Home
News

ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിലെത്തി ജിയോസിനിമയിൽ കളികണ്ട് യുവാവ്! അംബാനി പോലും പകച്ചുപോയി | IPL 2023

നമ്മെ അത്ഭുതപ്പെടുത്തുന്ന ചില മനുഷ്യരുണ്ട്. അവർ എപ്പോൾ എന്ത് ചെയ്യുമെന്നോ എവിടെ എങ്ങനെ പെരുമാറുമെന്നോ പോലും ആർക്കും പ്രവചിക്കാൻ കഴിയില്ല. അത്തരത്തിൽ ഒരാളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ആളാരാണെന്ന് അറിയില്ലെങ്കിലും IPL മത്സരത്തിനിടയിലെ അസാധാരണ പെരുമാറ്റം കൊണ്ടാണ് ആശാൻ ശ്രദ്ധ പിടിച്ചുപറ്റിയത്.

രാജ്യം മുഴുവൻ ഐപിഎൽ (IPL 2023) ആവേശത്തിലാണെന്ന് അറിയാമല്ലോ. ഐപിൽ മത്സരങ്ങൾ സ്റ്റേഡിയങ്ങളിൽ പോയി കാണണമെന്ന് ആഗ്രഹമുള്ളവർക്ക് പോലും അതിന് സാധിക്കാത്ത സാഹചര്യം. എന്നാൽ സ്റ്റേഡിയത്തിൽ ലൈവ് ആയി ഐപിൽ കാണാൻ അവസരം ലഭിച്ചിട്ട് പോലും ഗ്രൌണ്ടിലേക്കൊന്ന് തിരിഞ്ഞ് നോക്കാതിരുന്നതാണ് നമ്മുടെ കഥാപാത്രത്തെ വൈറൽ ആക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് നോക്കിയില്ലെങ്കിലും ആശാൻ ഒരു ഐപിഎൽ മത്സരം കാണുന്നുമുണ്ട്.

ടിക്കറ്റെടുത്ത് സ്റ്റേഡിയത്തിലെത്തി ജിയോസിനിമയിൽ കളികണ്ട് യുവാവ്!

വൈറൽ വീഡിയോയുടെ ടൈറ്റിൽ പ്രകാരം മെയ് 10 -ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചൈന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരം ആവേശകരമായി പുരോഗമിക്കുന്നതിനിടെയാണ് കാണികളിൽ ഒരാൾ ആ കാഴ്ച കാണുന്നത്. തങ്ങളുടെ തൊട്ടടുത്ത് ഒരാൾ വളരെ കംഫർട്ടായി കിടന്ന് ഐപിഎൽ മത്സരം കാണുന്നു. സീറ്റൊഴിവുണ്ടെങ്കിൽ പിന്നെ കിടക്കുന്നതിന് എന്തെന്നാവും നിങ്ങൾ ചിന്തിക്കുന്നത്.

എന്നാൽ കിടന്ന് കൊണ്ട് ഗ്രൌണ്ടിലെ കളിയല്ല ആശാൻ കാണുന്നതെന്ന് മാത്രം. സ്മാർട്ട്ഫോണിൽ ജിയോ ടിവിയിലൂടെയാണ് പുള്ളിക്കാരൻ ഐപിഎൽ കാണുന്നത്. അതും സ്റ്റേഡിയത്തിലെ ബഹളവും ഒച്ചപ്പാടും ഒന്നും ശ്രദ്ധിക്കാതെ. കൈയ്യിൽ കാശുണ്ടായിട്ടും സ്റ്റേഡിയത്തിൽ പോയി ഐപിഎൽ മത്സരങ്ങൾ കാണാൻ കഴിയാത്ത ഒരുപാട് പേരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം സ്റ്റേഡിയത്തിലുള്ള ഒരാൾ ഇങ്ങനെ പെരുമാറുന്നത് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം തന്നെയായിരിക്കും.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങളിൽ ഭൂരിഭാഗവും ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളാണെന്ന് ഓർക്കണം. ഈ മത്സരങ്ങൾ നേരിട്ട് കാണാനും തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ അടുത്ത് കാണാനും ആഗ്രഹിച്ചാണ് ഭൂരിഭാഗം ആളുകളും സ്റ്റേഡിയത്തിലേക്ക് പോകുന്നത്. എന്നാൽ ഇവിടെയൊരാൾക്ക് അതിന് അവസരം ലഭിച്ചിട്ടും ഫോണിൽ ഗെയിം കാണാനാണ് കക്ഷി തീരുമാനിച്ചതെന്നത് ഒരു തരത്തിൽ വിരോധാഭാസം എന്ന് തന്നെ പറയേണ്ടി വരും

@bijjuu11 എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയിലെ നായകൻ ദൃശ്യങ്ങൾ പകർത്തിയ ആളുടെ പരിചയക്കാരനാണോ അല്ലയോ എന്നൊന്നും വ്യക്തമല്ല. മെയ് 10 -ന് ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോകൾ പതിനായിരക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു. ഇതൊരു തമാശയ്ക്ക് വേണ്ടി തയ്യാറാക്കിയ വീഡിയോ ആണെന്ന് കരുതുന്നവരും ഉണ്ട്. ഐപിഎൽ സ്റ്റേഡിയത്തിലിരുന്നാണെങ്കിലും വീട്ടിലിരുന്നാണെങ്കിലും മത്സരങ്ങൾ ജിയോസിനിമയിൽ കാണാൻ സഹായിക്കുന്ന ഏതാനും ജിയോ ക്രിക്കറ്റ് പ്ലാനുകൾ കൂടി പരിചയപ്പെടാം.

219 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയെല്ലാം നൽകുന്ന പ്ലാനിന് 14 ദിവസമാണ് വാലിഡിറ്റി. ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 25 രൂപയുടെ കോംപ്ലിമെന്ററി 2 ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും 219 രൂപയുടെ പ്ലാനിന്റെ പ്രത്യേകതയാണ്.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അൺലിമിറ്റഡ് കോളിങ്, ഡെയിലി 100 എസ്എംഎസുകൾ, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയെല്ലാം ഈ പ്ലാനിന്റെയും സവിശേഷതകളാണ്. 28 ദിവസത്തെ വാലിഡിറ്റിയും 399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 61 രൂപ വിലയുള്ള 6 ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും യൂസേഴ്സിന് ലഭിക്കും.

More from GizBot

Best Mobiles in India

English summary
There are some people who always surprise us. No one can predict what they will do or even where and how they will behave. One such person is now a social media star. Although we don't know who he is, the guy caught attention due to his unusual behavior during the IPL match.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X