Home
News

മട്ടൻ ബിരിയാണി 32 രൂപ, ചിക്കന് 30, എഗ് റോൾ 7 രൂപ! ഈ ​വൈറൽ മെനു കാർഡ് കണ്ടാൽ വായിൽ വെള്ളമൂറും!

രുചികരമായ ഭക്ഷണം ആസ്വദിച്ചുകഴിക്കുക എന്നത് ഏറെ സുഖവും സന്തോഷവുമുള്ള ഒരുപരിപാടിയാണ്. നല്ല രുചിയിടങ്ങൾ തേടി ഇന്ന് ജനം അ‌ലഞ്ഞുകൊണ്ടേയിരിക്കുന്നു. നല്ല കിടിലനൊരു ചായ കിട്ടുന്ന സ്ഥലം നൂറു കിലോ മീറ്റർ അ‌പ്പുറത്ത് ഉണ്ട് എന്ന് കേട്ടാൽ വണ്ടിയുമെടുത്ത് ഉടൻ ചായകുടിക്കാൻ പുറപ്പെടുന്നവർ ഇന്ന് നമുക്കിടയിലുണ്ട്.

നിരവധി ലോകരാജ്യങ്ങളിൽ എത്തിപ്പെട്ടിട്ടുള്ള മലയാളി ആ നാടുകളിലെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളെ നമ്മുടെ നാട്ടിലേക്ക് കടത്തിക്കൊണ്ട് വരികയും ഇവിടെയും പ്രചാരത്തിലാക്കുകയും ചെയ്തിട്ടുണ്ട്. അ‌തോടൊപ്പം നമ്മുടെ തനത് രുചികളും ഇന്ന് ആഘോഷിക്കപ്പെടുന്നു. ഇങ്ങനെ മെനു കാർഡിലെ ഐറ്റങ്ങളുടെ എണ്ണം വളരുന്നു. പക്ഷേ ഇതൊക്കെ ആസ്വദിക്കണമെങ്കിൽ നല്ല വിലയും നൽകേണ്ടതുണ്ട്.

മട്ടൻ ബിരിയാണി 32 രൂപ, ചിക്കന് 30, എഗ് റോൾ 7 രൂപ! വൈറൽ മെനു കാർഡ്

ഭക്ഷണത്തിനായി എത്ര വില നൽകാനും മടിയില്ലാത്തവരുണ്ട്. എന്നാൽ പണം ഒരു പ്രശ്നമായി കരുതുന്നവരും ഉണ്ട്. എതാണ്ട് ​ഒരു 15 കൊല്ലത്തിനിടയ്ക്ക് മലയാളിയുടെ ഭക്ഷണ സങ്കൽപ്പങ്ങൾ അ‌ടിമുടി മാറിയിട്ടുണ്ട്. എന്നാൽ ഇതിന്റെ ഇരട്ടി മാറ്റം ഭക്ഷണ മെനുവിലെ ഐറ്റങ്ങളുടെ വിലയിൽ ഉണ്ടായിരിക്കുന്നു. അ‌ത് വെളിവാക്കുന്ന ഒരു മെനു കാർഡ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ​വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ​വൈറലായിരിക്കുന്ന ഈ മെനുകാർഡ് പ്രകാരം, ബിരിയാണികളിൽ വച്ച് ഏറ്റവും വില കൂടിയതെന്ന് നാം കരുതുന്ന മട്ടൻ ബിരിയാണിക്ക് വെറും 32 രൂപയാണ് വില. ചിക്കൻ ബിരിയാണിക്ക് വെറും 30 രൂപ, എന്തിനേറെ പറയുന്നു, റുമാലി റൊട്ടി​ക്ക് വെറും 1.25 രൂപ മാത്രമാണ് വില.

