ഡെലിവറി ബോയ് മുങ്ങിത്താഴുന്ന പെൺകുട്ടിയുടെ 'സൂപ്പർ ഹീറോ' ആയപ്പോൾ..; വീഡിയോ വൈറൽ!

|

പലപ്പോഴും പല യഥാർത്ഥ വീഡിയോകളും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കാറുണ്ട്. മനുഷ്യത്വം ഇന്നും നശിച്ചിട്ടില്ല എന്ന് വിളിച്ചോതുന്ന അത്തരം രംഗങ്ങൾ പലതും നമുക്ക് ജീവിതത്തിനോട് നല്ലൊരു സമീപനം ഉണ്ടാക്കിയെടുക്കാനും സഹായകമാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവം ഈയടുത്തിടെ ചൈനയിൽ ഒരിടത്ത് നടക്കുകയുണ്ടായി.

 

വൈറൽ ആയി വീഡിയോ

വൈറൽ ആയി വീഡിയോ

വെള്ളത്തിൽ മുങ്ങിത്താഴുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ഓടിയിറങ്ങിയ ഡെലിവറി ബോയ് ആണ് ഇപ്പോൾ വാർത്തകളിലും സോഷ്യൽ മീഡിയയിലും താരമായിരിക്കുന്നത്. ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്ന വാർത്ത പ്രകാരം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ ഉള്ള പോലെ നമുക്ക് എന്താണ് നടന്നതെന്ന് നേരിട്ട് കാണാൻ സാധിക്കും.

സംഭവം ഇങ്ങനെ..

സംഭവം ഇങ്ങനെ..

Zhejiangന് സമീപത്തുള്ള ഒരു തോടിന്റെ തീരത്തായിരുന്നു സംഭവം. തോട്ടിലേക്ക് കാൽ തെന്നി വീണ ആറു വയസ്സുകാരിയായ പെൺകുട്ടി വെള്ളത്തിൽ കിടന്ന് മുങ്ങിത്താഴുന്നത് കണ്ട അതുവഴി പോയ ഹെ ലിൻഫെങ് എന്ന ഡെലിവറി ബോയ് ആയ ചെറുപ്പക്കാരൻ വണ്ടി നിർത്തി കനാലിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.

ഹീറോ ആയി ചെറുപ്പക്കാരൻ
 

ഹീറോ ആയി ചെറുപ്പക്കാരൻ

പെൺകുട്ടിയെ രക്ഷിച്ചു കരയ്‌ക്കെത്തിച്ച ശേഷം വെള്ളത്തിൽ കിടന്ന കുട്ടിയുടെ ഷൂ എടുക്കാനായി ലിൻ വീണ്ടും കനാലിലേക്ക് ഇറങ്ങുകയും ചെയ്യുകയുണ്ടായി. എന്തായാലും വീഡിയോ വൈറൽ ആയതോടെ ചെറുപ്പക്കാരനെ തേടി അഭിനന്ദനപ്രവാഹങ്ങൾ എത്തുകയായിരുന്നു. ഒപ്പം മാതൃക ഡ്രൈവർ എന്ന പേരിൽ ഉപഹാരങ്ങൾ ലഭിക്കുകയുമുണ്ടായി.

<strong>ജാഗ്രത! നിങ്ങളുടെ പണം നഷ്ടമാകാൻ ഒരു നിമിഷം മതി!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!!</strong>ജാഗ്രത! നിങ്ങളുടെ പണം നഷ്ടമാകാൻ ഒരു നിമിഷം മതി!! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!!

Best Mobiles in India

Read more about:
English summary
Viral Video: Delivery man jumps into river to save girl.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X