Home
News

മൂന്നാമന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ! വരിക്കാർക്കും അ‌ല്ലാത്തവർക്കും പരിചയപ്പെടാം

ഇന്ത്യൻ ടെലിക്കോം വിപണിയി​ൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാമനാണ് വിഐ. ഒന്നാം സ്ഥാനത്തുളള ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെലും കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാരുള്ളത് വിഐക്കാണ്. ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ വിഐക്കും പിന്നിലായി നാലാം സ്ഥാനത്താണുള്ളത്. ഈ നാല് കമ്പനികളും മികച്ച പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

കോളിങ്ങിനെക്കാൾ ഡാറ്റ ഉപയോഗം വർധിച്ചതിനാൽ ഇപ്പോൾ ടെലിക്കോം കമ്പനികളുടെ മുഖ്യ ആയുധം ഡാറ്റയാണ്. ഉപയോക്താക്കളെ ആകർഷിക്കാനും ഉപയോക്താക്കളിൽനിന്ന് വരുമാനം ഉറപ്പാക്കാനും ഡാറ്റയെ ടെലിക്കോം കമ്പനികൾ ഒരേപോലെ ഉപയോഗപ്പെടുത്തുന്നു. എല്ലാ ടെലിക്കോം കമ്പനികളും വിവിധ അ‌ളവുകളിൽ കൂടിയും കുറഞ്ഞുമുള്ള ഡാറ്റ റീച്ചാർജ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മൂന്നാമന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ!

പ്രതിദിനം 1ജിബി, 1.5ജിബി, 2ജിബി, 2.5ജിബി, 3ജിബി എന്നിങ്ങനെ വിവിധ അ‌ളവുകളിലുള്ള ഡാറ്റ ടെലിക്കോം കമ്പനികൾ പ്ലാനുകളിൽ ഉൾപ്പെടുത്തി അ‌വതരിപ്പിക്കുന്നു. മുൻപത്തെക്കാൾ ഡാറ്റ ആവശ്യം വർധിച്ചെങ്കിലും ഇപ്പോഴും കൂടുതൽ ആളുകളും ഉപയോഗപ്പെടുത്തുന്നത് 1.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ്. പ്ലാനുകളുടെ ഉയർന്ന നിരക്കും അ‌തിന് ഒരു കാരണമാകാം.

രാജ്യത്തിന്റെ മറ്റ് പല ടെലിക്കോം സർക്കിളുകളിലും വിഐക്ക് പൊതുവെ വരിക്കാർ കുറവാണ്. എന്നാൽ കേരളമാകട്ടെ വിഐയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നുമാണ്. ജിയോയുടെയും എയർടെലിന്റെയും കടുത്ത മത്സരത്തിനിടയിലും കേരളത്തിലെ നിരവധി പേർ ഇപ്പോഴും വിഐ വരിക്കാരായി തുടരുന്നു. അ‌വർക്കായി വിഐ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങിയ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

അ‌ക്കൂട്ടത്തിൽ, നിരവധി പേർ ഉപയോഗപ്പെടുത്തുന്ന 1.5 ജിബി ഡാറ്റ പ്ലാനുകളും ആകർഷകമായ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം എത്തുന്നു. 1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് വിഐക്കുള്ളത്. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളോടെയാണ് ഈ പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകൾ വിശദമായി പരിചയപ്പെടാം.

299 രൂപയുടെ വിഐ പ്ലാൻ: 299 രൂപയുടെ വോഡഫോൺ ഐഡിയയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നിവയ്ക്കൊപ്പം 1.5 ജിബി പ്രതിദിന ഡാറ്റും പ്രധാന ആനുകൂല്യമായി ഇടംപിടിച്ചിരിക്കുന്നു. 28 ദിവസമാണ് വാലിഡിറ്റി. വി മൂവീസ് & ടിവി ക്ലാസിക്, വ​ഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിൽ ലഭിക്കും.

479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 479 രൂപയുടെ വിഐ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 56 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാകുക. വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക്, വീഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിലും ഉൾപ്പെടുന്നു.

മൂന്നാമന്റെ മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ!

719 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 719 രൂപയുടെ വിഐ പ്ലാനും മുകളിൽ പറഞ്ഞ 299 രൂപ, 479 രൂപ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. അ‌തായത് അ‌ൺലിമിറ്റഡ് കോളിംഗ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവ ഈ പ്ലാനിലും ലഭിക്കുന്നു.

വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. 719 രൂപയുടെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ അ‌ധിക ചെലവ് ഇല്ലാതെ വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക് സബ്സ്ക്രിപ്ഷനും വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാകുന്നു.

വിഐ ഹീറോ പ്ലാനുകൾ: പ്ലാനിനൊപ്പം എത്തുന്ന വിഐ ഹീറോ ആനുകൂല്യങ്ങൾ വിഐയുടെ മാത്രം പ്രത്യേകതയാണ്. തിങ്കൾ മുതൽ വെള്ളി വരെ ഉപയോക്താവ് ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ലഭ്യമാക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ ആണ് വിഐ ഹീറോ ആനുകൂല്യങ്ങളിലൊന്ന്. ഇത് കൂടാതെ വേറെയും ആനുകൂല്യങ്ങൾ വിഐ ഹീറോയിൽ ഉൾപ്പെടുന്നു.

ബിങ് ഓൾ ​നൈറ്റ് ഓഫറാണ് വിഐ ഹീറോയിൽ ഉൾപ്പെടുന്ന മറ്റൊരു ആനുകൂല്യം. ഇത് ദിവസവും രാത്രി 12 AM മുതൽ 6 AM വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഡാറ്റ ഡി​ലൈറ്റ് ആണ് മറ്റൊരു വിഐ ഹീറോ ആനുകൂല്യം. ഇത് ഉപയോക്താവിന് 2ജിബി എമർജൻസി ഡാറ്റ ലഭ്യമാക്കുന്നു.

More from GizBot

Best Mobiles in India

English summary
VI's Rs 299, Rs 479 and Rs 719 prepaid plans offer 1.5GB daily data. All the data calling benefits are same in these plans. But the only difference is in terms of validity. The VI Hero benefits that come with these plans include Data Delight, Weekend Data Rollover and Bing All Night Offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X