കേരളത്തിലെ തൊഴിൽ രംഗത്ത് പ്രധാനികളായി വീഡിയോ ഗെയിമുകള്‍

|

യുവാക്കൾക്ക് എപ്പോഴും ഹരം പകരുന്ന ഒന്നാണ് വീഡിയോ ഗെയിമിംഗ്. അതെ, ഇന്ന് കേരളത്തിൽ തന്നെ നിരവധി ആളുകളാണ് ഈ ഗെയിമിംഗ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. വെറുമൊരു നേരമ്പോക്ക് മാത്രമായിട്ടല്ല, മറിച്ച് ഒരു ഹോബി എന്ന നിലയ്ക്ക് കൂടി ഇത് കാണുന്നു. ഇന്ന് നിരവധി തൊഴിൽ സാധ്യതകളാണ് ഗെയിമിംഗ് രംഗത്ത് നിറഞ്ഞുനിൽക്കുന്നത്. ഗെയിം ഡെവലപ്പർ, ഗെയിം ഡിസൈനിങ്, ഗെയിം ടെസ്റ്റർ എന്ന് തുടങ്ങി പട്ടിക അങ്ങനെ നീണ്ട് പോകുന്നു. കേരളത്തിൽ ഈ തൊഴിൽ രംഗം ഇന്ന് പച്ചപിടിച്ച് വരുന്നു. കേരളത്തിൽ കൊച്ചി ഇത്തരത്തിൽ ഗെയിമിംഗ് മേഘലയുടെ ഒരു പ്രധാന സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. അനന്തരസാധ്യതയാണ് ഗെയിമിംഗ് രംഗത്ത് യുവാക്കൾക്കായി ഇപ്പോൾ കാത്തിരിക്കുന്നത്. മാധ്യമങ്ങൾ എഴുതിപിടിപ്പിക്കുന്നത് പോലെയല്ല ഗെയിമിങ്. തികച്ചും ഒരു അനുഭവസമ്പത്ത് തന്നെയാണ് ഇത്.

കൊച്ചിയില്‍ ബെന്‍ക്യു സോവീ

ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്‌സുമായി സഹകരിച്ച്, ബെന്‍ക്യു സോവീ ഇന്ത്യയിലെ പ്രഥമ സോവീ എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍ കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്‌സ് 2019 മാര്‍ച്ച് 13ന് ആരംഭിച്ച റീട്ടെയില്‍ ഗെയിമിംഗ് ഔട്ട്‌ലെറ്റിന്റെ ഭാഗമാണ് സോവീ എക്‌സ്പീരിയന്‍സ് സോണ്‍. ഇപ്പോൾ, ഗെയിമിംഗ് അനുഭവം കൂടുതല്‍ ലഭ്യമാക്കാനും മറ്റും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-സ്‌പോര്‍ട്‌സ് വിപണിയെ തൃപ്തിപ്പെടുത്തുന്ന നൂതന മാര്‍ഗ്ഗമായി സോവീ എക്‌സ്പീരിയന്‍സ് സോണ്‍ പ്രവർത്തനമാരംഭിച്ചു.

