വിവോ വി 9, ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ എത്തുന്നു

Posted By: Samuel P Mohan

സവിശേഷതയ്ക്ക് പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന ഒരു പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു വിവോ. പുതിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ എത്തുന്ന വിവോയുടെ ആ ഫോണിന്റെ പേരാണ് വിവോ V9.

വിവോ വി 9, ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ എത്തുന്നു

മാര്‍ച്ച് 27നാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത്. ഈ ഫോണിന്റെ ഒരു പ്രത്യേക സവിശേഷത എന്നു പറഞ്ഞാല്‍ ഫോണിന്റെ മുന്‍ ഭാഗം ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുളള നോച്ചുമായാണ് എത്തുന്നത്. വി7ന്റെ പിന്‍ഗാമിയാണ് വിവോ വി9. കൂടാതെ ഫോണിന്റെ മുന്നില്‍ 24എംപി മുന്‍ ക്യാമറയും ഉണ്ട്.

വിവോ വി9ന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഒരു പ്ലാസ്റ്റിക് ബോഡിയായി എത്താന്‍ സാധ്യത ഏറെയാണ്. എന്നിരുന്നാലും വിവോ വി7ന്റെ പോലെ ഫുള്‍ വ്യൂ ഡിസ്‌പ്ലേ ആയിരിക്കും. 5.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 2160X1080p റസൊല്യൂഷന്‍, 18:9 ആസ്‌പെക്ടി റേഷ്യോ എന്നിവയാണ് ഡിസ്‌പ്ലേ സവിശേഷതകള്‍. ഇയര്‍പീസിന്റേയും ഫ്രണ്ട് ഫേസിംഗ് ക്യാമറയുടേയും ഹാര്‍ഡ് ഡിസ്‌പ്ലേയാണ് ഏറ്റവും മികച്ചത്.

സ്‌റ്റോറേജ്

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറോടു കൂടിയ 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ചും സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 16എംപി പ്രൈമറി ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍ പറഞ്ഞിരിക്കുന്നത്. കൂടാതെ 3500എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആകര്‍ഷിക്കുന്ന ഓഫറുകളില്‍ സാംസങ്ങ് ഗാലക്‌സി എസ്9, എസ്9+ എന്നിവ ഇന്ത്യയില്‍ എത്തി

മറ്റു സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 8 ഓറിയോയിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ഐഫോണ്‍ Xനെ പോലെ നോച്ച് ഉണ്ട് എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

മാര്‍ച്ച് 19ന് ചൈനയിലും മാര്‍ച്ച് 27 ഇന്ത്യയിലും ഈ ഫോണ്‍ എത്തുന്നു. വിവോ വി9ന്റെ വില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 25,000 രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Vivo V9 will come with iPhone X-like notch and primary camera setup and a FullView display and launching in India on March 27.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot