കോളിനിടെ ഒന്നും കേൾക്കാതെ പാടുപെടുന്നുണ്ടോ, കേരളത്തിലെ വിഐ വരിക്കാർ ഒറ്റക്കാര്യം ചെയ്താൽ മതി!
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ. ഒട്ടേറെ പരിമിതികൾക്കിടയിലും കടുത്ത വെല്ലുവിളികൾക്കിടയിലും ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാൻ പരമാവധി ശ്രദ്ധിക്കുന്ന സ്ഥാപനമാണ് വിഐ. അതിനാൽത്തന്നെ കേരളത്തിൽ നിരവധി പേർ വിഐ ഉപയോക്താക്കളായി സംതൃപ്തിയോടെ തുടരുന്നു.
ടെലിക്കോം മേഖലയിലെ നിരവധി ഉപയോക്താക്കൾക്ക് കോളുകൾക്കിടയിൽ മറുവശത്തുള്ളവർ പറയുന്നത് കേൾക്കാൻ കഴിയാതെ പോകാറുണ്ട്. മോശം നെറ്റ്വർക്ക് കവറേജ് ആയിരിക്കും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള ഒരു ഉപാധിയായി ടെലിക്കോം കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്ക് വൈഫൈ കോളിംഗ് വാഗ്ദാനം ചെയ്യുന്നു.

വിഐയും തങ്ങളുടെ വരിക്കാർക്കായി വൈഫൈ കോളിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ടെലിക്കോം സർക്കിളുകളിലെയും വിഐ വരിക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. തെരഞ്ഞെടുക്കപ്പെട്ട 15 ടെലിക്കോം സർക്കിളുകളിൽ മാത്രമാണ് വിഐ തങ്ങളുടെ വൈഫൈ കോളിങ് സൗകര്യം ഇതിനോടകം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ഡിവൈസുകളിലും ഈ വൈഫൈ കോളിങ് സൗകര്യം ലഭ്യമാകില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കൊൽക്കത്ത, ഗുജറാത്ത്, ഡൽഹി, യുപി ഈസ്റ്റ്- യുപി വെസ്റ്റ്, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, ഹരിയാന, മുംബൈ, പശ്ചിമ ബംഗാൾ, കേരളം, കർണാടക, തമിഴ്‌നാട്, ബിഹാർ എന്നിവയാണ് വിഐ വൈഫൈ കോളിങ് സൗകര്യം ലഭ്യമാക്കിയിരിക്കുന്ന ടെലിക്കോം സർക്കിളുകൾ. ഈ സർക്കിളുകൾക്ക് കീഴിലുള്ള ഉപയോക്താക്കൾക്ക് കോൾ ഡ്രോപ്പ് പോലുള്ള പ്രശ്നങ്ങൾ ഇനി അധികം അനുഭവിക്കേണ്ടിവരില്ല.
വിഐ വൈഫൈ കോളിങ്ങിന്റെ പ്രത്യേകതൾ: കോൾ വിളിക്കുമ്പോൾ മറുവശത്തുള്ള ആൾ പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇവിടെക്കിടന്ന് എത്ര അലറിക്കൂവി പറഞ്ഞാലും മറുവശത്തുള്ളവർ അത് കേൾക്കണമെന്നില്ല. മോശം നെറ്റ്വർക്ക് കവറേജ് ആണ് പലപ്പോഴും ഈ പ്രശ്നത്തിന് കാരണമാകുന്നത്.
എന്നാൽ വിഐ വൈഫൈ കോളിങ് സംവിധാനം ഈ ബുദ്ധിമുട്ട് പരിഹരിക്കും. ഉപയോക്താക്കൾ തങ്ങളുടെ ഫോണിൽ വൈഫൈ കോളിങ് ഓപ്ഷൻ ഓൺ ആക്കുകയും കമ്പനിയുടെ വൈഫൈ കോളിങ് ലഭ്യമാകുന്ന പ്രദേശത്താണ് താമസിക്കുകയും ചെയ്യുന്നതെങ്കിൽ മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. അങ്ങനെയുള്ള വിഐ ഉപയോക്താക്കൾക്ക് മോശം നെറ്റ്‌വർക്ക് സോണുകളിൽ പോലും തടസ്സമില്ലാത്ത ഇൻഡോർ കവറേജ് ലഭിക്കും.
വിഐ വൈഫൈ കോളിങ് സൗകര്യത്തിലൂടെ ഉപയോക്താക്കളുടെ കോൾ നിലവാരം മികച്ചതാകും, കോൾ ഡ്രോപ്പുകളും മറ്റും പോലുള്ള പ്രശ്‌നങ്ങൾ ഈ ഉപയോക്താക്കൾക്ക് തുടർന്ന് അഭിമുഖീകരിക്കേണ്ടി വരില്ല. ഉപയോക്താക്കൾക്ക് Wi-Fi കണക്ഷൻ ഉള്ളിടത്തോളം, വീടിന്റെ ഏത് ഭാഗത്തുനിന്നും യാതൊരു തടസവും കൂടാതെ സുഖമായി കോളുകൾ വിളിക്കാം.

കോൾ ചെയ്യാൻ അടിസ്ഥാനപരമായി ഒരു ആക്ടീവ് പ്രീപെയ്ഡ് പ്ലാനോ വോയ്‌സ് കോളിംഗ് ആനുകൂല്യമുള്ള ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനോ ഉണ്ടായിരിക്കണം എന്ന കാര്യം മറക്കരുത്. കോളുകൾ വിളിക്കുമ്പോൾ മാത്രമല്ല, സ്വീകരിക്കുമ്പോഴും ഈ സൗകര്യം പ്രയോജനപ്പെടും. പക്ഷേ വിഐയുടെ വൈഫൈ കോളിങ് സൗകര്യം എല്ലാ ഡിവൈസുകളിലും പ്രവർത്തിക്കില്ല.
തങ്ങളുടെ ഫോണിൽ വിഐ വൈഫൈ കോളിങ് പിന്തുണ ലഭ്യമാണോ എന്ന് വിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉപയോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്. അതല്ലെങ്കിൽ വിഐയുടെ കസ്റ്റമർ കെയർ സൗകര്യം പ്രയോജനപ്പെടുത്തിയും ഇക്കാര്യം ഉറപ്പ് വരുത്താം. വിഐ വൈഫൈ കോളിങ് സൗകര്യത്തിനായി ഉപയോക്താക്കൾ അധികമായി പണം നൽകേണ്ടതില്ല.
വിഐയിൽ നിന്നുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് മാത്രമാണ് ഇതിന് ഉണ്ടാകേണ്ടത്. ഒപ്പം വൈഫൈ കോളിംഗ് ആക്ടീവ് ആക്കുകയും വേണം. പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ഓഫർ ഇല്ലെങ്കിൽ, കോൾ ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് നിരക്ക് ഉപയോക്താക്കളിൽ നിന്ന് ഈടാക്കും. നിങ്ങളുടെ ഫോണിൽ വൈഫൈ കോളിങ് ഫീച്ചർ പിന്തുണയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആക്ടീവ് ആക്കൂ.


Click it and Unblock the Notifications








