Home
News

നല്ല ഒന്നാന്തരം 5G ഫോൺ ഡിസ്കൗണ്ടിൽ! വിവോ T3 പ്രോ 5ജി വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ

ഡിസ്കൗണ്ടിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ മുന്നോട്ട് വച്ച് ഫ്ലിപ്പ്കാർട്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2024 ഒക്ടോബറിൽ വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T3 പ്രോ 5ജി (Vivo T3 Pro 5G). ഇത് ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാൻ അ‌വസരമുണ്ട്. ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ഈ വിവോ ഫോണിന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. അ‌തിനാൽ 20000 രൂപയോടടുത്ത വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

വിവോ T3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില. എന്നാലിപ്പോൾ അ‌ടിസ്ഥാന മോഡൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 22,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നല്ല ഒന്നാന്തരം 5G ഫോൺ വിവോ T3 പ്രോ 5ജി ഡിസ്കൗണ്ടിൽ!

അ‌തേപോലെ 256ജിബി വേരിയന്റ് 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 24,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ രണ്ട് വേരിയന്റുകൾക്കും 1000 രൂപ വീതം ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 21999 രൂപ വിലയിലും ടോപ് വേരിയന്റ് 23999 രൂപ വിലയിലും ഇപ്പോൾ വാങ്ങാനാകും.

പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയ 5ജി ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 13350 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ഫ്ലിപ്പ്കാർട്ട് നൽകും. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന പഴയ ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത, മോഡൽ എന്നിവയൊക്കെ പരിഗണിച്ചായിരിക്കും അ‌ന്തിമ മൂല്യം നിശ്ചയിക്കുക.

നല്ല ഒന്നാന്തരം 5G ഫോൺ വിവോ T3 പ്രോ 5ജി ഡിസ്കൗണ്ടിൽ!

വിവോ T3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് ആണ് വിവോ T3 പ്രോ 5ജിയുടെ ശക്തികേന്ദ്രം. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് ഫോണാണിതെന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്. 7.49 എംഎം അ‌ൾട്രാ സ്ലിം ആണ് ഈ ഫോൺ. " കർവ്ഡ് ഡിസ്‌പ്ലേയുള്ള സെഗ്‌മെൻ്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ " ഇതാണെന്നും വിവോ പറയുന്നു.

120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ വിവോ T3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌ഡ്രിനോ 720 ജിപിയു പിന്തുണ, ആകെ 16ജിബി റാം (8ജിബി റാം + 8ജിബി വെർച്വൽ റാം), 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് വിവോ T3 പ്രോ 5ജിയുടെ പ്രവർത്തനം.

നല്ല ഒന്നാന്തരം 5G ഫോൺ വിവോ T3 പ്രോ 5ജി ഡിസ്കൗണ്ടിൽ!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ T3 പ്രോ 5ജി എത്തിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ 50-മെഗാപിക്സൽ സോണി IMX882 OIS മെയിൻ ക്യാമറയും 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഫ്രണ്ടിൽ 16MP ക്യാമറയാണ് ഉള്ളത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും എഐ ഫീച്ചറുകളും ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ വിവോ T3 പ്രോ 5ജി വാങ്ങാനാകും.

Best Mobiles in India

English summary
The Vivo T3 Pro 5G is now available at a discounted price on Flipkart. The base variant of the phone, which comes with 8GB + 128GB storage, was priced at Rs 24,999 and the 8GB + 256GB storage variant was priced at Rs 26,999. However, the base model is now listed on Flipkart at Rs 22,999 after a direct discount of Rs 2,000. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X