ഇന്ത്യൻ വിപണിയിൽ മിനുങ്ങി വിവോ വി 15 പ്രൊ, വിവോ വി 15 അക്വാ ബ്ലൂ കളർ പതിപ്പുകൾ

സ്‌നാപ്ഡ്രാഗണ്‍ 675 സിപിയു, സി പോര്‍ട്ടിന്റെ അഭാവം എന്നിവ വിവോ V15 പ്രോയുടെ തിളക്കത്തിന് ചെറിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഫോണിന്റെ x ഫാക്ടര്‍ 32എം.പി പോപ്അപ് സെല്‍ഫി ക്യാമറ തന്നെയാണ്.

|

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ V15 പ്രോ, വി 15 അക്വാ ബ്ലൂ കളർ ഇന്ത്യന്‍ വിപണിയിലെത്തി. ഫോണിന്റെ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്.

ഇന്ത്യൻ വിപണിയിൽ മിനുങ്ങി വിവോ വി 15 പ്രൊ, വിവോ വി 15 അക്വാ ബ്ലൂ കളർ

32 എം.പി പോപ്അപ് സെല്‍ഫി ക്യാമറ, എഡ്ജ് ടു എഡ്ജ് അമോലെഡ് സ്‌ക്രീന്‍, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

വിവോ വി 15 അക്വാ ബ്ലൂ

വിവോ വി 15 അക്വാ ബ്ലൂ

വിവോ വി 15, വിവോ വി 15 പ്രോ സ്മാര്‍ട്‌ഫോണുകളുടെ പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍. വിവോ വി 15 പ്രോയുടെ 8 ജി.ബി റാം + 128 ജി.ബി സ്‌റ്റോറേജ് പതിപ്പും വിവോ വി 15 ഫോണിന്റെ അക്വാ ബ്ലൂ നിറത്തിലുള്ള പതിപ്പുമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഫ്രോസന്‍ ബ്ലാക്ക്

ഫ്രോസന്‍ ബ്ലാക്ക്

29,990 രൂപയാണ് വിവോ വി 15 പ്രോയുടെ എട്ട് ജി.ബി റാം പതിപ്പിന്. വിവോ വി 15 അക്വാ ബ്ലൂ പതിപ്പിന് വില 21,990 രൂപയാണ് വില. വിവോ വി15 പ്രോ ഫോണിന് 6 ജി.ബി/128 ജി.ബി , 8 ജി.ബി/128 ജി.ബി എന്നിങ്ങനെ രണ്ട് പതിപ്പുകള്‍ വിപണിയിലുണ്ടാവും. വിവോ വി15 ഫോണിന് ഇതുവരെ ഫ്രോസന്‍ ബ്ലാക്ക് നിറത്തിലുള്ള പതിപ്പ് മാത്രമാണുണ്ടായിരുന്നത്. ഫെബ്രുവരിയിലാണ് ഈ രണ്ട് ഫോണുകളും ഇന്ത്യയിൽ എത്തുന്നത്.

 വിവോ വി 15 പ്രോ

വിവോ വി 15 പ്രോ

സ്‌നാപ്ഡ്രാഗണ്‍ 675 സിപിയു, സി പോര്‍ട്ടിന്റെ അഭാവം എന്നിവ വിവോ V15 പ്രോയുടെ തിളക്കത്തിന് ചെറിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഫോണിന്റെ x ഫാക്ടര്‍ 32 എം.പി പോപ്അപ് സെല്‍ഫി ക്യാമറ തന്നെയാണ്.

പോപ്അപ് സെല്‍ഫി ക്യാമറ

പോപ്അപ് സെല്‍ഫി ക്യാമറ

വിവോ V15 പ്രോയുടെ പിന്നില്‍ മൂന്ന് ക്യാമറകളാണുള്ളത്. 8 എം.പി വൈഡ് ആംഗിള്‍ ലെന്‍സ്, 5 എം.പി സ്റ്റാന്‍ഡേര്‍ഡ് ലെന്‍സ്, f/1.8 അപെര്‍ച്ചറോട് കൂടിയ 48 എം.പി ക്വാഡ് പിക്‌സല്‍ സെന്‍സര്‍ എന്നിവയാണവ.

പോട്രെയിറ്റ് ഷോട്ടുകള്‍

പോട്രെയിറ്റ് ഷോട്ടുകള്‍

നിറങ്ങള്‍ കൃത്യമായി പുന:സൃഷ്ടിക്കാന്‍ ക്യാമറകള്‍ക്ക് കഴിയുന്നു. ആവശ്യത്തിന് വെളിച്ചമുള്ളപ്പോള്‍ എടുക്കുന്ന പോട്രെയിറ്റ് ഷോട്ടുകള്‍ മികവ് പുലര്‍ത്തുന്നു. നൈറ്റ് മോഡ് ഉപയോഗിച്ച് മികച്ച ചിത്രങ്ങള്‍ എടുക്കാം. 4K വീഡിയോ റെക്കോഡിംഗ്, എച്ച്.ഡി.ആർ, പ്രോ മോഡ്, എ.ഐ ബ്യൂട്ടി എന്നിവയാണ് മറ്റ് പ്രധാന ക്യാമറ ഫീച്ചറുകള്‍. എ.ഐ ബ്യൂട്ടി മോഡ് പിന്‍ ക്യാമറകളിലും ലഭ്യമാണ്.

അമോലെഡ് ഡിസ്‌പ്ലേ

അമോലെഡ് ഡിസ്‌പ്ലേ

നോച് ഇല്ലാത്ത വലിയ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ V15 പ്രോയുടെ ആകര്‍ഷണങ്ങളിലൊന്ന്. 6.39 ഇഞ്ച് സ്‌ക്രീനിന്റെ ആസ്‌പെക്ട് റേഷ്യോ 19.5:9 ആണ്. സ്‌ക്രീന്‍- ബോഡി അനുപാതം 91.6 ശതമാനം. മനോഹരമായ വലിയ ഡിസ്‌പ്ലേ വീഡിയോ പ്ലേബാക്കും ഗെയിമിംഗും ഉൾപ്പെട്ടതാണ് ഇത്.

 ഫാസ്റ്റ് ചാര്‍ജിംഗ്

ഫാസ്റ്റ് ചാര്‍ജിംഗ്

ധാരാളം വീഡിയോകള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യുന്നവരുടെ മനസ്സ് ഫോണ്‍ കീഴടക്കും. മൈക്രോ യു.എസ്.ബി 2.0 പോര്‍ട്ട് നിരാശപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഫോണിലെ ഡ്യുവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഫലപ്രദമാണ്. ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ ഉപയോഗിച്ച് 15 മിനിറ്റ് കൊണ്ട് ബാറ്ററി 25 ശതമാനം ചാര്‍ജ് ചെയ്യാം.

സ്പെസിഫിക്കേഷൻസ്

സ്പെസിഫിക്കേഷൻസ്

വിവോ വി 15 പ്രൊ, വിവോ വി 15 അക്വാ ബ്ലൂ കളർ പതിപ്പുകളുടെ സ്പെസിഫിക്കേഷൻസ് തുടങ്ങിയവ ഒന്ന് പരിശോധിക്കാം.

Best Mobiles in India

English summary
Vivo India announced a new storage model for the Vivo V15 Pro and a new colour variant for the Vivo V15. The new additions to the lineup are available for sale on retail as well as on major e-commerce portals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X