ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ നഗരങ്ങള്‍ സൗജന്യമായി കാണാം

Posted By:

യാത്ര ചെയ്യാനും അപരിചിതമായ സ്ഥലങ്ങള്‍ കാണാനും ഇഷ്ടപ്പെടാത്തവര്‍ അധികമുണ്ടാവില്ല. എന്നാല്‍ അതിനുള്ള സമയമോ സാമ്പത്തികമോ എല്ലാവര്‍ക്കും ഉണ്ടായി എന്നും വരില്ല. എന്നാല്‍ ഇനി അതോര്‍ത്ത് വിഷമിക്കണ്ട.

കൈയില്‍ ഒരാന്‍ഡ്രോയ്ഡ് ഫോണും ഡാറ്റാ കണക്ഷനുമുണ്ടെങ്കില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം ഫോണില്‍ തന്നെ കാണാം. നേരില്‍ കാണുന്നപോലെതന്നെ.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ ഇന്ത്യന്‍ നഗരങ്ങള്‍ സൗജന്യമായി കാണാം

ഇന്‍ക്രെഡിബിള്‍ ഇന്ത്യ WoNoBo ടൂര്‍സ് (Incredible India WoNoBo Tours) എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം ഈ ആപ്ലിക്കേഷനിലൂടെ പൂര്‍ണമായി കാണാം. ഓരോ സ്ഥലത്തിന്റെയും 360 ഡിഗ്രിയിലുള്ള വ്യൂ ആണ് ഒരുക്കിയിരിക്കുന്നത്. അതായത് നേരില്‍ കാണുന്ന പ്രതീതി ലഭിക്കും.

ടൂറിസം മന്ത്രാലയമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയിലും പുറത്തുമുള്ള എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

നിലവില്‍ ആഗ്ര, അഹമ്മദാബാദ്, അമൃത്സര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദ്രാബാദ്, ജയ്പൂര്‍, കോല്‍കത്ത, മുംബൈ തുടങ്ങി 16 നഗരങ്ങളാണ് ആപ്ലിക്കേഷനിലൂടെ ലഭ്യമാവുക. ഭാവിയില്‍ 54 നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

English summary
Virtual Walking Tour for Android Phones Launched, Virtual Walking tour App for Android Phones, New Android app to help tourists, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot