വെർച്വൽ ഷൂസുകളുമായി മെറ്റാവേഴ്സ് ലോകത്തേക്ക് നൈക്കീ

|

മെറ്റയും മെറ്റാവേഴ്സും തന്നെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബർ ലോകത്ത് ചർച്ചാ വിഷയം. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പേര് 'മെറ്റ' എന്നാക്കി മാർക്ക് സക്കർബർഗാണ് ട്രെൻഡ് തുടങ്ങി വച്ചത്. പിന്നാലെ മറ്റ് വമ്പൻ കമ്പനികളും മെറ്റാവേഴ്സിന് സമാനമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രഖ്യാപിക്കുകയാണ്. 'മെഷ്' എന്ന പേരിൽ മൈക്രോസോഫ്റ്റും പുതിയ ഡിജിറ്റൽ എൻവിയോൺമെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടെക്ക് ഭീമന്മാർക്ക് പിന്നാലെ ലോകത്തെ പ്രധാന ലൈഫ്സ്റ്റൈൽ അപ്പാരൽ ബ്രാൻഡുകളും മെറ്റാവേഴ്സ് പ്രവേശന സാധ്യതകൾ സജീവമാക്കുകയാണ്. മെറ്റാവേഴ്സ് റേസിൽ മുന്നിലുള്ളത് ലോകത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് വെയർ ബ്രാൻഡുകളിൽ ഒന്നായ നൈക്കീയാണ്.

 

ഡിജിറ്റൽ

അതേ, മെറ്റയ്ക്കും മെറ്റാവേഴ്സിനും പിന്നാലെ വെർച്വൽ ഷൂസുകളും വരികയാണ്. അണിയറയിൽ തയ്യാറാകുന്ന വെർച്വൽ ലോകത്തിനായി ഡിജിറ്റൽ ഷൂസുകളും അക്സസറീസും പുറത്തിറക്കാനുള്ള പ്രാഥമിക നടപടികൾ നൈക്കീ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇത്തരം വെർച്വൽ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന ഒരു ടീമിനെ സജ്ജീകരിക്കാനാണ് ആദ്യഘട്ടത്തിൽ നൈക്കീയുടെ ശ്രമം. ഇതിനായി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങൾ കമ്പനി സജീവമാക്കി കഴിഞ്ഞു. അതിവേഗത്തിലാണ് ഡിജിറ്റൽ പ്രോഡക്ട്സ് സെക്ഷൻ തയ്യാറാക്കാനുള്ള നൈക്കീയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഡിജിറ്റൽ പ്രോഡക്ട്സ് പുറത്തിറക്കുന്ന ആദ്യ സ്പോർട്സ് വെയർ ബ്രാൻഡ് ആകാനും അത് വഴി വരാനിരിക്കുന്ന വലിയ മാർക്കറ്റിൽ ആദ്യം തന്നെ മേധാവിത്വം സൃഷ്ടിക്കാനുമാണ് നൈക്കീയുടെ ശ്രമം.

ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ മെറ്റാവേഴ്സിന് പിറകെ, ഈ പുതിയ സാങ്കേതിക വിപ്ലവം എന്ത്ഫേസ്ബുക്ക് അടക്കമുള്ള കമ്പനികൾ മെറ്റാവേഴ്സിന് പിറകെ, ഈ പുതിയ സാങ്കേതിക വിപ്ലവം എന്ത്

നൈക്കീ

അടുത്തിടെ നൈക്കീ തങ്ങളുടെ ചില ഇന്റലക്ച്വൽ പ്രോപ്പർട്ടികളുടെ ട്രേഡ്മാർക്ക് അവകാശങ്ങൾക്കായി അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. നൈക്കീ ബ്രാൻഡിങ്, 'ജസ്റ്റ് ഡു ഇറ്റ്' ടാഗ് ലൈൻ, 'സ്വൂഷ് ലോഗോ' എന്നിവ വെർച്വൽ പ്രോഡക്ട്സിലും ഉപയോഗിക്കാനുള്ള അവകാശത്തിനായാണ് ട്രേഡ് മാർക്കിങ് അപേക്ഷകൾ കമ്പനി നൽകിയിരിക്കുന്നത്. ഈ നടപടികൾക്ക് പിന്നാലെയാണ് നൈക്കീയുടെ മെറ്റാവേഴ്സ് പ്രവേശനം സംബന്ധിച്ചും വാർത്തകൾ വരുന്നത്.

