ഡിസ്കൗണ്ടിൽ വില പതിനായിരത്തിലേക്ക് ഇടിഞ്ഞു! 6000mAh ബാറ്ററിയുള്ള വിവോ 5ജി ഫോൺ വാങ്ങാം
മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോയുടെ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ടുകളോടെ പതിനായിരം രൂപയോടടുത്ത വിലയിൽ വിൽക്കുന്നു. 2024 ഏപ്രിലിൽ ആണ് വിവോ തങ്ങളുടെ T സീരീസിലെ വിവോ T3X 5ജി (vivo T3x 5G) ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്ന് വിവോ T3x 5ജിയുടെ 4ജിബി+ 128ജിബി അടിസ്ഥാന മോഡലിന് 13,499 രൂപയും 6ജിബി+ 128ജിബി മോഡലിന് 14,999 രൂപയും 8ജിബി+ 128ജിബി മോഡലിന് 16,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഡയറക്ട് ഡിസ്കൗണ്ടും, ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടുമൊക്കെയായി വൻ വിലക്കുറവിൽ ഇത് വാങ്ങാനാകും.
വിവോ T3X 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ 1000 രൂപ ഡിസ്കൗണ്ടിന് ശേഷം 12,499 രൂപയ്ക്കാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 1500 രൂപ ഡിസ്കൗണ്ടും ഉണ്ട്.

വിവോ T3X 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ മൊത്തം 2500 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 10999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. എല്ലാ വേരിയന്റുകൾക്കും ഈ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു നല്ല 5ജി ഫോൺ ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാൻ ഇതൊരു സുവർണാവസരമാണ്.
ഡയറക്ട് ഡിസ്കൗണ്ടിനും ബാങ്ക് ഡിസ്കൗണ്ടിനും പുറമേ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് ഒരുക്കിയിട്ടുണ്ട്. പരമാവധി 8650 രൂപ വരെയാണ് എക്സ്ചേഞ്ച് മൂല്യമായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പകരം നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ മൂല്യം നിശ്ചയിക്കുന്നത് എന്നകാര്യം ഓർക്കണം.

ഇപ്പോൾ 10999 രൂപയ്ക്ക് ലഭ്യമാകുന്ന വിവോ T3x 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 339 ppi പിക്‌സൽ സാന്ദ്രത, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവയും ഇതിലുണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 710 ജിപിയു, 4GB/ 6GB/ 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് ഓപ്ഷൻ എന്നിവയും T3x 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ്4 ആണ് ഇതിലുള്ളത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ T3x 5ജിയിൽ ഒരുക്കിയിരിക്കുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ്, 4കെ വീഡിയോ റെക്കോർഡിംഗ് (8ജിബി റാം വേരിയന്റിൽ മാത്രം) എന്നിവ അതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.05 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും നൽകിയിട്ടുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, യുഎസ്ബി ടൈപ്പ് സി, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








