വിവോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് അത്യുഗ്രന്‍ ഡിസ്‌കൗണ്ടുമായി വിവോ 'എക്‌സ്‌ചേഞ്ച്' മേള

|

പഴയ ഫോണുകളെ അത്യുഗ്രന്‍ ഓഫറുകളില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ വിവോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സൗകര്യമൊരുക്കി കമ്പനി. ഓഫറിന്റെ തുടക്കമെന്ന നിലയ്ക്ക് പഴയ വിവോ ഫോണ്‍ നല്‍കുനന്നവര്‍ക്ക് 100 രൂപയുടെ അഡീഷണല്‍ ബംപ്-അപ് എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി നല്‍കുന്നുണ്ട്. ജനുവരി 16 മുതല്‍ 19 വരെയാണ് ഈ സൗകര്യമുള്ളത്.

 

വിവോ

വിവോ

ഓണ്‍ലൈന്‍ റീ-കൊമേഴ്‌സ് ബ്രാന്‍ഡായ cashify.in മായി സഹകരിച്ചാണ് പ്രമുഖ ചൈനീസ് ബ്രാന്‍ഡായ വിവോ പുത്തന്‍ എക്‌സ്‌ചേഞ്ച് ഓഫറുമായി വിപണി പിടിയ്ക്കാനെത്തിയിരിക്കുന്നത്. വിവോയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ കയറി എക്‌സ്‌ചേഞ്ച് ഓഫറിന്റെ ഭാഗമാകാം. ഇതിനായി ഇനപ്പറയുന്ന ക്രമം പാലിച്ചാല്‍ മതിയാകും.

 ഓഫര്‍

ഓഫര്‍

ആദ്യം നിങ്ങളുടെ പ്രദേശത്ത് എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണോയെന്ന പരിശോധിക്കുക.

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിനായുള്ള എക്‌സ്‌ചേഞ്ച് കോട്ട് cashify.in ല്‍ നിന്നും ആദ്യം സംഘടിപ്പിക്കുക.

കോട്ട് സംഘടിപ്പിച്ച ശേഷം ഓര്‍ഡര്‍ നല്‍കുക.

ഓര്‍ഡര്‍ നല്‍കിയാലുടന്‍ നിങ്ങളുടെ പുത്തന്‍ വിവോ സ്മാര്‍ട്ട്‌ഫോണ്‍ വീട്ടിലെത്തും.

ഇതിനുശേഷം cashify.in നിര്‍ദേശിക്കുന്നതിനനുസരിച്ച് നിങ്ങളുടെ പഴയ ഫോണ്‍ പിക്ക് അപ്പിനായി ആളെത്തുകയും ആ സമയത്തു തന്നെ പണം നേരിട്ടു നല്‍കുകയും ചെയ്യും.

വിവോ സ്മാര്‍ട്ട്‌ഫോണ്‍
 

വിവോ സ്മാര്‍ട്ട്‌ഫോണ്‍

''ഉപയോക്താക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് വിവോ. ഇതുതന്നെയാണ് വിവോയെ ജനപ്രീയമാക്കിയതും. ഇതിനു മുന്‍പും ഇത്തരത്തിലുള്ള വിവിധ ഓഫറുകള്‍ നല്‍കാന്‍ വിവോ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ പഴയ ഫോണില്‍ നിന്നും

പുത്തന്‍ വിവോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനും സൗകര്യമൊരുക്കിയിരിക്കുകയാണ്. cashify.in മായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്'' - വിവോ ഇന്ത്യ പ്രതിനിധി ജെറോം ചെന്‍ പറഞ്ഞു.

ഓഫറിലൂടെ നല്‍കി വരികയാണ്.

ഓഫറിലൂടെ നല്‍കി വരികയാണ്.

ജനുവരി 16 മുതല്‍ 18 വരെ വിവോ കാര്‍ണിവലെന്ന പേരില്‍ പേ-ടിഎം മാളില്‍ പ്രത്യേകം ഓഫുകളും കമ്പനി നല്‍കി വരികയാണ്. വിവോ നെക്‌സ്, വിവോ വി11 പ്രോ, വിവോ വി9 അടക്കമുള്ള ജനപ്രീയ മോഡലുകള്‍ക്ക് 1,400 രൂപവരെ കാഷ് ബാക്കും ഈ ഓഫറിലൂടെ നല്‍കി വരികയാണ്.

4030 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി വിവോ വൈ914030 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയുമായി വിവോ വൈ91

Best Mobiles in India

Read more about:
English summary
‘Vivo Xchange’ program announced to offer exchange discounts ..

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X