വെർച്വൽ
 

ഡിജിറ്റൽ ഇടങ്ങളിലേക്ക് വെർച്വൽ പ്രോഡക്ടുകൾ ഡിസൈൻ ചെയ്യാൻ കഴിയുന്നവർ, പാദരക്ഷകൾക്കായി വെർച്വൽ മെറ്റീരിയൽ ഡിസൈനേഴ്സ് എന്നിങ്ങനെ നീളുന്നു നൈക്കീയുടെ ഹയറിങ് കാറ്റഗറികൾ. ബ്രാൻഡിനെ മെറ്റാവേഴ്സിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ ലോകത്തെ പുനർനിർവചിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന പോസ്റ്റ് എന്നാണ് ജോബ് ലിസ്റ്റിങിൽ വെർച്വൽ മെറ്റീരിയൽ ഡിസൈനറെക്കുറിച്ച് നൈക്കീ പറയുന്നത്.

ത്രീഡി

വിവിധ ത്രീഡി സോഫ്‌റ്റ്‌വെയറുകൾ, വെർച്വൽ മെറ്റീരിയൽ ക്രിയേഷൻ ടൂളുകൾ, ഷേഡിങ് മോഡലുകൾ, റെൻഡറിങ് സാങ്കേതിക വിദ്യ, മെറ്റീരിയൽ ക്യാപ്‌ചർ സൊല്യൂഷനുകൾ എന്നിവയെക്കുറിച്ച് നല്ല ധാരണയുള്ള ആളുകളെയാണ് കമ്പനി തെരയുന്നത്. ഉപഭോക്താക്കൾക്ക് പരീക്ഷിക്കാൻ ഈ വെർച്വൽ അല്ലെങ്കിൽ ഡിജിറ്റൽ ഉത്പന്നങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന് സ്‌പോർട്‌വെയർ ബ്രാൻഡ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ലൈഫ്സ്റ്റൈൽ

ലോകത്തേറ്റവും പ്രധാനപ്പെട്ടതും പരിചിതമായതുമായ ബ്രാൻഡുകളിലും ഒന്നാണ് നൈക്കീ. നൈക്കീയുടെ സ്വൂഷ് ലോഗോയും ഐക്കണിക്ക് ആയ ജസ്റ്റ് ഡു ഇറ്റ് ടാഗ് ലൈനും ലോകത്തേത് കോണിലും തിരിച്ചറിയപ്പെടും. ഇന്ന് പഴയത് പോലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് വെയർ ബ്രാൻഡ് മാത്രമല്ല നൈക്കീ. ഷൂസ് നിർമാതാക്കളിൽ നിന്നും സ്വന്തമായി അസ്ഥിത്വം ഉള്ള ഒരു ഫിറ്റ്നസ് ലൈഫ്സ്റ്റൈൽ ആയി നൈക്കീ ഇന്ന് മാറിയിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞതാണ് നൈക്കീയുടെ വിജയത്തിന്റെ പ്രധാന രഹസ്യം. മറ്റ് ബ്രാൻഡുകളും നൈക്കീയും തമ്മിലുള്ള വ്യത്യാസവും ഇത് തന്നെ.

ഇനി മുതൽ ഫേസ്ബുക്ക് അല്ല മെറ്റ, പേര് മാറ്റി കമ്പനിഇനി മുതൽ ഫേസ്ബുക്ക് അല്ല മെറ്റ, പേര് മാറ്റി കമ്പനി

ഗാഡ്ജറ്റുകൾ

പണ്ട് കളിക്കാർക്ക് ഷൂസ് നിർമിച്ചു കൊണ്ടിരുന്ന കമ്പനി ഇന്ന് വിവിധയിനം ഗാഡ്ജറ്റുകൾ പുറത്തിറക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെപ്പോലെ സ്വന്തം ഓഡിയൻസിനെ സൃഷ്ടിക്കുന്നു. അത്ലറ്റ്സിന് പകരം പാട്ടുകാരെയൊക്കെ ജോലിക്ക് കയറ്റുന്നു. പുതിയ പുതിയ ലൈഫ്സ്റ്റൈൽ മേഖലകൾ സൃഷ്ടിക്കുന്നു. അങ്ങനെയങ്ങനെ നീളുകയാണ് നൈക്കീയുടെ സവിശേഷതകൾ. നൈക്കീ തുടങ്ങിയ ഷൂ നി‍‍ർമാണ മേഖലയിലെ മറ്റ് കമ്പനികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലേക്ക് നൈക്കീ വള‍‍‍ർന്നു കഴിഞ്ഞു. സാമ്പത്തിക നേട്ടങ്ങൾക്കുമപ്പുറം നൈക്കീ സൃഷ്ടിച്ചെടുത്ത പ്രത്യേക സംസ്കാരം തന്നെയാണ് ഇതിന് കാരണം. ഒരു തരം കൾട്ട് പോലെ എന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. അത്രയ്ക്കുണ്ട് നൈക്കീയും അവരുടെ കസ്റ്റമേഴ്സും തമ്മിലുളള വൈകാരിക ബന്ധം.

Best Mobiles in India

Read more about:
English summary
Nike, one of the largest sportswear brands is at the forefront of the metaverse race of lifestyle apparel brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X