'നിറം മാറി' വിവോ X20 ക്രിസ്മസ് എഡിഷന്‍

Posted By: Lekshmi S

വിവോ X20-യുടെ ഫിഫ വേള്‍ഡ് കപ്പ് എഡിഷന്‍ കിങ് ഓഫ് ഗ്ലോറിക്ക് പിന്നാലെ X20- ക്ക് മറ്റൊരു സ്‌പെഷ്യല്‍ എഡിഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വിവോ. ക്രിസ്മസ് ആഘോഷം അടിപൊളിയാക്കുന്നതിനായി കമ്പനി വിവോ X20-യുടെ ക്രിസ്മസ് എഡിഷന്‍ പുറത്തിറക്കിക്കഴിഞ്ഞു.

'നിറം മാറി' വിവോ X20 ക്രിസ്മസ് എഡിഷന്‍

പുതിയ എഡിഷന്റെ പ്രത്യേകതകള്‍ നോക്കാം. പ്രധാന മാറ്റം നിറത്തിലാണ്. ഫോണിന്റെ പിറകുവശത്തെ പാനല്‍, അന്റെന, ലോഗോ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം ചുവപ്പില്‍ കുളിച്ചുനില്‍ക്കുകയാണ്.

മറ്റൊരു പ്രധാന സവിശേഷത, ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഒരു ഗിഫ്റ്റ് ബോക്‌സ് ലഭിക്കും. ചുവപ്പ് നിറമുള്ള ഒരു സ്‌കാഫ്, ഫോണ്‍ കെയ്‌സ് എന്നിവയാണ് സമ്മാനപ്പെട്ടിയിലുള്ളത്.

4 ജിബി റാം, 64 ജിബി/128 ജിബി സ്റ്റോറേജ് എന്നിവയും ക്രിസ്മസ് സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതയാണ്. ഇവ മാറ്റിനിര്‍ത്തിയാല്‍ X20 ക്രിസ്മസ് എഡിഷന് കാര്യമായ പുതുമകളൊന്നുമില്ല. 6.01 ഇഞ്ച് 18:9 ഡിസ്‌പ്ലെ. ഇത് ഫോണിന്റെ മുന്‍ഭാഗത്തിന്റെ 85.3 ശതമാനം വരും.

ഏത് ആന്‍ഡ്രോയിഡ് ഉപകരണത്തിലും പാറ്റേണ്‍ ലോക്ക് തുറക്കാന്‍ മികച്ച വഴികള്‍

സ്‌നാപ്ഡ്രാഗണ്‍ 660 SoC പ്രോസ്സസ്സര്‍. പിറകില്‍ രണ്ട് ക്യാമറകളുണ്ട്, 12 MP-യും 5 MP-യും. മുന്നിലെ ക്യാമറയും 12 MP-യാണ്. മികച്ച ഓഡിയോ പ്രദാനം ചെയ്യുന്നതിനായി AK4376A ഉള്‍പ്പെടുത്തിയിരിക്കുന്നു. 3245 mAh ബാറ്ററിയും നിങ്ങളെ തൃപ്തിപ്പെടുത്തും.

വിവോയുടെ ഔദ്യോഗിക മോള്‍, വിവോ ലിങ്ക്‌സ് ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് ഷോപ്പ്, വിവോ ജിങ്‌ഡോങ് ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍, വിവോ സണ്‍ഇങ് ഔദ്യോഗിക ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ വിവോ X20 ക്രിസ്മസ് എഡിഷന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 16 മുതല്‍ വില്‍പ്പന ആരംഭിക്കും. 31,124 രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

English summary
Vivo has yet again unveiled another special edition of Vivo X20.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot