Home
News

ഒറ്റയടിക്ക് 2 കിടു ഫോണുകളുടെ വില കുറച്ച് വിവോ! ഒന്ന് പ്രോയും മറ്റൊന്ന് അ‌ൾട്രയും മോഡലുകൾ

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ രണ്ട് ജനപ്രിയ സ്മാർട്ട്ഫോണുകളുടെ വില ഒറ്റയടിക്ക് കുറച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലായി ​ഇന്ത്യയിൽ അ‌വതരിപ്പിച്ച വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G), വിവോ ടി3 അ‌ൾട്ര 5ജി (Vivo T3 Ultra 5G) എന്നീ ടി3 സീരീസ് ഫോണുകളുടെ വിലയാണ് ഇപ്പോൾ 2000 രൂപ വീതം കുറച്ചിരിക്കുന്നത്. വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8ജിബി + 256 ജിബി വേരിയന്റിന് 26,999 രൂപയുമായിരുന്നു വില.

വിവോ ടി3 അ‌ൾട്ര 8GB + 128GB വേരിയന്റിന് 31,999 രൂപയ്ക്കും 8GB+ 256GB വേരിയന്റ് 33,999 രൂപയ്ക്കും ടോപ്പ് എൻഡ് 12GB + 256GB വേരിയന്റ് 35,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഈ രണ്ട് മോഡലുകളും 2000 രൂപ വില കുറച്ചാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഒറ്റയടിക്ക് 2 കിടു ഫോണുകളുടെ വില കുറച്ച് വിവോ!

2000 രൂപ വിലക്കുറവിന് ശേഷം വിവോ ടി3 പ്രോ 5ജി 22999 രൂപ പ്രാരംഭ വിലയിലും വിവോ ടി3 അ‌ൾട്ര 5ജി 29,999 രൂപ പ്രാരംഭ വിലയിലും എത്തുന്നു. ഇത് കൂടാതെ ഈ ഫോണുകൾക്ക് ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്. ടി3 പ്രോ 5ജിക്ക് 1125രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 21,874 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാം.

വിവാ ടി3 അ‌ൾട്രയ്ക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ ഫോൺ ഇപ്പോൾ 28999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9200+ പ്രോസസർ കരുത്തിൽ എത്തുന്ന ഒരു പെർഫോമൻസ് കേന്ദ്രീകൃത സ്മാർട്ട്‌ഫോണാണ് വിവോ ടി3 അൾട്ര. അതേസമയം, ടി3 പ്രോ സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് കരുത്തുമായി എത്തുന്നു.

ഒറ്റയടിക്ക് 2 കിടു ഫോണുകളുടെ വില കുറച്ച് വിവോ!

വിവോ ടി3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ, 4nm ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, അ‌ഡ്രിനോ 720 ജിപിയു.

8ജിബി റാം + 8ജിബി വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ്, ആൻഡ്രോയിഡ് 14, ഡ്യുവൽ റിയർ ക്യാമറ (50MP സോണി IMX882 OIS മെയിൻ ക്യാമറ+ 8MP അൾട്രാ വൈഡ് ക്യാമറ) 16MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ).

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 4D ഗെയിം ​​വൈബ്രേഷൻ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയാണ് ഇതിലുള്ളത്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.

ഒറ്റയടിക്ക് 2 കിടു ഫോണുകളുടെ വില കുറച്ച് വിവോ!

വിവോ ടി3 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, 3.35GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9200+ 4nm പ്രൊസസർ, Immortalis-G715 ജിപിയു, 8GB/ 12GB LPDDR4X റാം, 256GB /512GB സ്റ്റോറേജ്.

ഡ്യുവൽ റിയർ ക്യാമറ (f/1.88 അപ്പേർച്ചർ, OIS, SONY IMX921 സെൻസർ, ZEISS ഒപ്റ്റിക്‌സ് പിന്തുണയുള്ള 50MP മെയിൻ ക്യാമറ+ 8MP സെക്കൻഡറി ക്യാമറ), f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ, ഫൺടച്ച് ഒഎസ്14, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 be, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ​ടൈപ്പ്-സി, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Vivo T3 series phones, Vivo T3 Pro 5G and Vivo T3 Ultra 5G, have been reduced in price by Rs 2,000 each. After the Rs 2,000 price cut, the Vivo T3 Pro 5G is available at a starting price of Rs 22,999 and the Vivo T3 Ultra 5G is available at a starting price of Rs 29,999. Apart from this, bank discounts are also available on these phones. The T3 Pro 5G has a bank discount of Rs 1,125. So, you can now own this phone at a price of Rs 21,874.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X