Home
News

സിനിമയും സീരീസും കാണാം പ്രിയപ്പെട്ടവർക്കൊപ്പം; വിഐ ഓഫർ ചെയ്യുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്ലാനുകൾ

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ യൂസേഴ്സുള്ള ടെലിക്കോം സ്ഥാപനമാണ് വോഡഫോൺ ഐഡിയ ( വിഐ ). ഒടിടി ആനുകൂല്യങ്ങൾ ഉള്ള ധാരാളം റീചാർജ് പ്ലാനുകൾ വിഐ ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൌജന്യമായി നൽകുന്ന വിഐ പ്ലാനുകൾ പരിചയപ്പെടാം.

151 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

151 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 8 ജിബി ഡാറ്റയും പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നു. 3 മാസത്തെ വാലിഡിറ്റിയുമായി വരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 151 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ ഉപയോഗത്തിന് വൈഫൈ കണക്റ്റിവിറ്റിയെ ആശ്രയിക്കുന്നവർക്ക് 151 രൂപയുടെ ഓഫർ മികച്ച ഓപ്ഷനാണ്.

സിനിമയും സീരീസും കാണാം പ്രിയപ്പെട്ടവർക്കൊപ്പം

399 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

399 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു ഡെയിലി ഡാറ്റ പായ്ക്കാണ്. ഈ പ്ലാൻ 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫർ ചെയ്യുന്നു. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും യൂസേഴ്സിന് ലഭിക്കുന്നുണ്ട്. 28 ദിവസമാണ് 399 രൂപയുടെ പായ്ക്ക് വാലിഡിറ്റി ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ( 3 മാസം വാലിഡിറ്റി ) 399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

499 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഹെവി മൊബൈൽ ഡാറ്റ യൂസ് ഉള്ളവർക്ക് അനുയോജ്യമായ പ്ലാനാണ് 499 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പായ്ക്ക്. 3 ജിബി ഡെയിലി ഡാറ്റ ബാലൻസ് തന്നെയാണ് പ്ലാനിന്റെ ഹൈലൈറ്റ്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് ആയിട്ടുള്ള വോയ്സ് കോളിങ് ആനുകൂല്യവും 499 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 3 മാസത്തേക്ക് ഡിസ്നിപ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സൗജന്യമായി ഉപയോഗിക്കാനും യൂസേഴ്സിന് കഴിയും.

സിനിമയും സീരീസും കാണാം പ്രിയപ്പെട്ടവർക്കൊപ്പം

601 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

601 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനും എല്ലാ ദിവസവും 3 ജിബി ഹൈ സ്പീഡ് ഡാറ്റ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്ലാനിനൊപ്പമുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിന്റെ വാർഷിക സബ്സ്ക്രിപ്ഷനാണ് 601 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ ഹൈലൈറ്റ്. ഒരു വർഷത്തെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിലും പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഓഫർ ചെയ്യുന്നത്.

901 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

901 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനും യൂസേഴ്സിന് 3 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫർ ചെയ്യുന്നു. ഈ പ്ലാനിലും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കും. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 70 ദിവസമാണ് പ്ലാൻ ഓഫർ ചെയ്യുന്ന വാലിഡിറ്റി. 48 ജിബി ഡാറ്റ അധിക ആനുകൂല്യമായും ലഭിക്കും.

സിനിമയും സീരീസും കാണാം പ്രിയപ്പെട്ടവർക്കൊപ്പം

1,066 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

1,066 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 2 ജിബി ഡെയിലി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ലഭിക്കുന്നു, 84 ദിവസമാണ് പായ്ക്ക് വാലിഡിറ്റി. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ( 1 വർഷം ) ഓഫറും 1,066 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പമുണ്ട്.

3,099 രൂപയുടെ VI പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഈ പ്ലാനും 2 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫറുമായാണ് വരുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ( 1 വർഷം ) പ്ലാനിനൊപ്പം ലഭിക്കുന്നു. സൌജന്യമായി 75 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയുള്ള VI പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Despite being the third largest telecom company in the country, Vodafone Idea (VI) has the largest number of users in Kerala. VI offers many recharge plans with OTT benefits. Let's check out the Disney Plus Hotstar free VI plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X