഴ്സിന് ലഭിക്കുമെന്ന് സാരം.
368 രൂപ, 369 രൂപ പ്ലാനുകളുടെ മറ്റ് പ്രത്യേകതകൾ കൂടി നോക്കാം. ഡെയിലി 100 എസ്എംഎസുകളും ഈ പ്ലാനുകൾക്ക് ഒപ്പം യൂസേഴ്സിന് ലഭിക്കുന്ന ആനുകൂല്യമാണ്. സിനിമകളും സീരീസുകളും ലൈവ് ടിവി ചാനൽസും ലഭ്യമാക്കുന്ന സർവീസാണ് വിഐ മൂവീസ് & ടിവി. ഈ സർവീസിലേക്കുള്ള ആക്സസും 368 രൂപ, 369 രൂപ പ്ലാനുകളുടെ സവിശേഷതയാണ്. വോയ്‌സ് കോളിങിലും ഒടിടി ആനുകൂല്യങ്ങളിലുമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം.
368 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒടിടി ആനുകൂല്യം എന്ന നിലയിൽ സൺഎൻഎക്സ്ടി സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു. മറുവശത്ത്, 369 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ സോണി ലൈവ് സബ്‌സ്‌ക്രിപ്‌ഷനാണ് പായ്ക്ക് ചെയ്യുന്നത്. വിഐ യൂസേഴ്സിന് മാത്രം ലഭ്യമായ പ്രത്യേക ഫീച്ചറുകളും ബെനിഫിറ്റ്സും ഈ രണ്ട് പ്ലാനുകൾക്കൊപ്പമുണ്ട്.
കഴിഞ്ഞ മാസം വിഐ 181 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനും ലോഞ്ച് ചെയ്തിരുന്നു. പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഡെയിലി 1 ജിബി ഹൈ സ്പീഡ് ഡാറ്റയും യൂസേഴ്സിന് ഓഫർ ചെയ്യുന്നു. മെയിൻ ഡാറ്റ പ്ലാനുകളിൽ നിന്നുള്ള ഡെയിലി ഡാറ്റ അലവൻസുകൾ വേഗത്തിൽ തീർക്കുന്ന യൂസേഴ്സിന് 181 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അനുയോജ്യമായിരിക്കും.


Click it and Unblock the Notifications