സോവീ എക്‌സ്പീരിയന്‍സ്

എക്‌സ്എല്‍2546, എക്‌സ്എല്‍2720, എക്‌സ്എല്‍2411പി അടക്കമുള്ള എക്‌സ്എല്‍ സീരീസ് മോണിട്ടറുകളാണ് ചില്ലറ വില്‍പ്പന സ്റ്റോറിലെ സോണില്‍ അന്ന് പ്രദര്‍ശിപ്പിച്ചത്. 240എച്ച്ഇസഡ് (240Hz) വരെ സ്റ്റാറ്റിക് റിഫ്രഷ് റേറ്റും 1 എംഎസ് റെസ്പോൻഡ് ടൈമും സംവിധാനിക്കപ്പെട്ടതാണ് സോവീ എക്‌സ്എല്‍ സീരീസ് മോണിട്ടറുകള്‍. സോവിയുടെ പുതുതായി ആരംഭിച്ച ആര്‍എല്‍2455എസ് കണ്‍സോള്‍ ഇ സ്‌പോര്‍ട്‌സ് മോണിട്ടറിന് 75എച്ച്ഇസഡ് (75Hz) റിഫ്രഷ് റേറ്റ് സ്റ്റാറ്റികും 1എംഎസ് റെസ്പോൻഡ് ടൈമുമാണ് സവിശേഷതകള്‍. ഒരു പ്രൊഫഷണല്‍ ഗെയിമര്‍ ആവശ്യപ്പെടുന്ന സവിശേഷതകളെല്ലാം ബെന്‍ക്യു സോവീ ഇ-സ്‌പോര്‍ട്‌സ് മോണിട്ടറുകളില്‍ നൽകിയിട്ടുണ്ട്.

ടെക്നോപാർക്കിൽ വരുന്ന ടൂൺസ്

കേരളത്തിലെ ടെക്നോപാർക്കിൽ വരുന്ന ടൂൺസ് ഇത്തരത്തിൽ ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭമാണ്. ലോകത്ത് ഗെയിമിംഗ് രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള യൂണിറ്റി ടെക്‌നോളജീസിന്റെ കേരളത്തിലെ ഏക അംഗീകൃത പരിശീലന കേന്ദ്രവും കേരളത്തിലെ സര്‍ട്ടിഫിക്കേഷന്‍ സെന്ററുമാണ് ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍. നിരവധി യുവാക്കളാണ് ഇവിടെ ഗെയിമിങ് രംഗത്തെ സാദ്ധ്യതകൾ അറിയുവാൻ ഒത്തുചേരുന്നത്. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ അഞ്ചാമത്തേയും യൂണിറ്റി അംഗീകൃത പരിശീലനകേന്ദ്രവും സര്‍ട്ടിഫിക്കേഷന്‍ സെന്ററുമാണ് ടൂണ്‍സ്.

വീഡിയോ ഗെയിമുകള്‍

കംപ്യൂട്ടറുകള്‍ക്കും കണ്‍സോളുകള്‍ക്കും മൊബൈലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെല്ലാം അനുയോജ്യമായ തരത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഗെയിം എന്‍ജിനുകളാണ് യൂണിറ്റി. ആഗോളതലത്തില്‍ വീഡിയോ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കേരളത്തിൽ ഇപ്പോൾ ദിനംപ്രതി നിരവധി ഗെയിം കോഴ്‌സുകളും അതുപോലെതന്നെ പരിശീലന കേന്ദ്രങ്ങളും ഉയർന്നുവരുന്നു.

ഗെയിം കളിക്കുന്ന ചെറുപ്പക്കാർ

എന്തിനേറെ പറയുന്നു, ഗെയിം കളിക്കുന്ന ചെറുപ്പക്കാർ തന്നെ ഗെയിം വികസിപ്പിക്കാനുമുള്ള അവസരവും ഒരുക്കുന്നു. നിരവധി യുവാക്കളാണ് ഗെയിം വികസപ്പിക്കുന്നതിനായുള്ള തിരക്കിൽ നിൽക്കുന്നത്. അതെ, പതിയെ പതിയെ കേരളവും ഒരു മികച്ച തൊഴിൽ പ്രധാനം ചെയ്യുന്ന ഒരു ഗെയിമിംഗ് ഹബ്ബായി മാറികൊണ്ടിരിക്കുന്നു. വാണിജ്യപരമായും, കലാപരമായും, വിദ്യാഭ്യാസപരമായും ഈ ഗെയിമിങ് വ്യവസായം കേരളത്തിൽ ഉയർന്നുപൊങ്ങുന്നു.

Best Mobiles in India

English summary
Video gaming is always a fascination for young people. Yes, today many people in Kerala are focusing on this gaming sector. It is seen not only as a pastime but also as a hobby. Today the gaming industry is full of many job opportunities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X