Home
News

ഒറ്റ ഫോൺ, 4 വില! കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയിൽ എത്തി

ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ ആരാധകർക്ക് ക്രിസ്മസ് സമ്മാനമായി പുതിയ ഫോൺ അ‌വതരിപ്പിച്ച് പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് വിവോ. തങ്ങളുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ Y29 5G (vivo Y29 5G) എന്ന സ്മാർട്ട്ഫോൺ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നാല് വേരിയന്റുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും എന്നതാണ് ഒരു പ്രത്യേകത. കൂടാതെ കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' നയത്തെ പിന്തുണച്ചുകൊണ്ട് ഗ്രേറ്റർ നോയിഡയിലെ സൗകര്യങ്ങൾ ഉപയോഗിച്ച് വിവോ നിർമിച്ച സ്മാർട്ട്ഫോൺ ആണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

മിലിട്ടറി ഗ്രേഡ് റെസിസ്റ്റൻസും SGS സർട്ടിഫിക്കേഷനും നൽകുന്ന സെഗ്‌മെൻ്റിലെ ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64-റേറ്റിങ് സഹിതമാണ് ഇത് എത്തുന്നത്. കൂടാതെ വേവ് ക്രെസ്റ്റ് ഫോൺ കെയ്‌സുമായി ജോടിയാക്കുമ്പോൾ, ഈഫോൺ ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആയി മാറുന്നു, ഇത് ആഘാതങ്ങളിൽ നിന്ന് എക്സ്ട്രാ പ്രൊട്ടക്ഷൻ നൽകുന്നു എന്ന് കമ്പനി പറഞ്ഞു.

ഒറ്റ ഫോൺ, 4 വില! കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയിൽ എത്തി

വിവോ Y29 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് ഡിസ്‌പ്ലേ, 1608 × 720 റെസല്യൂഷൻ, 1000 നിറ്റ്‌സ് ​​ബ്രൈറ്റ്നസ്, ഐ പ്രൊട്ടക്ഷൻ മോഡ്, TÜV റൈൻലാൻഡ് സർട്ടിഫൈഡ് എന്നീ ഫീച്ചറുകൾ സഹിതമാണ് ഈ​ ഫോൺ എത്തിയിരിക്കുന്നത്.

ഡിമെൻസിറ്റി 6300 പ്രോസസറാണ് വിവോ Y29 5ജിയുടെ കരുത്ത്. 4/6/8 ജിബി റാം; 128/256GB സ്റ്റോറേജ്; 8 ജിബി എക്സ്റ്റെൻഡഡ് റാം ഫീച്ചറുകളും ഈ ​ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആണ് പ്രവർത്തനം. നിരവധി എഐ ഫീച്ചറുകളും ഇതിലുണ്ട്.

ഒറ്റ ഫോൺ, 4 വില! കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയിൽ എത്തി

ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ 50MP (f/1.8) മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഫ്ലാഷും അ‌ടങ്ങുന്നു. ഫ്രണ്ടിൽ 8MP ക്യാമറയാണ് ഉള്ളത്. AI നൈറ്റ് മോഡ് ഉള്ള 50MP മെയിൻ റിയർ ക്യാമറ ഡീറ്റെയിൽഡ് ലോ-ലൈറ്റ് ഷോട്ടുകൾ പകർത്തുന്നു, അതേസമയം 8MP ഫ്രണ്ട് ക്യാമറ ഷാർപ് സെൽഫികൾ ഉറപ്പാക്കുന്നു.

IP64 റേറ്റിംഗ് വിവോ Y29 5ജിയിലുണ്ട്. കൂടാതെ, SGS 5-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ്, മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ, ഷോക്ക്-അ‌ബ്സോർബിങ് കോർണറുകൾ, വേവ്-ക്രെസ്റ്റ് ഫോൺ കേസ് എന്നിവയും ഇതിലുണ്ട്. ഇത് ഫോണിനെ സുരക്ഷ ഉറപ്പാക്കുന്നു. ദീർഘനേരത്തെ സ്മാർട്ട്ഫോൺ ഉപയോഗം കണ്ണിന് പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ TÜV Rheinland സർട്ടിഫിക്കേഷനും ഇതിലുണ്ട്.

ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് v5.4, ഡ്യുവൽ സിം (1 നാനോ സിം + 1 നാനോ സിം/മൈക്രോ എസ്ഡി); 5G NR ബാൻഡ്: n1/n3/n5/n8/n28B/n40/n77/n78; ജിപിഎസ്, ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, 300% വോളിയം, ഡ്യുവൽ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഈ വിവോ 5ജി ഫോണിലുണ്ട്.

ഒറ്റ ഫോൺ, 4 വില! കിടിലൻ ഫീച്ചറുകളുമായി വിവോ Y29 5G ഇന്ത്യയിൽ എത്തി

44W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് ഉള്ള 5500mAh ബാറ്ററിയാണ് വിവോ Y29 5ജിയിൽ നൽകിയിരിക്കുന്നത്. 24-ഡൈമൻഷൻ സെക്യൂരിറ്റി പ്രൊട്ടക്ഷൻ, 4 വർഷത്തെ ബാറ്ററി ആരോഗ്യം എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
8.1 മില്ലിമീറ്റർ കനമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ബോഡിയാണ് ഇതിനുള്ളത്. മ്യൂസിക് പ്ലേബാക്കിലും റിമൈൻഡറുകളിലും പ്രവർത്തിക്കുന്ന ഡൈനാമിക് ലൈറ്റും ഉണ്ട്.

വിവോ Y29 5ജിയുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില (ടൈറ്റാനിയം ഗോൾഡ്: 16,499 രൂപ). ഇതിന്റെ 6GB/128GB വേരിയന്റിന് 15,499 രൂപയും (ടൈറ്റാനിയം ഗോൾഡ്: 17,999 രൂപ), 8GB+128GB വേരിയന്റിന് 16,999 രൂപയും (ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക്), 8GB+256G വേരിയന്റിന് 18,999 രൂപയും (ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക്) ആണ് വില. ഇന്നുമുതൽ വിവോ ഓൺലൈൻ സ്റ്റോറിൽനിന്ന് ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo Y29 5G with military-grade resistance launched in India. Its 4GB+128GB base variant is priced at Rs 13,999. The 6GB/128GB variant is priced at Rs 15,499 (Titanium Gold: Rs 17,999), the 8GB+128GB variant is priced at Rs 16,999 (Titanium Gold, Diamond Black), and the 8GB+256G variant is priced at Rs 18,999 (Titanium Gold, Diamond Black).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X