വിവോ വി7 ഇന്ന് ഇന്ത്യയില്‍ എത്തുന്നു!

Written By:

വിവോ വി7+ ഈ വര്‍ഷം സെപ്തംബറിലാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അതിനു പുറമേ കമ്പനി മറ്റൊരു ഫോണ്‍ കൂടി അവതരിപ്പിക്കാന്‍ പോകുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുഗ്രാമില്‍ നടക്കുന്ന പരിപാടിയിലാണ് ഈ ഫോണിന്റെ അവതരണം. ഇന്തോനേഷ്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.

വിവോ വി7 ഇന്ന് ഇന്ത്യയില്‍ എത്തുന്നു!

സാംസങ്ങ് ഫോണിന് പുതിയ അപ്‌ഡേറ്റുകള്‍!

ഒൗദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പു തന്നെ ഈ ഫോണിന്റെ പല സവിശേഷതകളും ഓണ്‍ലൈനില്‍ വന്നു കഴിഞ്ഞു. അതായത് ചെറിയ ഡിസ്‌പ്ലേ, കുറഞ്ഞ സ്‌റ്റോറേജ്, ചെറിയ ബാറ്ററി എന്നിവയാകാം എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ലീക്കായ മറ്റു സവിശേഷതകള്‍ ഇവയാണ്, ഇന്‍ഡോണേഷ്യയില്‍ ഈ ഫോണിന്റെ വില 18,300 രൂപയാണ്, എന്നാല്‍ ഇന്ത്യയില്‍ 21,990 രൂപയാകും എന്നു പ്രതീക്ഷിക്കുന്നു. മാറ്റി ബ്ലാക്ക്, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഈ ഫോണ്‍ ഇറങ്ങിയത്, ഇന്ത്യയിലും ഇതേ നിറങ്ങളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ്‌കോളില്‍ നിന്നും വീഡിയോകോളിലേക്ക് നേരിട്ട് മാറാം

5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 1440X720 പിക്‌സല്‍, 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ SoC, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവയും പ്രത്യേക സവിശേഷതകളാണ്.രണ്ട് നാനോ സിം കാര്‍ഡുകളെ പിന്തുണയ്ക്കുന്ന രണ്ട് ഡ്യുവല്‍ സിം കാര്‍ഡ് സ്ലോട്ടും ഈ ഫോണില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 7.1ല്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 16എംപി റിയര്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ്.4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.2, 3000എംഎഎച്ച് ബാറ്ററി എന്നിവ ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

English summary
Vivo V7 in the country at an event held in Gurugram at 1 PM. It was only in the last week that the company announced the smartphone in Indonesia.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot