ആകര്‍ഷകമായ ഓഫറുകളുമായി ആമസോണില്‍ വിവോ കാര്‍ണിവെല്‍

By: Lekshmi S

പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും ആകര്‍ഷകമായ ഡീലുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. അടുത്ത ഊഴം വിവോയുടേതാണ്. ആമസോണ്‍ ഇന്ത്യയിലാണ് വിവോ കാര്‍ണിവെല്‍ സെയില്‍ എന്ന് പേരിട്ടിരിക്കുന്ന വില്‍പ്പനമേള.

ആകര്‍ഷകമായ ഓഫറുകളുമായി ആമസോണില്‍ വിവോ കാര്‍ണിവെല്‍

ഡിസംബര്‍ 22 വരെ തുടരുന്ന സെയിലില്‍ ക്യാഷ്ബാക്ക്, കിഴിവുകള്‍, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, സീറോ കോസ്റ്റ് ഇഎംഐ അടക്കം നിരവധി ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

അഞ്ച് ശതമാനമാണ് ആമസോണ്‍ പേ ക്യാഷ്ബാക്ക്. 3000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ആനുകൂല്യം ലഭിക്കും. നോ കോസ്റ്റ് ഇഎംഐയില്‍ ഉപഭോക്താവിന് 1700 രൂപ വരെ ലാഭിക്കാനാകും. ഇതിന് പുറമെ ബുക്ക് മൈ ഷോയില്‍ നിന്ന് ദമ്പതിമാര്‍ക്ക് സൗജന്യ സിനിമാ ടിക്കറ്റും നേടാം.

വിവോ V5S, V5S പ്ലസ്, Y66, Y53, Y55S തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ആമസോണ്‍ വഴി വിലക്കിഴിവില്‍ വില്‍പ്പന നടത്തുന്നത്.

18990 രൂപ വിലയുള്ള വിവോ V5S കാര്‍ണിവെലില്‍ 15990 രൂപയ്ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ചെയ്താല്‍ 2000 രൂപ അധിക കിഴിവും നേടാനാകും. വിവോ V5 പ്ലസിന്റെ പ്രത്യേക വില 19990 രൂപയാണ്. ഇതിന്റെ യഥാര്‍ത്ഥ വില 25990 രൂപയാണ്. എക്‌സ്‌ചേഞ്ച് ഓഫര്‍ വഴി വാങ്ങുന്നവര്‍ക്ക് വിവോ V5 പ്ലസ് 16990 രൂപയ്ക്ക് ലഭിക്കും.

ക്യാഷ്ബാക്ക് ഓഫര്‍ നീട്ടി ജിയോ; ഇനി ഡിസംബര്‍ 25 വരെ അടിച്ചുപൊളിക്കാം

വിവോ Y66 12990 രൂപയ്ക്കാണ് വിവോ കാര്‍ണിവെലില്‍ വില്‍ക്കുന്നത്. 14990 രൂപ വിലയുള്ള ഫോണിന് 3000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. 9990 രൂപ വിലയുള്ള വിവോ Y53 8990 രൂപയ്ക്ക് സ്വന്തമാക്കും ഈ ഫോണിനും എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് വഴി 1500 രൂപ അധിക കിഴിവ് നേടാം.

വിവോ Y55S-ന് 11990 രൂപയാണ് വില. 12490 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന ഈ ഫോണിന് അധികമായി 1000 രൂപ കിഴിവ് നേടാനും അവസരമുണ്ട്.

ഇവയ്ക്ക് പുറമെ വിവോ V7, വിവോ V7+, വിവോ Y69 എന്നിവയും ആകര്‍ഷകമായ വിലക്കിഴിവില്‍ വാങ്ങാനാകും. മഹോരമായ നീല നിറത്തില്‍ ലഭ്യമായ വിവോ V7-ന് 2000 രൂപ അധിക കിഴിവ് എക്‌സ്‌ചേഞ്ച് ഓഫറായി ലഭിക്കും.

പഴയ ഫോണ്‍ മാറ്റി വിവോ V7+, വിവോ Y69 എന്നിവ വാങ്ങുന്നവര്‍ക്ക് യഥാക്രമം 2000 രൂപയും 1500 രൂപയും അധിക വിലക്കിഴിവ് നേടി പുത്തന്‍ ഫോണുമായി മടങ്ങാം.

Read more about:
English summary
After a successful run at its Winter Carnival, Vivo is yet again hosting a pre-Christmas carnival on Amazon India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot