വിവോ വി7, വി7 പ്ലസ് ഡ്യവല്‍ ക്യാമറ ഫോണ്‍ ഇന്ന് അവതിപ്പിക്കും!

Written By:

ചൈനീസ് ടെക്‌നോളജി കമ്പനിയായ വിവോ ഇന്ന് രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും, വിവോ വി7, വി7 പ്ലസ് എന്നീ ഫോണുകള്‍. ഇന്ന് അതായത് സെപ്തംബര്‍ 7ന് മുംബൈയില്‍ നടക്കുന്ന ഇവന്റിലാണ് ഈ ഫോണുകളുടെ പ്രഖ്യാപനം. കമ്പനിയുടെ സോഷ്യല്‍ മീഡിയാ ചാനലുകളില്‍ ഇവന്റ് തത്സമയം സ്ട്രീമിങ്ങ് ഉണ്ടായിരിക്കും. ഇവന്റ് കാണാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ വിവോസ് ഇന്ത്യ യൂട്യൂബ് ചാനല്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജില്‍ പോയാല്‍ ലൈവ് സ്ട്രീം കാണാം. ഇതു കൂടാതെ വിവോ ഇന്ത്യ വെബ്‌സൈറ്റും സന്ദര്‍ശിക്കാം.

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

വിവോ വി7, വി7 പ്ലസ് ഡ്യവല്‍ ക്യാമറ ഫോണ്‍ ഇന്ന് അവതിപ്പിക്കും!

മറ്റൊരു രസകരമായ കാര്യമാണ് രണ്ട് വലിയ ഇകൊമേഴ്‌സ് സൈറ്റുകളായ ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലും ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും ഇൗ ഫോണുകളുടെ ലൈവ് സ്ടീമിങ്ങ് കാണാം. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഇതിനായി ഒപു പേജ് ഇപ്പോള്‍ ഇല്ല, എന്നാല്‍ ഇതിനായി ഒരു ബാനര്‍ ചേര്‍ക്കും എന്നു വിശ്വസിക്കുന്നു.

വിവോ വി7 നേക്കാളും വലിയ ക്യാമറയും മികച്ച ബാറ്ററിയുമാണ് വില7 പ്ലസില്‍ എന്നു കരുതുന്നു. വിപണിയില്‍ മറ്റു കമ്പനികള്‍ ഒഴികേ വിവോ നല്‍കുന്നത് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് പിന്‍ ക്യാമറയ്ക്കു പകരം മുന്നിലാണ് നല്‍കുന്നത്. ഈ രണ്ട് ഫോണിനും ഇതു കൂടാതെ എഡ്ജ് ടൂ എഡ്ജി 'ഫുള്‍ വ്യൂ ഡിസ്‌പ്ലേ' എത്തുമെന്നും പ്രതീക്ഷിക്കുന്നു.

വിവോ വി7, വി7 പ്ലസ് ഡ്യവല്‍ ക്യാമറ ഫോണ്‍ ഇന്ന് അവതിപ്പിക്കും!

ജിയോ ഒരു വര്‍ഷം പിന്നിട്ടു: ടെലികോം വിപണിയിലെ മികച്ച നേട്ടം!

വിവോ വി5ന് 5 ഇഞ്ച് ഡിസ്‌പ്ലേയും വിവോ വി5 പ്ലസിന് 5.7ഇഞ്ച് ഡിസ്‌പ്ലേയുമാണ്. ഇതില്‍ മെറ്റര്‍, ഗ്ലാസ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630, സ്‌നാപ്ഡ്രാഗണ്‍ 660 പ്ലാറ്റ്‌ഫോം, 14nm ചിപ്‌സെറ്റ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷകളും വരുമെന്നു പ്രതീക്ഷിക്കുന്നു.

English summary
Vivo is all set to announce the new Vivo V7 and V7 Plus smartphones at a launch event on 7 September in Mumbai.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot