വിജയ് സെയിൽ എൻഡ് ഓഫ് ഇയർ സെയിൽ: ഐഫോൺ 53,990 രൂപ, സ്മാർട്ട് വാച്ച് 899 രൂപ, ഓഡിയോ ഡിവൈസ് 199 രൂപ
ക്രിസ്മസും പുതുവത്സരവും കിടിലൻ ഷോപ്പിങ്ങിലൂടെ ആഘോഷിക്കാൻ തയാറെടുക്കുന്നവർക്കായി വമ്പൻ ഓഫറുകളുമായി എൻഡ് ഓഫ് ഇയർ സെയിൽ ആരംഭിച്ച് വിജയ് സെയിൽ. വിൽപ്പനയുടെ ഭാഗമായി, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ ഉൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിൽ റീട്ടെയിൽ സ്റ്റോർ ഡീലുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
വിജയ് സെയിൽസ് എൻഡ് ഓഫ് ഇയർ സെയിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഈ ഓഫർ സെയിലിന്റെ ഡീലുകളും ഓഫറുകളും വിജയ് സെയിൽസ് ഓഫ്‌ലൈൻ സ്റ്റോറുകളിലും വെബ്‌സൈറ്റായ www.vijaysales.com-ലും ലഭ്യമാണ്. നിരവധി വിഭാഗങ്ങളിൽ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും സ്മാർട്ട്ഫോണുകൾക്കും ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളിലും വീട്ടുപകരണങ്ങളിലും കൂടുതൽ ആകർഷകമായ ഡീലുകളാണ് മുന്നോട്ട് വച്ചിട്ടുള്ളത്.

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 6,799 രൂപയിൽ ആരംഭിക്കുന്ന ബജറ്റ് സൗഹൃദ സ്മാർട്ട്ഫോണുകൾ മുതൽ നിരവധി ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആപ്പിൾ ഐഫോണുകൾ 53,990 രൂപ മുതൽ വിലയിൽ ലഭ്യമാകും. ഓഡിയോ ഉൽപ്പന്നങ്ങൾ 199 രൂപ മുതലും ലാപ്‌ടോപ്പുകൾ 15,190 രൂപ മുതലും ലഭ്യമാകും.
കൂടാതെ ഈ തണുപ്പുകാലത്ത്, റൂം ഹീറ്ററുകൾ 1,399 രൂപയ്ക്കും ഗീസറുകൾ 2,999 രൂപയ്ക്കും വിജയ് സെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ഏറെ പ്രയോജനപ്പെടുന്ന ഇലക്ട്രിക് കെറ്റിലുകളുടെ വില 699 രൂപ മുതൽ ആരംഭിക്കുന്നു. അടുക്കള സ്മാർട്ട് ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് മൈക്രോവേവ് 5,900 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

വിജയ് സെയിൽ എൻഡ് ഓഫ് സെയിലിൽ എസികൾക്ക് 40% വരെ ഡിസ്കൗണ്ട് ആണ് വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം അവശ്യസാധനങ്ങളായ മുട്ട ബോയിലറുകൾ 399 രൂപ മുതലും കോഫി മേക്കേഴ്‌സ് 999 രൂപ മുതലും ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ മുടി സ്‌റ്റൈൽ ആക്കാൻ ഉദ്ദേശിക്കുന്നവർക്ക് 639 രൂപയ്ക്ക് അയോണിക് ഹെയർ ഡ്രയറുകൾ ലഭ്യമാണ്.
ഹൈ-ഡെഫ് ഓഡിയോ സ്പീക്കറുകൾ 799 രൂപ മുതലും ഹെഡ്‌ഫോണുകൾ/നെക്ക് ബാൻഡ് എന്നിവ 599 രൂപ മുതലും വിലയിൽ വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നു. അടുക്കള ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മിക്സർ 899 രൂപ മുതലുള്ള വിലയിലും ഗ്യാസ് സ്റ്റൗ 1,499 രൂപ വിലയിലും ഹാൻഡ് മിക്സർ 999 രൂപ വിലയിലും ലഭ്യമാണ്.
ട്രിമ്മറുകളുടെ വില 649 രൂപ മുതൽ ആരംഭിക്കുന്നു. വാക്വം ക്ലീനറുകൾ 1,599 രൂപ മുതലും ഗെയിമിങ കൺസോൾ വെറും 699 രൂപ വിലയിലും പാർട്ടി സ്പീക്കറുകൾ 799 രൂപ വിലയിലും വിജയ് സെയിൽ എൻഡ് ഓഫ് ഇയർ സെയിൽ 2023 വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരവധി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ വിജയ് സെയിൽസ് വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ റെഡ്മി 13സി 5ജി സ്മാർട്ട്ഫോൺ 10,999 രൂപ വിലയിൽ വിജയ് സെയിലിൽ ലഭ്യമാണ്. അതേപോലെ ഐഫോൺ 15 ഉൾപ്പെടെ ഉള്ളവയ്ക്കും ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നു.
വിജയ് സെയിൽ എൻഡ് ഓഫ് ഇയർ സെയിൽ ഓഫർ പേജിൽ ഐഫോൺ 53,990 രൂപ മുതൽ എന്ന് കാണാം. ഇത് യഥാർഥത്തിൽ ഐഫോൺ 13 ആണ്. 69,900 രൂപ യഥാർഥ വിലയുള്ള ഐഫോൺ 13ന്റെ 128ജിബി സ്റ്റോറേജ് മോഡൽ 18% ഡിസ്കൗണ്ടിൽ 56,990രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതോടൊപ്പം ബാങ്ക് ഓഫറും ചേരുമ്പോൾ വില കുറയുന്നു.


Click it and Unblock the Notifications








