വിർജിൻ‌ ഹൈപ്പർലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കി

|

'വിർജിൻ ഹൈപ്പർലൂപ്പ്' (Virgin Hyperloop) സൂപ്പർ ഹൈസ്​പീഡ്​ ​പോഡ്​ സംവിധാനത്തിലൂടെ യാത്രക്കാരുമായി ആദ്യപരീക്ഷണ യാത്ര വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് അമേരിക്കയിലെ ലോസ്​ ആഞ്ചലസ്​ ആസ്ഥാനമായുള്ള ഈ പുതിയ ഗതാഗത സംവിധാനം. പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച ലോകത്തിലെ ഏക കമ്പനിയായ വിർജിൻ ഹൈപ്പർലൂപ്പ് നവംബർ 9 നാണ് സൂപ്പർ-സ്പീഡ് ലെവിറ്റിംഗ് പോഡ് സിസ്റ്റത്തിൽ ആദ്യത്തെ യാത്രക്കാരുമായി ആദ്യപരീക്ഷണ യാത്ര പൂർത്തിയാക്കിയത്.

 വെർജിൻ ഹൈപ്പർലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗൽ, സാറാ ലുച്ചിയൻ

നിവാഡയിലെ വിർജിൻ ഹൈപ്പർലൂപ്പിന്റെ 500 മീറ്റർ വരുന്ന ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് ഈ പരീക്ഷണം അധികൃതർ നടത്തിയത്. വെർജിൻ ഹൈപ്പർലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയൻ എന്നിവരാണ് മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിൽ നടത്തിയ ഹൈപ്പർലൂപ്പ് പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചത്. വിർജിൻ ഹൈപ്പർലൂപ്പ് ചെയർമാനും ഡിപി വേൾഡ് സിഇഒയും ഗ്രൂപ്പ് ചെയർമാനുമായ സുൽത്താൻ അഹമ്മദ് ബിൻ സുലേം ലാസ് വേഗാസിൽ നടന്ന ഈ അസുലഭനിമിഷം നേരിൽ കാണുവാൻ സന്നദ്ധനായിരുന്നു.

ഹൈപ്പർലൂപ്പ്

ബുള്ളറ്റ് ട്രെയിനുമായി സാമ്യം തോന്നുന്ന ഒരു ട്രെയിൻ യാത്രാ സംവിധാനമാണ് ഹൈപ്പർലൂപ്പ്. ജെറ്റ് വിമാനത്തിന്‍റെ വേഗതയിലാണ് ഈ ബുള്ളറ്റ് ട്രെയിൻ പായുന്നത്. മിന്നൽ വേഗത്തില്‍ സഞ്ചരിക്കുന്നതിനായി പ്രത്യേക തരത്തിലുള്ള ട്യൂബാണ് ഹൈപ്പര്‍ലൂപ്പിനായി വികസിപ്പിച്ചിരിക്കുന്നത്. ഒരു കാന്തിക ബലത്തിന്റെ സഹായത്തോടെയാണ് ഈ ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 107 മൈൽ വരെ വേഗതയിൽ ഇതിന് സഞ്ചരിക്കാനാകുമെന്ന് വിർജിൻ ഹൈപ്പർലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗലും സാറാ ലുച്ചിയനും പറഞ്ഞു.

വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

2 സീറ്റർ എക്സ്പി -2 വാഹനം

ബിഗ്-ജാർക്ക് ഇംഗൽസ് ഗ്രൂപ്പും കിലോ ഡിസൈനും രൂപകൽപ്പന ചെയ്യ്ത ഇത് സുരക്ഷയും സുഖസൗകര്യങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ടാണ് നിർമ്മിച്ചത്. ഈ ബുള്ളറ്റ് ട്രെയിനിൽ 28 യാത്രക്കാർ‌ക്ക് സുഖമായി യാത്ര ചെയ്യുവാൻ സാധിക്കും. യാത്രക്കാർ‌ക്ക് ഒരു ഹൈപ്പർ‌ലൂപ്പ് വാഹനത്തിൽ‌ സുരക്ഷിതമായി യാത്ര ചെയ്യാൻ‌ കഴിയുമെന്ന് തെളിയിക്കുന്നതിനാണ് ഈ 2 സീറ്റർ എക്സ്പി -2 വാഹനം വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാംസാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

യാത്രക്കാരെയും ചരക്കുകൾ കൊണ്ടും നിറഞ്ഞ ഫ്ലോട്ടിംഗ് പോഡുകൾ മണിക്കൂറിൽ 600 മൈൽ വേഗതയിൽ വാക്വം ട്യൂബുകളിലൂടെ സഞ്ചരിക്കുന്ന ഒരു സംവിധാനം കമ്പനി എൻകോഡ് ചെയ്യുന്നു. നിശബ്‌ദമായ യാത്ര അനുവദിക്കുന്നതിന് ഹൈപ്പർ‌ലൂപ്പ് സിസ്റ്റം മാഗ്നറ്റിക് ലെവിറ്റേഷൻ എന്ന സംഗതികവിദ്യ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. ന്യൂയോർക്കും വാഷിംഗ്ടണും തമ്മിലുള്ള ഒരു യാത്രയ്ക്ക് ഹൈപ്പർ‌ലൂപ്പിൽ വെറും 30 മിനിറ്റ് സമയമമാണ് എടുക്കുന്നത്. ഇത് ജെറ്റ് വിമാനത്തേക്കാൾ ഇരട്ടി വേഗതയും ഫാസ്റ്റ് ട്രെയിനിനേക്കാൾ നാലിരട്ടി വേഗതയിൽ ആയിരിക്കും സഞ്ചരിക്കുന്നത്.

 വിവോ S7e 5ജി മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും വിവോ S7e 5ജി മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

Best Mobiles in India

English summary
The first passenger ride on a super-high-speed levitating pod system was completed on November 9 by Virgin Hyperloop, the only company in the world that has successfully tested Hyperloop technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X