വിവോ X20 പ്ലസ് യുഡി വിസ്മയിപ്പിക്കുന്ന സവിശേഷതയുമായി

By: Samuel P Mohan

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ആകര്‍ഷിക്കുന്ന പുതിയ സവിശേഷതയുമായി എത്തുന്നു. അതായത് തങ്ങളുടെ പുതിയ ഫോണായ വിവോ X20 പ്ലസില്‍ അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയുമായാണ് എത്തുന്നത്. ജൂണില്‍ MWC ഷാങ്ഹായില്‍ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു.

വിവോ X20 പ്ലസ് യുഡി വിസ്മയിപ്പിക്കുന്ന സവിശേഷതയുമായി

മറ്റൊന്ന് ശ്രദ്ധേയമായത് അണ്ടര്‍-ഗ്ലാസ് ഫിങ്കര്‍പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജി വിവോ എക്‌സ്‌പ്ലേ 6ലും വിവോ എക്‌സ്‌പ്ലേ 7ലും എത്തുമെന്ന റിപ്പോര്‍ട്ടും ഇതിനകം എത്തിയിരുന്നു.

വിവോയുടെ അടുത്ത തലമുറ ഫോണുകളില്‍ ഈ സവിശേഷത എത്തുമെന്ന് നേരത്തെ കിംവദന്തി കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ വിവോ X20ഉും X20 പ്ലസും ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു.

ഫോണ്‍റെഡാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് വിവോ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ ലിസ്റ്റിങ്ങില്‍ വിവോ X20 പ്ലസ് യുഡി എന്നാണ് 3ജി സര്‍ട്ടിഫിക്കേഷന്‍ വെബ്‌സൈറ്റിലെന്ന്. ഇതില്‍ ചേര്‍ത്തിരിക്കുന്ന 'UD' എന്നത് സ്മാര്‍ട്ട് ഫോണിന്റെ അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറാണ് സൂചിപ്പിക്കുന്നത്.

ഈ ഫോണിന്റെ മോഡര്‍ നമ്പര്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് BK1124 എന്നും ഫോണ്‍ എത്തുന്നത് 4ജി എല്‍ടിഇ ടെക്‌നോളജിയില്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയോടു കൂടിയാണെന്നും ഉണ്ട്. എന്നാല്‍ ഈ ഫോണ്‍ ഇറങ്ങുന്നതിനെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ല.

സാംസങ് ഗാലക്‌സി A8 (2018), A8+ എന്നിവ ഉടന്‍ ഇന്ത്യയില്‍; വില്‍പ്പന ആമസോണ്‍ വഴി

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് വിവോ X20 പ്ലസ് യുഡി യഥാര്‍ത്ഥ വിവോ X20 പ്ലസിനു സമാനമായ സവിശേഷതയായിരിക്കും എന്നാണ്. യഥാര്‍ത്ഥ വിവോ X20യുടെ സവിശേഷതകള്‍ ഇങ്ങനെയാണ്.

ഫുള്‍വ്യൂ അമോലെഡ് പാനാണ് ഈ ഫോണിന്. 18:9 റേഷ്യോ, എഫ്എച്ച്ഡി പ്ലസ്, 160X1080 പിക്‌സല്‍ റസൊല്യൂഷന്‍ മെറ്റല്‍ യൂണിബോഡി ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64ബിറ്റ് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 SoC ചേര്‍ത്ത 4ജിബി/6ജിബി റാമാണ് ഫോണിന്.

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ടിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. വിവോ X20, വിവോ X20 പ്ലസ് ഫോണുകള്‍ക്ക് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതായത് റിയര്‍ ക്യാമറ 24എംപിയും 5എംപിയും. മൂണ്‍ലൈറ്റ് സെല്‍ഫിയോടു കൂടിയ 24എംപി ക്യാമറയാണ് വിവോ വി7 പ്ലസില്‍.

ഇന്‍ഗ്ലാസ് ഫിങ്കര്‍പ്രിന്റ് സെന്‍സറുകളുളള വരാനിരിക്കുന്ന വിവോ സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവിലുളള സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ സമാനമായ സവിശേഷതകളായിരിക്കും, എന്നാല്‍ ഡിസ്‌പ്ലേയിലും ഡിസൈനിലും മാത്രം വ്യത്യാസമുണ്ടായിരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. വിവോ X20 പ്ലസ് യുഡി സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള മറ്റു സവിശേഷതകള്‍ അറിയാനായി നമുക്ക് കാത്തിരിക്കാം.

Read more about:
English summary
Vivo X20 Plus with under-glass fingerprint sensor is expected to be launched soon. A new listing of a Vivo smartphone - Vivo X20Plus UD has been spotted on the 3C certification website. This device is believed to be launched along with the Vivo X20 UD. These phones are to use the Synaptics in-glass fingerprint sensors.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot