വിവോ വി7 ഞെട്ടിക്കുന്ന വില കുറവില്‍

By: Samuel P Mohan

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് വിവോ വി7. വര്‍ഷാവസാനത്തില്‍ വിവോയും തങ്ങളുടെ ഫോണിന് ഓഫറുകള്‍ നല്‍കുന്നു. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 18,990 രൂപയാണ്. 2000 രൂപ കുറച്ച് നിങ്ങള്‍ക്ക് 16,900 രൂപയ്ക്ക് ലഭിക്കുന്നു.

വിവോ വി7 ഞെട്ടിക്കുന്ന വില കുറവില്‍

ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ വഴിയും ഈ ഫോണിന് 2000 രൂപ ഓഫര്‍ ലഭിക്കുന്നു. മാറ്റി ബ്ലാക്ക്, ഷാംപെയിന്‍ ഗോള്‍ഡ്, എനര്‍ജെറ്റിക് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലണ് ഈ ഫോണ്‍ ലഭിക്കുന്നത്.

വിവോ വി7 അവതരിപ്പിച്ച സമയത്ത് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് ആയ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായിരുന്നു ഈ ഫോണ്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആമസോണ്‍ വഴിയും പേറ്റിഎം മാള്‍ വഴിയും ഈ ഫോണ്‍ ലഭ്യമാണ്.

വിവോ വി7ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. ഈ ഫോണിന് എഡ്-ടൂ-എഡ്ജ് സ്‌ക്രൂനോടു കൂടിയ യൂണിബോഡി ഡിസൈനാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്, ഇതു കൂടാതെ 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം.

ലോകം കീഴടക്കാന്‍ നോക്കിയ 7 എത്തുന്നു

വിവോ V7ന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് അതിന്റെ മൂണ്‍ലൈറ്റ് 24എംപി സെല്‍ഫി ക്യാമറ. സെല്‍ഫി ക്യാമറയില്‍ മറ്റു സവിശേഷതകളായ ഫേസ് ബ്യൂട്ടി മോഡ് 7.0, നാച്ചുറല്‍ ഇഫക്ട്, പോര്‍ട്രേറ്റ് മോഡ് എന്നിവയും ഉണ്ട്.

വിവോ വി7ന്റെ റിയര്‍ ക്യാമറയില്‍ 16എംപി സെന്‍സും f/2 അപ്പാര്‍ച്ചറുമാണ്, കൂടാതെ ഇതില്‍ PDFAയും പോര്‍ട്രേറ്റ് മോഡും ഉണ്ട്. 3000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ സ്വന്തം ഫണ്‍ടച്ച് OS 3.2 പ്രീ-ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ട് വിവോ വി7നില്‍. ഇത് ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് അടിസ്ഥാനമാക്കിയാണ്.

വൈഫൈ, ബ്ലൂട്ടൂത്ത് 4.2, എഫ്എം റേഡിയോ, GLONASS, ജിപിഎസ്, BeiDou, ഒടിജി, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ ഈ ഫോണിന്റെ കണക്ടിവിറ്റികളാണ്. സ്മാര്‍ട്ട് സ്പ്ലിറ്റ് 3.0, ക്ലോണ്‍ ആപ്പ് എന്നിവയും ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ്.Read more about:
English summary
One of the key highlights of the Vivo V7 is its 24MP moonlight selfie camera that comes with an aperture of f/2.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot