ബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VI

|

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് വിഐ ( വോഡഫോൺ ഐഡിയ ). മൂന്നാമത്തെ കമ്പനി ആയതിനാൽ തന്നെ യൂസേഴ്സിനെ ആകർഷിക്കാൻ ഇടയ്ക്കിടയ്ക്ക് ഓരോ പുതിയ ഓഫറുകളുമായി വിഐ വരാറുണ്ട്. അത്തരത്തിൽ പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. കാര്യം പ്രൊമോഷണൽ ഓഫർ ആണെങ്കിലും കിടിലൻ ആനുകൂല്യങ്ങളുമായാണ് ഈ പാക്ക് VI അവതരിപ്പിച്ചിരിക്കുന്നത്.

 

75 ജിബി ഡാറ്റ

3,099 രൂപ വിലയുള്ള പ്ലാനിനൊപ്പം 75 ജിബി ഡാറ്റ സൗജന്യമായി ഓഫ‍ർ ചെയ്യുകയാണ് വിഐ. ഡിസ്നി പ്ലസ് ഹോ‌ട്ട് സ്റ്റാറിലേക്കുള്ള സബ്സ്ക്രിപ്ഷനും അധിക പണച്ചിലവ് ഇല്ലാതെ യൂസേഴ്സിന് ലഭിക്കുന്നു. 3,099 രൂപ പ്ലാനിനെ കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ തുട‍ർന്ന് വായിക്കുക.

ലിമിറ്റഡ് ടൈം ഓഫ‍ർ

ഇതൊരു ലിമിറ്റഡ് ടൈം ഓഫ‍ർ ആണെന്ന കാര്യം ആദ്യം തന്നെ മനസിലാക്കുക. നവംബ‍ർ 15ന് ആരംഭിച്ച് നവംബ‍ർ 30 വരെയാണ് ഓഫ‍ർ പിരീഡ്. ഈ ഓഫറിന് സമാനമായ ഒരു പ്ലാൻ ദീപാവലി സമയത്തും വിഐ നൽകിയിരുന്നു. ബോണസ് ഡാറ്റ നൽകുന്ന ഒരേയൊരു വിഐ പ്ലാൻ ഇത് മാത്രമാണെന്നും കരുതരുത്.

500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ

പ്ലാനുകൾ
 

മൊത്തത്തിൽ മൂന്ന് പ്ലാനുകൾക്ക് ഒപ്പം വിഐ ബോണസ് ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നു. ഈ പ്ലാനുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ മനസിലാക്കാൻ തുട‍ർന്ന് വായിക്കുക.

3,099 രൂപ വിലയുള്ള വിഐ പ്ലാൻ

3,099 രൂപ വിലയുള്ള വിഐ പ്ലാൻ

2 ജിബി ഡൈയിലി ഡാറ്റയുമായാണ് വോ‍ഡഫോൺ ഐഡിയയുടെ 3,099 രൂപ പ്ലാൻ വിപണിയിൽ എത്തുന്നത്. ഫെയ‍ർ യൂസേജ് ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് അറിഞ്ഞിരിക്കുക. അൺലിമിറ്റഡ് ആയിട്ടുള്ള വോയ്സ് കോളിങ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും 3,099 രൂപയുടെ വിഐ പ്ലാൻ ഓഫ‍ർ ചെയ്യുന്നുണ്ട്.

ഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽഡാറ്റ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പുതിയ 4ജി ഡാറ്റ വൌച്ചർ അവതരിപ്പിച്ച് എയർടെൽ

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ

ഒരു വ‍ർഷത്തേക്കുള്ള ‍ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ മൊബൈൽ സബ്സ്ക്രിപ്ഷനും 3,099 രൂപ പ്ലാനിനൊപ്പം വരുന്ന പ്രത്യേക ആനുകൂല്യമാണ്. വിഐ ഹീറോ അൺലിമിറ്റഡ് ബെനിഫിറ്റ്സും വിഐ മൂവീസ് & ടിവി വിഐപി ആക്സസും ഈ പ്ലാനിനൊപ്പമുണ്ട്. 365 ദിവസത്തെ ( ഒരു വർഷം ) വാലിഡിറ്റിയും 3,099 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

1,499 രൂപ വിലയുള്ള വിഐ പ്ലാൻ

1,499 രൂപ വിലയുള്ള വിഐ പ്ലാൻ

50 ജിബി ബോണസ് ഡാറ്റയാണ് 1,499 രൂപ വിലയുള്ള വിഐ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ, എന്നിവയ്ക്കൊപ്പം പ്രതിദിനം 1.5 ജിബി മൊബൈൽ ഡാറ്റയും 1,499 രൂപ വിലയുള്ള വിഐ പ്ലാൻ എടുക്കുന്നവർക്ക് ലഭിക്കും.

വാലിഡിറ്റി

180 ദിവസത്തെ ( അതായത് 6 മാസം ) വാലിഡിറ്റിയാണ് 1,499 രൂപയുടെ പ്ലാനിന് വിഐ നൽകുന്നത്. ഈ പ്ലാനിനൊപ്പം വിഐ മൂവീസ് & ടിവിയിലേക്കുള്ള വിഐപി ആക്സസും യൂസേഴ്സിന് ലഭിക്കും. വിഐ ഹീറോ അൺലിമിറ്റഡ് അനുകൂല്യങ്ങളും 1,499 രൂപയുടെ പ്ലാൻ പാക്ക് ചെയ്യുന്നുണ്ട്.

2,899 രൂപ വിലയുള്ള വിഐ പ്ലാൻ

2,899 രൂപ വിലയുള്ള വിഐ പ്ലാൻ

75 ജിബി ബോണസ് ഡാറ്റയാണ് 2,899 രൂപ വിലയുള്ള വിഐ പ്ലാൻ ഓഫർ ചെയ്യുന്നത്. 365 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന് വിഐ നൽകിയിട്ടുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും പ്രതി ദിനം 100 എസ്എംഎസുകളും പ്ലാനിന് ഒപ്പമുണ്ട്. വിഐ മൂവീസ് & ടിവി, ഹീറോ അൺലിമിറ്റഡ് അനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

എഫ് യു പി ഡാറ്റ പരിധി

1,499 രൂപയും 2,899 രൂപയും വിലയുള്ള പ്ലാനുകളുടെ പ്രതിദിന എഫ് യു പി ഡാറ്റ പരിധി അവസാനിച്ചാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ബോണസ് ഡാറ്റയുണ്ടെങ്കിലും സ്പീഡ് കാര്യമായി ലഭിക്കില്ലെന്ന് സാരം. ഏറെക്കാലമായി വിഐ ഓഫർ ചെയ്യുന്ന പ്ലാനുകളാണിവയെന്നതും മനസിലാക്കുക.

Best Mobiles in India

English summary
VI (Vodafone Idea) is the third-largest private telecom company in the country. Being the third company, VI comes up with new offers from time to time to attract users. The company has introduced such a new plan. Although it is a promotional offer, this pack comes with great benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X