ഫ്‌ളിപ്കാര്‍ട്ടില്‍ ദീപാവലി കാര്‍ണിവല്ലുമായി വിവോ!

By: Archana V

ഉത്സവ കാലത്തോടനുബന്ധിച്ച് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ പലതും ആകര്‍ഷകമായ ഓഫറുകളുമായി എത്തി തുടങ്ങിയിരിക്കുകയാണ്. വന്‍ ഇളവുകളാണ് പല മോഡലുകള്‍ക്കും പ്രഖ്യാപിച്ചിരിക്കുന്നത്. സാസംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഓണ്‍ലൈന്‍ പങ്കാളികളുമായി ചേര്‍ന്ന് വിവിധ മോഡലുകളുടെ വിലയില്‍ ഇതിനോടകം കുറവ് വരുത്തി കഴിഞ്ഞു.

വോഡാഫോണ്‍/ ഐടെല്‍ കൈകോര്‍ത്തു: ഫോണ്‍ വിലയും ക്യാഷ്ബാക്ക് ഓഫറും!

ഫ്‌ളിപ്കാര്‍ട്ടില്‍ ദീപാവലി കാര്‍ണിവല്ലുമായി വിവോ!

ഇപ്പോള്‍ വിവോയും ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ചൈനീസ് ബ്രാന്‍ഡായ വിവോ ഫ്‌ളിപ്കാര്‍ട്ടില്‍ മൂന്ന് ദിവസത്തെ ദീപാവലി കാര്‍ണിവലാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഡിസ്‌കൗണ്ട്, കാഷ്ബാക്, എക്‌സ്‌ചേഞ്ച് ഓഫര്‍, പലിശ രഹിത ഇഎംഐ സ്‌കീം തുടങ്ങി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന നിരവധി ഓഫറുകള്‍ ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്.

വിവോയുടെ ദിവാലി കാര്‍ണിവല്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. വിവോ വി7+ , വിവോ വി5 പ്ലസ് , വിവോ വി5എസ് തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്
കാര്‍ണിവലില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 21,990 രൂപ വിലയുള്ള വിവോ വി7+ 19,990 രൂപയ്ക്ക് ലഭ്യമാകും . പഴയ ഹാന്‍ഡ്‌സെറ്റ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2,000 രൂപയുടെ വരെ ഡിസ്‌കൗണ്ടാണ് ലഭിക്കുക.

അതേസമയം വി5 പ്ലസ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 5,000 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്. അതായത് 22,990 രൂപയുട ഹാന്‍ഡ് സെറ്റ് 17,990 രൂപയ്ക്ക് നേടാന്‍ കഴിയും. ഫ്‌ളിപ്കാര്‍ട്ട് ഇതിന് പുറമെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍
മാറി വാങ്ങുന്നതിന് 21,000 രൂപയുടെ അധിക ഇളവും നല്‍കുന്നുണ്ട്.

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

വിവോ വി5എസിനും ഓഫറുണ്ട്. വിവോ വി5എസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്‌
3,000 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി ലഭ്യമാക്കും. അതിനാല്‍ 17,990 രൂപ വിലയുള്ള ഹാന്‍ഡ് സെറ്റ് 14,990 രൂപയ്ക്ക് ലഭ്യമാകും. മാസം 1,500 രൂപ മുതലുള്ള പലിശ രഹിത ഇഎംഐയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5 ശതമാനം അധിക ഡിസ്‌കൗണ്ടും അനുവദിക്കും.

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ പ്രീ-പെയ്ഡ് ഓഡറിന് 10 ശതമാനം ക്യാഷ്ബാക്ക്‌ ഉണ്ടായിരിക്കും. ഇതിന് പുറമെ ഉപയോക്താക്കള്‍ക്ക് 500 രൂപയുടെ ബുക്‌മൈഷോ വൗച്ചറും ലഭ്യമാക്കുന്നുണ്ട്. ഏത് ഓഫര്‍ നേടുന്നതിന് മുമ്പും നിയമങ്ങളും വ്യവസ്ഥകളും മനസിലാക്കുന്നത് നല്ലതായിരിക്കും.

വിവോ വൈ69, വിവോ വൈ55എസ്, വിവോ വൈ 53 എന്നിവയാണ് കാര്‍ണിവലില്‍ ഉള്‍പ്പെടുന്ന മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ . എക്‌സ്‌ചേഞ്ച് ഓഫറില്‍ 1,500 രൂപയുടെ വരെ ഇളവില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

Read more about:
English summary
Vivo has just announced a three-day Diwali Carnival on Flipkart and it will be offering discounts, cash-backs, exchange offers, and zero cost EMI schemes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot