ഡാറ്റകൊണ്ട് അഭിഷേകം! ബിഎസ്എൻഎൽ, ജിയോ, എയർടെൽ ഈ 3 പേർക്കും ഇല്ലാത്ത പ്ലാൻ വിഐക്ക് ഉണ്ട്
ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ പ്രതിദിന ഡാറ്റയുടെ കാര്യത്തിൽ ഡാറ്റകൊണ്ട് വരിക്കാരെ അഭിഷേകം ചെയ്യുന്ന ഒരു ടെലിക്കോം കമ്പനി ഉണ്ടെങ്കിൽ അത് വൊഡാഫോൺ ഐഡിയ (VI) മാത്രമാണ്. ധാരാളം ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികൾക്കും ഉണ്ട്. എന്നാൽ പ്രതിദിന ഡാറ്റയുടെ കാര്യത്തിൽ ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവർ ഒരു ദിവസം പരമാവധി വാഗ്ദാനം ചെയ്യുന്ന ഹൈസ്പീഡ് ഡാറ്റ 3ജിബി ആണ്. എന്നാൽ വിഐ അതിനെക്കാൾ 10 പടി മുകളിൽ നിൽക്കുന്ന, ദിവസം 4ജിബി ഡാറ്റ ലഭിക്കുന്ന ഒരു അപൂർവ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്.
ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് വിഐയുടെ 4ജിബി ഡാറ്റ പ്ലാൻ. ദിവസം എത്രജിബി ഡാറ്റ ഉപയോഗിച്ചു, ഇനി ബാക്കി ഉപയോഗത്തിന് ഡാറ്റ ബാക്കിയുണ്ടോ, ഇപ്പോൾ ഉപയോഗിച്ചാൽ പിന്നീടുള്ള ആവശ്യങ്ങൾക്ക് ഡാറ്റ തികയുമോ എന്നൊക്കെയുള്ള ആശങ്കകൾ ഇല്ലാതെ ഡാറ്റ ഉപയോഗം നടത്താൻ 4ജിബി വിഐ ഡാറ്റ പ്ലാൻ സഹായിക്കും.

അത്ര പെട്ടെന്ന് തീരില്ല എന്നതാണ് വിഐയുടെ 4ജിബി ഡാറ്റ പ്ലാനിന്റെ പ്രത്യേകത. വീഡിയോകളും മ്യൂസിക്കുമൊക്കെ സ്ട്രീം ചെയ്യാനും ആശങ്കകളില്ലാതെ ജോലി പൂർത്തിയാക്കാനും ഈ 4GB ഡാറ്റ ധാരാളമാണ്. ഇത്രയധികം പ്രതിദിന ഡാറ്റയുമായി എത്തുന്ന ഈ വിഐ പ്രീപെയ്ഡ് പ്ലാനിന് ഇപ്പോൾ 539 രൂപയാണ് വില.
യഥാർഥത്തിൽ വിഐയുടെ 4ജിബി പ്രതിദിന ഡാറ്റ പ്ലാൻ 475 രൂപ നിരക്കിലാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ജൂലൈ 4 മുതൽ വിഐയുടെ റീച്ചാർജ് പ്ലാനുകൾക്ക് നിരക്ക് വർധന നടപ്പായി. അങ്ങനെയാണ് 475 രൂപയുടെ പ്ലാൻ വില 539 രൂപയായി ഉയർന്നത്. 4GB പ്രതിദിന ഡാറ്റയ്ക്ക് പുറമേ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും സഹിതമാണ് ഈ പ്ലാനെത്തുന്നത്.

വിഐയുടെ 539 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: യഥാർഥത്തിൽ ഇതൊരു ഡാറ്റ പ്ലാൻ അല്ല. പ്രതിദിനം 4 ജിബി ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാകും. 28 ദിവസമാണ് ഈ വിഐ പ്ലാനിന്റെ വാലിഡിറ്റി.
ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും 539 രൂപയുടെ ഈ വിഐ പ്രീപെയ്ഡ് പ്ലാനിലുണ്ട്. ബിങ് ഓൾ നൈറ്റ് ഓഫർ ഉള്ളതിനാൽ ഉപയോക്താക്കൾക്ക് 12 AM മുതൽ 6 AM വരെ അൺലിമിറ്റഡായി ഡാറ്റ ഉപയോഗിക്കാനാകും.
4ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രീപെയ്ഡ് പ്ലാൻ ആണ് ഇത്. എന്നാൽ ഈ വിഐ പ്ലാൻ എല്ലാവർക്കും അനുയോജ്യമല്ല. കാരണം 28 ദിവസം മാത്രം വാലിഡിറ്റി കിട്ടുന്ന ഈ പ്ലാനിന് ചെലവ് കൂടുതലാണ്. പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 19.25 രൂപയാണ് ഈ പ്ലാനിന് ഒരു ദിവസം ചെലവാകുന്നത്.

28 ദിവസം മാത്രമേ വാലിഡിറ്റിയുള്ളൂ എന്നതിനാൽ 539 രൂപയുടെ ഈ പ്ലാൻ സാധാരണക്കാർക്ക് ഒട്ടും അനുയോജ്യമല്ല. ഇത്ര വലിയ അളവിൽ ഡാറ്റ നൽകിയിട്ടും ഈ പ്ലാൻ പ്രശസ്തമല്ലാത്തത് ഉയർന്ന ചെലവ് കാരണമാകാം. എന്തായാലും മറ്റ് ടെലിക്കോം കമ്പനികൾക്കൊന്നും ഇല്ലാത്ത ഒരു പ്ലാൻ എന്ന നിലയിൽ 539 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വിഐയുടെ റീച്ചാർജ് ഓപ്ഷനുകളുടെ പട്ടികയിൽ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു.


Click it and Unblock the Notifications








