വീഡിയോകോണ്‍ VT85C വോയിസ് കോളിംഗ് ടാബ്ലറ്റ് ഓണ്‍ലൈനില്‍; വില 8799 രൂപ
വീഡിയോകോണ്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ടാബ്ലറ്റ് VT85C ടാബ്ലറ്റ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്‌ക്കെത്തി. 7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള വോയിസ് കോളിംഗ് ടാബ്ലറ്റിന് ഇബെയില്‍ 8,799 രൂപയാണ് വിലയിട്ടിരിക്കുന്നത്. നേരത്തെ വീഡിയോകോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ടാബ്ലറ്റ് ലിസ്റ്റ് ചെയ്തിരുന്നു.

ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ നോക്കാം
1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.2 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, GPS\AGPS എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ വോയിസ് കോളിംഗ് സംവിധാനവും സാധ്യമാണ്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 3000 mAh ആണ് ബാറ്ററി പവര്‍.
ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ എത്തിയെങ്കിലും വിപണിയില്‍ ഔദ്യോഗികമായി വീഡിയോകോണ്‍ ടാബ്ലറ്റ് ലോഞ്ച് ചെയ്തിട്ടില്ല.


Click it and Unblock the Notifications