എറിയാൻ അറിയാവുന്നവർക്ക് ഈ വടി എടുക്കാം! 'ആ' ആവശ്യങ്ങൾക്ക് ഇതിനപ്പുറമൊരു പ്ലാനില്ല
എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കില്ല എന്ന് പറയാറുണ്ട്, എന്നാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും വടി കൈയിൽ കൊണ്ട് തരും അതുകൊണ്ട് ലക്ഷ്യം എറിഞ്ഞിടാം എന്നുപറഞ്ഞ് ഇരുന്നിട്ട് ഒരു കാര്യവുമില്ല. നമ്മുടെ ലക്ഷ്യം എറിഞ്ഞിടാനുള്ള വടി നാം തന്നെ തേടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
അതായത് നമ്മുടെ ആവശ്യം തിരിച്ചറിയുകയും അത് നിറവേറ്റാനുള്ള ശരിയായ മാർഗം കണ്ടെത്തുകയും ചെയ്യേണ്ടത് നാം തന്നെയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് വിഐ. നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകളും പോസ്റ്റ്പെയ്ഡ് പ്ലാനുകളും വിഐയുടെ പക്കലുണ്ട്. ഈ പ്ലാനുകളോരോന്നും ഓരോ വടികളാണ് എന്ന് പറയാം.

അതായത്, തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾ തിരിച്ചറിയുന്ന വരിക്കാർക്ക് വിഐയുടെ ഈ വടികൾ ഉപയോഗിച്ച് ലക്ഷ്യം നേടാം. ആ നിലയ്ക്ക് നോക്കിയാൽ വിഐയുടെ വരിക്കാരിൽ ഭക്ഷണപ്രിയരായ ആളുകൾക്ക് അനുയോജ്യമായ ഒരു പ്ലാൻ വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അധിക ചെലവില്ലാതെ സ്വിഗ്ഗി വൺ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.
500 രൂപയ്‌ക്ക് മുകളിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കൊപ്പം വിഐ ഏറെനാളായി സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് പരിചിതമായ കാര്യമാണ്. എന്നാൽ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമല്ല, പ്രീപെയ്ഡ് വരിക്കാർക്കായും സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ വൊഡാഫോൺ ഐഡിയ നൽകുന്നുണ്ട്.

ഒരേയൊരു വിഐ പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിരിക്കുന്നത്. അതാകട്ടെ സാധാരണ റീച്ചാർജ് പ്ലാനല്ല, ഒരു ഡാറ്റ വൗച്ചറാണ്. അതായത് ആ പ്ലാനിലെ പ്രധാന ആനുകൂല്യം ഡാറ്റയാണ്. കോളിങ്, എസ്എംഎസ്, വാലിഡിറ്റി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമാകില്ല.
സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന വോഡഫോൺ ഐഡിയയുടെ പ്രീപെയ്ഡ് പ്ലാൻ 499 രൂപ നിരക്കിലാണ് ലഭ്യമായിട്ടുള്ളത്. കേൾക്കുമ്പോൾ നിരക്ക് അൽപ്പം കൂടുതലാണ് എന്ന് തോന്നുമെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വിഗ്ഗി വഴി ഭക്ഷണം വാങ്ങുന്നവർക്ക് ഈ പ്ലാൻ ലാഭകരമാണ്. കാരണം മൂന്ന് മാസത്തേക്കുള്ള സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിൽ ലഭിക്കുക.
സാധാരണ രീതിയിൽ മൂന്ന് മാസത്തേക്ക് സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ വാങ്ങാൻ പോയാൽ, 1,199 രൂപ ചിലവാകും. എന്നാലിവിടെ 500 രൂപയ്ക്കുള്ളിൽ അതേ സബ്സ്ക്രിപ്ഷൻ ലഭ്യമാകും. അതും ഉപകാരപ്പെടുന്ന ടെലിക്കോം ആനുകൂല്യത്തിനൊപ്പം. അതേസമയം 499 രൂപ പ്ലാൻ വാങ്ങുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള കോഡുകൾ വോഡഫോൺ ഐഡിയയല്ല, സ്വിഗ്ഗിയാണ് നൽകുന്നത്.

499 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ 20GB ഡാറ്റയാണ് ലഭ്യമാകുക. അധിക ഡാറ്റ ആവശ്യമുള്ളവർക്കായാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഡാറ്റ ആവശ്യത്തിന് പുറമേ സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. എന്നാൽ കോളിങ്, ഡാറ്റ എന്നിവ ഒന്നിച്ച് എത്തുന്ന പ്ലാൻ തേടുന്നവർക്ക് ഇത് അനുയോജ്യമല്ല.
സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷന്റെ നേട്ടങ്ങൾ: 149 രൂപയ്ക്ക് മുകളിലുള്ള ഭക്ഷണ ഓർഡറുകൾക്കും 199 രൂപയ്ക്ക് മുകളിലുള്ള ഇൻസ്റ്റാ മാർട്ട് ഓർഡറുകൾക്കും ഉപയോക്താക്കൾ ഡെലിവറി ചാർജ്ജ് നൽകേണ്ടതില്ല. കൂടാതെ, റെസ്റ്റോറൻ്റുകളിൽ 30% അധിക ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ സർജ് ഫീസിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല, ചില നഗരങ്ങളിൽ 40% ഡൈൻഔട്ടും സ്വിഗ്ഗി ജീനിയിൽ 10% ഫ്ലാറ്റ് ഡിസ്കൗണ്ടും ലഭിക്കും.


Click it and Unblock the Notifications








