യാ മോനേ, ഇതാണ് ഓഫർ... ഇതാണ് സ്മാർട്ട്ഫോൺ! കിടിലൻ ഡിസ്കൗണ്ടിൽ വിവോയുടെ സുന്ദരൻ 5G ഫോൺ
ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ അന്വേഷിച്ച് തുടങ്ങിയാൽ നിരവധി സ്മാർട്ട്ഫോണുകൾ കണ്ടെത്താൻ കഴിയും. എന്നാൽ ചിലതിന്റെ വില ഡിസ്കൗണ്ട് കുറച്ചാൽ പോലും നമുക്ക് വാങ്ങാൻ പറ്റുന്നത് ആയിരിക്കില്ല. മറ്റു ചില ഫോണുകൾ ആകട്ടെ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും ഫീച്ചറുകൾ അത്ര മെച്ചമുള്ളതാകണമെന്നില്ല. ഇനി നമുക്ക് ഇഷ്ടമുള്ള ഒരു ഫോൺ നോക്കുമ്പോൾ അതിന് ഡിസ്കൗണ്ടും ഉണ്ടാകില്ല. എന്നാൽ നല്ലൊരു 5ജി ഫോൺ തേടുന്ന ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു കിടിലൻ ഫോൺ ഇപ്പോൾ ആമസോണിൽ നല്ല ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. കാഴ്ചയിലും പെർഫോമൻസിലും വിലയിലും ഡിസ്കൗണ്ടിലും ഇത് മികച്ച ഡീൽ ആണെന്ന് ആർക്കും തോന്നും.
ഈ വർഷം സെപ്റ്റംബറിൽ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ വി40ഇ 5ജി (vivo V40e 5G) ആണ് മികച്ച ഡീലിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്ന ആ കിടിലൻ സ്മാർട്ട്ഫോൺ. വിവോയുടെ വി40 സീരീസിൽ വിവോ വി40, വിവോ വി40 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ എത്തുന്നുണ്ട്. ഇതിൽ ഏറ്റവും വില കുറഞ്ഞ മോഡലിന്റെ വില ആരംഭിക്കുന്നത് 34,999 രൂ പ്രാരംഭ വിലയിലാണ്.

എന്നാൽ 35000 രൂപ ബജറ്റിൽ ഒരു 5ജി ഫോൺ വാങ്ങാൻ കഴിയാത്തവർ കാണും. അവർക്കായി അൽപ്പം വിലക്കുറവിൽ വിവോ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ V40e. ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 28,999 രൂപയും 8GB + 256GB വേരിയന്റിന് 30,999 രൂപയും ആയിരുന്നു വില.
പക്ഷേ ഇപ്പോൾ ആമസോണിൽ വിവോ V40e ലിസ്റ്റ് ചെയ്തിരിക്കുന്നത് 26,900 രൂപ വിലയിലാണ്. അതായത് യഥാർഥ വിലയെക്കാൾ ഏകദേശം 2000 രൂപയുടെ ഡിസ്കൗണ്ടിൽ. ഇത് കൂടാതെ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ ഫോണിന് ആമസോണിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വെറും 24,900 രൂപ വിലയിൽ ഇത് ഇപ്പോൾ വാങ്ങാനാകും.

വിവോ V40e 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED അൾട്രാ സ്ലിം 3D ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്.
Mali-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വി40ഇ 5ജിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V40e അവതരിപ്പിക്കുന്നത്. അതിൽ സോണി IMX 882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( OIS, f/1.79 അപ്പേർച്ചർ), 8MP അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 50MP ഐ ഓട്ടോ ഫോക്കസ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാഡ്‌സ്), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. റോയൽ ബ്രോൺസ്, മിൻ്റ് ഗ്രീൻ എന്നീ രണ്ട കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.


Click it and Unblock the Notifications








