ഇന്ത്യയിലെ ആദ്യത്തെ 5G സ്മാർട്ഫോൺ വിവോ അവതരിപ്പിക്കും
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു സ്മാർട്ഫോൺ കമ്പനി കൂടി ലിസ്റ്റിൽ ഇപ്പോൾ കടന്നുകൂടിയിരിക്കുകയാണ്. 'വിവോ' യാണ് ഇപ്പോൾ പുതിയ വാർത്തയുമായി എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.
2019-ലെ അതിശയിപ്പിക്കുന്ന ഒരു സാങ്കേതിക കണ്ടുപിടിത്തമായിരിക്കും 5G നെറ്റ്‌വർക്ക്. 2019-ൽ 5G സ്മാർട്ഫോണുകൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ് സംസാങ്, വൻ പ്ലസ്, സയോമി തുടങ്ങിയവ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു സ്മാർട്ഫോൺ കമ്പനി കൂടി ലിസ്റ്റിൽ ഇപ്പോൾ കടന്നുകൂടിയിരിക്കുകയാണ്. 'വിവോ' യാണ് ഇപ്പോൾ പുതിയ വാർത്തയുമായി എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഈ ചൈനീസ് സ്മാർട്ഫോൺ നിർമ്മിതാക്കൾ 5G സ്മാർട്ഫോൺ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. 2019-ൽ 5G സ്മാർട്ഫോൺ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവോ. പക്ഷെ, വിവോയുടെ 5G സ്മാർട്ഫോൺ ഇന്ത്യയിൽ വരുമോ ? ഇന്ത്യയിലെ വാണിജ്യമേഖല 5G സ്മാർട്ഫോൺ ഏറ്റെടുക്കുന്നതിന് തയ്യാറാകുമ്പോൾ, വിവോ 5G സ്മാർട്ഫോൺ അവതരിപ്പിക്കും. വിവോയുടെ ഡയറക്ടർ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ നിപുൻ മരിയ ഇന്ത്യ ടുഡേയുടെ ഇന്റർവ്യൂവിൽ അഭിപ്രായപ്പെട്ടു.
"2019-ൽ വിവോയുടെ സ്മാർട്ഫോൺ അവതരിപ്പിക്കുവാനായി വിവോ ക്വാൾകോമുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, അടുത്ത വർഷം 5G സ്മാർട്ഫോൺ മറ്റുള്ള നിർമ്മിതകളോട് ഒപ്പം തന്നെ ഇറക്കാനുള്ള തയാറെടുപ്പിലാണ്. 5G സ്മാർട്ഫോൺ അവതരിപ്പിക്കുവാനുള്ള അവസാനപടികളിലാണ് ഇപ്പോൾ. വിവോ 5G സ്മാർട്ഫോൺ ഇപ്പോൾ ഒട്ടേറെ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, നടത്തിയ പരീക്ഷണങ്ങളിൽ വിജയം കണ്ടിരിക്കുകയെന്ന്" നിപുൻ മരിയ പറഞ്ഞു.

വിവോ 5G സ്മാർട്ഫോൺ
ഇന്ത്യയിൽ വിവോ 5G സ്മാർട്ഫോൺ വരുമോ എന്ന് ചോദിച്ചപ്പോൾ നിപുൻ മരിയ പറഞ്ഞു, "വിവോ, ഇപ്പോൾ 5G സ്മാർട്ഫോണിൻറെ ആവശ്യഘടന പരിശോധിച്ചുവരികയാണ്. ഇന്ത്യയിലെ വാണിജ്യമേഖല 5G സ്മാർട്ഫോൺ ഏറ്റെടുക്കുന്നതിന് തയ്യാറാകുമ്പോൾ, വിവോ 5G സ്മാർട്ഫോൺ അവതരിപ്പിക്കും. അടുത്ത വർഷം 5G സ്മാർട്ഫോൺ ഇറക്കുന്ന സ്മാർട്ഫോൺ കമ്പനികളുടെ കൂട്ടത്തിൽ വിവോയും കാണും".

വൻ പ്ലസ് 5G സ്മാർട്ഫോൺ
സ്മാർട്ഫോൺ മാത്രമല്ല, മറ്റുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും 5G സംവിധാനം കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളിലാണ് വിവോ. 5G സംവിധാനം അവതരിപ്പിക്കുമ്പോൾ, സ്മാർട്ഫോണിൽ മാത്രമല്ല, മറ്റുള്ള ഉപകരണങ്ങളിലും 5G സംവിധാനം കൊണ്ടുവരുമെന്നും അത് ഉപയോക്താക്കൾക്ക് വളരെയധികം ഉപയോഗപ്രദമാക്കുമെന്നും മരിയ പറഞ്ഞു.

സംസാങ് 5G സ്മാർട്ഫോൺ
5G സ്മാർട്ഫോൺ അവതരിപ്പിക്കുന്നതിന് പുറമെ, വിവോ മറ്റുള്ള ഉപകരണങ്ങളിൽ 5G സംവിധാനം കൊണ്ട് വരുന്നതിനുള്ള ചിന്തയിലാണ്: ഇതിനായി ഹൈർ, ടി.സി.എൽ തുടങ്ങിയ ഒട്ടേറെ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മരിയ പറഞ്ഞു. 5G കൂടാതെ മറ്റുള്ള സാങ്കേതിക സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനുള്ള നീക്കത്തിലാണ് വിവോ

സ്നാപ്ഡ്രാഗൺ 855
2019-ൽ പല കമ്പനികളും സ്മാർട്ഫോൺ അവതരിപ്പിക്കുവാനായി ക്വാൽകോമുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. വൻ പ്ലസും, സാംസങും 2019-ൽ തുടക്കത്തിൽ തന്നെ 5G സ്മാർട്ഫോൺ ഇറക്കുമെന്ന തിരുമാനത്തിലാണ്. നിർഭാഗ്യവശാൽ, ഇന്ത്യയിൽ 5G സ്മാർട്ഫോൺ എപ്പോൾ അവതരിപ്പിക്കുമെന്ന് ഒരു മൊബൈൽഫോൺ നിർമിതാക്കളും പറഞ്ഞിട്ടില്ല.
വൻ പ്ലസ്, വൻ പ്ലസ് ടി എന്നി 5G സ്മാർട്ഫോണുകളാണ് 2019-ൽ വൻ പ്ലസ് ഇറക്കുവാനായി തിരുമാനിച്ചിരിക്കുന്നത്. എന്നത്തേയും പോലെ ഈ സ്മാർട്ഫോണുകളും ഇന്ത്യയിൽ ഇറങ്ങും, പക്ഷെ, 5G സ്മാർട്ഫോൺ എപ്പോൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ വൻ പ്ലസ് ഫോണുകളും നിർമിക്കപ്പെട്ടിരിക്കുന്നത് ക്വാൾകോമിന്റെ ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 855 ഉപയോഗിച്ചാണ്.


Click it and Unblock the Notifications