കാണാൻ ഒരേപോലെയാണെങ്കിലും ഗുണങ്ങൾ വ്യത്യാസമാണ്! ജിയോ vs വിഐ, 666 രൂപ പ്ലാനുകൾ
റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും (വിഐ) ഉപഭോക്താക്കൾക്ക് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഭാരതി എയർടെൽ ഇപ്പോൾ 666 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. നേരത്തെ ഉണ്ടായിരുന്ന 666 രൂപ എയർടെൽ പ്ലാൻ 799 രൂപയായി പരിഷ്കരിച്ചു. പക്ഷെ ജിയോയുടെയും വിഐയുടെയും 666 രൂപ പ്ലാനുകൾ മാന്യമായ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഇൻ്റർനെറ്റ് ബ്രൗസ് ചെയ്യാനും വീഡിയോകൾ സ്ട്രീം ചെയ്യാനും മറ്റും അനുവദിക്കും. 1.5 ജിബി പ്രതിദിന ഡാറ്റ പ്ലാനിനായി തിരയുന്ന ഉപഭോക്താക്കൾക്ക് താരിഫ് വർദ്ധനയ്ക്ക് മുമ്പുള്ള 666 രൂപ പ്ലാൻ ആയിരുന്നു തിരഞ്ഞെടുക്കാറ്.
എന്നാൽ ഇപ്പോൾ ഈ പ്ലാനിൻ്റെ ആനുകൂല്യങ്ങൾ കുറഞ്ഞു എങ്കിലും പ്രതിദിന ഡാറ്റ 1.5 ജിബിയിൽ തന്നെ തുടരുന്നു. എന്നിരുന്നാലും, വാലിഡിറ്റി കുറച്ചതിനാൽ പ്ലാൻ പഴയതിനേക്കാൾ ചെലവേറിയത് ആക്കുന്നു. ജിയോയുടെയും വിഐയുടെയും 666 രൂപ പ്ലാനുകളെ കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ നോക്കാം.

റിലയൻസ് ജിയോ 666 രൂപ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: റിലയൻസ് ജിയോയുടെ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നമുക്ക് ആദ്യം പരിചയപ്പെടാം. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്, ജിയോ ആപ്പുകൾ എന്നിവ ഉണ്ട്.
പക്ഷെ നേരത്തെ ഉണ്ടായിരുന്ന കാലാവധി 84 ദിവസത്തിൽ നിന്ന് 70 ദിവസമായി കുറച്ചു. ഈ പ്ലാനിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം, ഇത് ഇനി അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ്. ജിയോയും എയർടെല്ലും 2 ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾക്ക് ഒപ്പം മാത്രമേ 5ജി നൽകൂ എന്ന് ആണ് തീരുമാനിച്ചിരിക്കുന്നത്.
വോഡഫോൺ ഐഡിയ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 666 രൂപ പ്രീപെയ്ഡ് പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/പ്രതിദിനം എന്നിവ ലഭിക്കും. ഈ പ്ലാനിൻ്റെ സേവന വാലിഡിറ്റി 64 ദിവസം ആണ്.
ഇത് ജിയോയുടെ പ്ലാനേക്കാൾ ആറ് ദിവസം കുറവ് ആണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യം ആണ്. വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റുകൾ, രാത്രി മുഴുവൻ ഓഫറുകൾ എന്നിവ ഉൾപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും വിഐ ബണ്ടിൽ ചെയ്തു. ഇത് കൂടാതെ വിഐ മൂവീസ് ആൻഡ് ടിവി ആപ്പിലേക്ക് ഉള്ള അക്സസും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
ജിയോയുടെയും വിഐയുടെയും പ്ലാനുകൾ തമ്മിൽ ഉള്ള സേവന വാലിഡിറ്റിയിലെ വ്യത്യാസം അത്ര വലുത് അല്ല. എന്നിരുന്നാലും, ഡാറ്റാ ആനുകൂല്യങ്ങളുടെ കാര്യത്തിൽ, വിഐയുടെ പ്ലാനിന് ഇവിടെ മുൻതൂക്കം ഉണ്ട്. പക്ഷെ വാലിഡിറ്റിയുടെ കാര്യം നോക്കുമ്പോൾ ജിയോയെ പരിഗണിക്കേണ്ടി വരും. നിങ്ങളുടെ ആവശ്യം മനസിലാക്കി പ്ലാനുകൾ തിരഞ്ഞെടുക്കൂ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications







