ഇന്‍ഫോസിസ് സി.ഇ.ഒയുടെ ശമ്പളം 30 കോടി രൂപ!!!

Posted By:

ഇന്‍ഫോസിസിന്റെ നിയുകത സി.ഇ.ഒ വിശാല്‍ സിക്കയ്ക്ക് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം 30 കോടി രൂപ. ഇതോടെ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന പ്രൊഫഷണല്‍ (ഉടമസ്ഥനല്ലാതെ, സി.ഇ.ഒ മാത്രമായിരിക്കുന്ന വ്യക്തി) സി.ഇ.ഒ ആകും ഇദ്ദേഹം. അടിസ്ഥാന ശമ്പളവും പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി നല്‍കുന്ന തുകയും ഉള്‍പ്പെടെയാണ് ഈ തുക.

ഇന്‍ഫോസിസ് സി.ഇ.ഒയുടെ ശമ്പളം 30 കോടി രൂപ!!!

ഇന്‍ഫോസിസ് കഴിഞ്ഞ ദിവസം അറിയിച്ചതനുസരിച്ച് 900,000 ഡോളറാണ് അടിസ്ഥാന ശമ്പളം. 41.8 ലക്ഷം ഡോളര്‍ വേരിയബിള്‍ പേ ആണ്. കമ്പനിയിലെ പ്രവര്‍ത്തന മികവിനനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇതിനു പുറമെ ഇന്‍ഫോസിസിന്റെ 20 ലക്ഷം ഡോളര്‍ വരുന്ന ഓഹരികളും വിശാല്‍ സിക്കയ്ക്ക് ലഭിക്കും.

L&T യുടെ സി.ഇ.ഒ എ.എം. നായിക്കാണ് വിശാല്‍ സിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന ഇന്ത്യന്‍ കമ്പനി സി.ഇ.ഒ. 21 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.

അതേസമയം സ്വന്തം കമ്പനിയുടെ സി.ഇ.ഒ ആയിട്ടുള്ള വ്യക്തികള്‍ ഇതില്‍ കൂടുതല്‍ ശമ്പളം കൈപ്പറ്റുന്നുണ്ട്. സണ്‍ ടി.വിയുടെ സി.ഇ.ഒ കലാനിധി മാരന്‍ 56 കോടി രൂപയും, ജിന്ദാല്‍ സ്റ്റീല്‍ സി.ഇ.ഒ നവീന്‍ ജിന്ദാല്‍ 55 കോടിരൂപയും ബിര്‍ള ഗ്രൂപ് സി.ഇ.ഒ കുമാര്‍ മംഗലം ബിര്‍ല 50 കോടി രൂപയും പ്രതിവര്‍ഷം സ്വന്തം കമ്പനിയില്‍ നിന്ന് ശമ്പളമായി കൈപ്പറ്റുന്നുണ്ട്.

എങ്കിലും ഇന്ത്യന്‍ കമ്പനികള്‍ മുഴുവനുമെടുത്താല്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന 10 സി.ഇ.ഒ മാരില്‍ വിശാല്‍ സിക്കയും ഉള്‍പ്പെടും. ഇന്ത്യയിലെ മറ്റൊരു മുന്‍നിര ഐ.ടി കമ്പനിയായ ടി.സി.എസിന്റെ സി.ഇ.ഒ എന്‍. ചന്ദ്രശേഖരന് ലഭിക്കുന്നത് 18.68 കോടി രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot