Home
News

കഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ട് തരുന്നത്! വിഐയും ബിഎസ്എൻഎല്ലും ഒരേ നിരക്കിൽ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യൻ ടെലിക്കോം മേഖലയിൽ പിടിച്ചുനിൽക്കാൻ ഏതാണ്ട് ഒരേ രീതിയിൽ പോരാടിക്കൊണ്ടിരിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് വൊഡാഫോൺ ഐഡിയയും ബിഎസ്എൻഎല്ലും. വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജിയോയ്ക്കും രണ്ടാം സ്ഥാനത്തുള്ള എയർടെലിനും കാര്യമായ ഭീഷണി ഉയർത്താൻ നിലവിൽ ഈ രണ്ട് ടെലിക്കോം സ്ഥാപനങ്ങൾക്കും ശേഷിയില്ല.

മത്സരം പ്രധാനമായും നടക്കുന്നത് ജിയോയും എയർടെലും തമ്മിലാണ്. 5ജി സേവനങ്ങൾ ഉൾപ്പെടെ അ‌വതരിപ്പിച്ച് ​ഈ ഇരുകമ്പനികളും മുന്നേറ്റം തുടരുകയും ചെയ്യുന്നു. എന്നാൽ 5ജി സേവന വിതരണ അ‌വകാശം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും അ‌ത് അ‌വതരിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് വിഐ.

വിഐയും ബിഎസ്എൻഎല്ലും ഒരേ നിരക്കിൽ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിനെ അ‌പേക്ഷിച്ച് കുറച്ചുകൂടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ് വിഐയുടെ നിൽപ്പ്. എന്നാൽ 5ജി ഉൾപ്പെടെ ആസ്വദിക്കാൻ വരിക്കാർ വൻതോതിൽ മറ്റ് കമ്പനികളിലേക്ക് പോകുന്നതിനാൽ വിഐ വൻ പ്രതിസന്ധി നേരിടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായിട്ടും 4ജി പോലും വ്യാപകമായി ആരംഭിക്കാൻ കഴിയാത്ത സ്ഥാപനമാണ് ബിഎസ്എൻഎൽ.

4ജി വ്യാപന നടപടികളുമായി തിരിച്ചുവരവിനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലനിൽപ്പിനായുള്ള കഠിനമായ പോരാട്ടം നടത്തിക്കൊണ്ടാണ് ഇരുകമ്പനികളും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധിയിലും പിടിച്ചുനിൽക്കാൻ ഇരു കമ്പനികൾക്കും തുണയാകുന്നത് ഇപ്പോഴും കൂടെ നിൽക്കുന്ന വരിക്കാരാണ്. അ‌വർക്കായി പരമാവധി മികച്ച പ്ലാനുകൾ നൽകാൻ വിഐയും ബിഎസ്എൻഎല്ലും ശ്രമിക്കാറുണ്ട്.

വിഐയും ബിഎസ്എൻഎല്ലും ഒരേ നിരക്കിൽ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ

ആവശ്യം അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ വിഐയും ബിഎസ്എൻഎല്ലും നൽകുന്നുണ്ട്. എല്ലാ കമ്പനികളുടെയും വരിക്കാർ കൂടുതലും ആഗ്രഹിക്കുന്നത് കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന മികച്ച പ്ലാനുകൾ ആണ്. അ‌ത്തരത്തിൽ ഏതാണ്ട് ഒരേ നിരക്കിൽ ദീർഘകാല വാലിഡിറ്റി നൽകുന്ന ​ഒരു പ്രീപെയ്ഡ് പ്ലാൻ ഇരുകമ്പനികൾക്കുമുണ്ട്. 1999 രൂപ നിരക്കിലെത്തുന്ന ആ പ്ലാൻ പരിചയപ്പെടാം.

ബിഎസ്എൻഎല്ലിന്റെ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ആകർഷകമായ ആനുകൂല്യങ്ങളോടെയാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. 365 ദിവസ വാലിഡിറ്റിയാണ് പ്രധാന ആകർഷണം. വോയ്‌സ് കോളിംഗ്: പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഉൾപ്പെടുന്നു, ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാൻ ഈ പ്രീപെയ്ഡ് പ്ലാൻ വരിക്കാരെ അനുവദിക്കുന്നു.

ഡാറ്റ: ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ 600ജിബിയുടെ ബൾക്ക് ഡാറ്റാ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. പ്ലാനിന്റെ വാലിഡിറ്റി കാലയളവിലുടനീളം ഉപഭോക്താക്കൾക്ക് ഈ ഡാറ്റ ഉപയോഗിച്ച് അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനാകും. എസ്എംഎസ്: 1999 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസ് വരെ സൗജന്യമായി അയയ്ക്കാം.

വിഐയുടെ 1999 രൂപ പ്ലാൻ: ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ നൽകുന്നതിനായി വിഐ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്ലാനാണ് 1999 രൂപയുടേത്. 250 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. വോയ്‌സ് കോളിംഗ്: ഈ പ്ലാൻ ഉപയോഗിച്ച് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് വരിക്കാർക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ചെയ്യാം.

ഡാറ്റ: 1999 രൂപയുടെ വിഐ പ്ലാൻ ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്നു. എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് വരെ സൗജന്യമായി അയക്കാൻ വിഐയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. അ‌ധിക എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

വിഐയും ബിഎസ്എൻഎല്ലും ഒരേ നിരക്കിൽ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലും വിഐയും 1999 രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവയുടെ ആനുകൂല്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. 600 ജിബിയുടെ ബൾക്ക് ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ പ്ലാൻ വേറിട്ടുനിൽക്കുന്നു, ഇത് വോഡഫോൺ ഐഡിയ നൽകുന്ന പ്രതിദിന ഡാറ്റ പരിധിയേക്കാൾ വളരെ കൂടുതലാണ്. വലിയ അളവിൽ ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ ഈ ബിഎസ്എൻഎൽ പ്ലാനിന് കഴിയും.

കൂടാതെ, ​​ഒരേനിരക്കിൽ എത്തുന്ന ഈ പ്ലാനുകളിൽ കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎല്ലിന്റെ പ്ലാൻ ആണ്. കൂടാതെ വരിക്കാർക്ക് മെച്ചപ്പെട്ട എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും 1999 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. പിആർബിറ്റി, ലോക്ധുൻ, ഇറോസ് നൗ തുടങ്ങിയ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ഈ പ്രീപെയ്ഡ് ബിഎസ്എൻഎൽ പ്ലാനിലുണ്ട്.

More from GizBot

Best Mobiles in India

English summary
Both VI and BSNL have a prepaid plan with long validity at Rs.1999. BSNL offers 365 days validity in this prepaid plan. Meanwhile, the validity of the VI plan is 250 days. VI offers 1.5GB daily data on this plan. Meanwhile, BSNL offers 600 GB bulk data in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X