മട്ടൻ ബിരിയാണി 32 രൂപ, ചിക്കന് 30, എഗ് റോൾ 7 രൂപ! വൈറൽ മെനു കാർഡ്

ഇത് ഏത് നൂറ്റാണ്ടിലെ വില ആണ് എന്ന് കാണുന്നവർ ചിന്തിച്ചു പോകും. 22 വർഷം മുൻപുള്ള ഒരു ഹോട്ടൽ മെനു ആണ് ഇതെന്നാണ് ലഭ്യമായിരിക്കുന്ന വിവരം. ഒരു റെസ്റ്റോറന്റിന്റെ 2001ലെ മെനു കാർഡിന്റെ സ്നാപ്പ്ഷോട്ട് ആണ് ഇത് എന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

യഥാർഥത്തിൽ ഈ മെനു കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹികമാധ്യമങ്ങളിൽ കിടന്ന് കറങ്ങുന്നുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ, ഇപ്പോൾ ഇത് ആരോ കുത്തിപ്പൊക്കിയതോടെ വീണ്ടും ​വൈറൽ ആകുകയായിരുന്നു. നമ്മുടെ നാട്ടിലെ ഭക്ഷണവില ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് ഈ മെനു കാർഡിലെ സാധനങ്ങളുടെ വില നോക്കിയാൽ മനസിലാകും.

ഇൻസ്റ്റഗ്രാമിൽ വീണ്ടും ​വൈറലായിരിക്കുന്ന ഈ മെനുവിൽ ഉള്ളതിനെക്കാൾ ആറും ഏഴും ഇരട്ടി വിലയാണ് ഇന്ന് അ‌തേ സാധനങ്ങൾ ലഭ്യമാകുക. ചിലർക്ക് ഈ മെനു കാർഡ് ഗൃഹാതുരമായ ഓർമകളിലേക്കുള്ള മടക്ക ടിക്കറ്റാണ്. ഈ നിസാര തുകയ്ക്ക് ഭക്ഷണം കഴിച്ചതിന്റെയും ലഭ്യമായതിന്റെയും നല്ല ഓർമകളും സന്തോഷവും അ‌വർ പങ്കുവയ്ക്കുന്നു.

മട്ടൻ ബിരിയാണി 32 രൂപ, ചിക്കന് 30, എഗ് റോൾ 7 രൂപ! വൈറൽ മെനു കാർഡ്

ഈ മെനുകാർഡ് പ്രകാരം എഗ് റോളിന് എഴ് രൂപ, ചിക്കൻ റോൾ 10 രൂപ, എഗ് ചിക്കൻ റോൾ 15 രൂപ, സ്പെഷ്യൽ ചിക്കൻ റോൾ 24 രൂപ എന്നിങ്ങനെയായിരുന്നു വില. "ആ 7 രൂപ എഗ്റോൾ ഇപ്പോൾ 70 രൂപയുടെ എഗ് റോളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു" എന്ന് ഒരു ഇൻസ്റ്റഗ്രാം യൂസർ ചൂണ്ടിക്കാണിച്ചു.

ഇത് ഏത് ഹോട്ടലിലെ മെനു ആണ് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഇൻസ്റ്റഗ്രാമിൽ നിരവധി പേർ ഇതിനോടകം ഈ ​വൈറൽ മെനുകാർഡ് ഏറ്റെടുത്തുകഴിഞ്ഞു. അ‌തേസമയം ചിലർ ഈ മെനുകാർഡും ഇന്നത്തെ വിലയുമായുള്ള വ്യത്യാസം വളരെ എളുപ്പത്തിൽ വ്യക്തമാക്കി. പഴയ മെനുവിലെ എല്ലാ വിലയുടെ ഒപ്പവും ഒരു പൂജ്യം ചേർത്താൽ ഇന്നത്തെ വിലയായി എന്നാണ് ​​ഒരാൾ നിരീക്ഷിച്ചത്.

എന്തായും ഇന്ന് ഈ മെനുവിലെ വിലയിൽ ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഇന്ത്യയിൽ കാണാനുള്ള സാധ്യത തീരെ കുറവാണ്. ഒരു ചായ പോലും പലയിടങ്ങളിലും 40 രൂപയിൽ വരെ എത്തി നിൽക്കുന്നു. വിലയിൽ മാറ്റമല്ല, ആളുകളുടെ ഭക്ഷണ രീതികളിലും ജീവിത ​ശൈലിയിലും ഏറെ മാറ്റം വന്നു. ഈ പഴയമെനുകാർഡ് ആ മാറ്റവും അ‌ടയാളപ്പെടുത്തുന്നു.

Image credit: odishatv.in

More from GizBot

Best Mobiles in India

English summary
An old menu card is going viral on social media. According to this menu card, Mutton Biryani costs just Rs.32. Chicken biryani is just Rs.30. In fact, this menu has been doing the rounds on social media for the past few days. DNA India reports that this is a snapshot of a restaurant's 2001 menu card.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X