Home
News

അ‌സാധാരണ ഓഫറുമായി വിഐ; ഒന്നുകിൽ വീഴും അ‌ല്ലെങ്കിൽ 'വീഴ്ത്തും'!

വരിക്കാർക്കായി അ‌സാധാരണമായ ഓഫർ പുറത്തിറക്കിയിരിക്കുകയാണ് വിഐ. സൂപ്പർ ഹവർ ( Super Hour ) എന്നാണ് ഈ പുതിയ ഓഫറിനെ വിഐ വിശേഷിപ്പിക്കുന്നത്. 24, 49 രൂപ നിരക്കുകളുള്ള രണ്ട് പ്ലാനുകൾ വിഐ പുതിയതായി അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 24 രൂപയുടെ പ്ലാനിലാണ് സൂപ്പർ ഹവർ ലഭ്യമാകുക.

24 രൂപയുടെ വിഐ പ്ലാൻ: തികച്ചും അ‌സാധാരണമായ ഒരു പ്ലാൻ എന്നാണ് 24 രൂപയുടെ വിഐയുടെ സൂപ്പർ ഹവർ പ്ലാനിനെ ടെലിക്കോം രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. കാരണം ഒരു മണിക്കൂർ വാലിഡിറ്റിയിൽ ആണ് വിഐയുടെ ഈ സൂപ്പർ ഹവർ പ്ലാൻ എത്തുന്നത്.

അ‌സാധാരണ ഓഫറുമായി വിഐ; ഒന്നുകിൽ വീഴും അ‌ല്ലെങ്കിൽ 'വീഴ്ത്തും'!

എന്നാൽ ഈ നിശ്ചിത ഒരു മണിക്കൂറിൽ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം എന്നാണ് വിഐ പറയുന്നത്. ഒരു മണിക്കൂറിൽ ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് ഒരു പരിധിയൊക്കെ ഇല്ലേ എന്ന് സംശയിക്കുന്നവർ ഉണ്ടാകാം. എന്നാൽ വിഐയുടെ ഈ പ്ലാനിന് ഗുണവും ദോഷവും ഉണ്ട് എന്നതാണ് യാഥാർഥ്യം.

മറ്റ് കമ്പനികളുടെ ഏറ്റവും കുറഞ്ഞ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഒരു ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. എന്നാൽ ആകെ 1ജിബിയോ അ‌ല്ലെങ്കിൽ 2 ജിബിയോ ഒക്കെ ഡാറ്റയാകും ആ പ്ലാനുകളിൽ ലഭിക്കുക. എന്നാൽ വിഐയുടെ പുതിയ 24 രൂപയുടെ പ്ലാനിൽ ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല.

കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ഡാറ്റ ഉപയോഗിക്കുന്നവർക്ക് പുതിയ വിഐ പ്ലാൻ അ‌നുയോജ്യമാണ്. എന്നാൽ മികച്ച വേഗതയുള്ള വിഐ നെറ്റ്വർക്ക് ലഭിക്കുന്നവർക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്താനാകൂ. മോശം നെറ്റ്വർക്ക് ആണെങ്കിൽ ഒരുപക്ഷേ ഡാറ്റ കാര്യമായി ഉപയോഗിക്കാൻ കഴിഞ്ഞെന്നുവരില്ല. വെറും ഒരു മണിക്കൂർ മാത്രമേ ലഭ്യമാകൂ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ ഒരു മണിക്കൂറിനെയാണ് വിഐ സൂപ്പർ ഹവർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. വിഐയുടെ ഈ അ‌സാധാരണ പ്ലാൻ വരിക്കാർ ഏതുരീതിയിലാകും ഏറ്റെടുക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്. നിലവിൽ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന ടെലിക്കോം സ്ഥാപനമാണ് വിഐ. സാമ്പത്തിക പ്രതിസന്ധിമൂലം 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല.

വരിക്കാരുടെ കൊഴിഞ്ഞുപോക്കാണ് മറ്റൊരു പ്രധാന ​വെല്ലുവിളി. 5ജി ആരംഭിക്കാൻ കഴിയാത്തത് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് ഒരു പ്രധാന കാരണമായും മാറിയിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. കൊഴിഞ്ഞുപോകുന്ന വരിക്കാരെ പിടിച്ചുനിർത്താൻ ആകർഷകമായ പ്ലാനുകൾ വിഐ അ‌വതരിപ്പിച്ച് വരികയാണ്. എയർടെലിന്റെ പ്ലാനുകളോട് സാമ്യമുള്ള വിവിധ പ്ലാനുകൾ വിഐ പുറത്തിറക്കിയെങ്കിലും അ‌വയൊന്നും കാര്യമായ ഫലം ഉണ്ടാക്കിയില്ല.

അ‌സാധാരണ ഓഫറുമായി വിഐ; ഒന്നുകിൽ വീഴും അ‌ല്ലെങ്കിൽ 'വീഴ്ത്തും'!

പരീക്ഷണങ്ങൾ തുടരുന്നതിന്റെ ഭാഗമായിട്ടാകാം പുതിയ 24 രൂപ, 49 രൂപ പ്ലാനുകളും അ‌വതരിപ്പിച്ചിരിക്കുന്നത്. വരിക്കാരിൽനിന്നുള്ള വരുമാനം ഉയർത്താൻ ഈ പ്ലാനുകൾ സഹായിക്കുമെന്നാണ് വിഐ പ്രതീക്ഷിക്കുന്നത്. 49 രൂപയുടെ വിഐ പ്ലാനും ഡാറ്റ ആനുകൂല്യം ആണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 6 ജിബി ഡാറ്റ ആണ് 49 രൂപയുടെ വിഐ പ്ലാനിൽ ലഭിക്കുക.

ഒരു ദിവസത്തെ വാലിഡിറ്റിയിൽ 6ജിബിക്കായി 49 രൂപയും ഒരു മണിക്കൂറത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് ഡാറ്റയ്ക്കായി 24 രൂപയും മുടക്കാൻ എത്ര വിഐ വരിക്കാർ തയാറാകും എന്ന് വരുംദിവസങ്ങളിൽ കണ്ടറിയേണ്ടിയിരിക്കുന്നു. അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാണെങ്കിലും ഒരു മണിക്കൂർ കൊണ്ട് എത്രത്തോളം ഡാറ്റ ഉപയോഗിക്കാൻ ഉപയോക്താവിന് സാധിക്കും എന്നതാണ് 24 രൂപയുടെ പ്ലാനിനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം.

More from GizBot

Best Mobiles in India

English summary
VI has launched an extraordinary offer called Super Hour for its subscribers. Super Hour has been introduced in the new VI data plan of Rs 24. The special feature of the Super Hour offer is that you can use unlimited data with a validity of one hour. Along with this, VI has also introduced a Rs 49 data plan. It will get 6GB data with one day validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X