വിവോ Y55-ന്റെ വില കുറച്ചു; ഇനി 10990 രൂപയ്ക്ക് വാങ്ങാം

By: Lekshmi S

കഴിഞ്ഞ വര്‍ഷമാണ് 12490 രൂപ വിലയില്‍ വിവോ Y55 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചത്. ഇതിന്റെ വിലയില്‍ കമ്പനി 1500 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നു. ഇനി വിവോ Y55 10990 രൂപയ്ക്ക് ലഭിക്കും. വില കുറച്ചത് സംബന്ധിച്ച് വിവോയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഫോണ്‍ പുതിയ വിലയില്‍ ലഭ്യമാണ്.

വിവോ Y55-ന്റെ വില കുറച്ചു; ഇനി 10990 രൂപയ്ക്ക് വാങ്ങാം

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ റീട്ടെയ്‌ലര്‍ ആയ മഹേഷ് ടെലികോം വിവോ Y55-ന്റെ വില കുറച്ച വിവരം സമ്മതിച്ചു. അവരുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രൗണ്‍ ഗോള്‍ഡ്, ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്.

2.5D കര്‍വ്ഡ് ഗ്ലാസോട് കൂടിയ 720p 5.2 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.4 GHz ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസ്സര്‍, അഡ്രിനോ 505 ജിപിയു, 3GB റാം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. ഫോണില്‍ ലഭ്യമാക്കിയിട്ടുള്ള 16GB സ്‌റ്റോറേജ് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 GB വരെ വര്‍ദ്ധിപ്പിക്കാനാകും.

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13 MP പ്രൈമറി ക്യാമറയും 5MP സെല്‍ഫി ക്യാമറയും വിവോ Y55-നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. f/2.0 അപെര്‍ച്ചറാണ് പിന്‍ ക്യാമറയ്ക്കുള്ളത്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറകളില്‍ കാണുന്ന എല്ലാ സൗകര്യങ്ങളും മോഡുകളും ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയും ഫണ്‍ടച്ച് OS 3.0UI-യും എടുത്തുപറയേണ്ട മറ്റ് ഘടകങ്ങള്‍. ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന 2730 mAh ബാറ്ററി 11 മണിക്കൂര്‍ ടോക് ടൈമും 250 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ ടൈമും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി ഇളക്കിയെടുക്കാന്‍ കഴിയാത്തതാണ്.

ആഗോള വിപണിയില്‍ ഏറ്റവും വിറ്റഴിച്ച ഫോണുകള്‍

വൈഫൈ, ബ്ലൂടൂത്ത്, 4G VoLTE, മൈക്രോ USB 2.0 പോര്‍ട്ട് എന്നീ സൗകര്യങ്ങള്‍ വിവോ Y55 ഉറപ്പുനല്‍കുന്നു. ഐ പ്രൊട്ടക്ഷന്‍ മോഡ്, സ്മാര്‍ട്ട് സ്‌ക്രീന്‍- സ്പ്ലിറ്റ് ഫീച്ചര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പത്യേകതകള്‍.

Read more about:
English summary
Vivo Y55s was launched in India in the last year at Rs. 12,490 and now it is likely to have received a price cut of Rs. 1,500 that takes it down to Rs. 10,990. Though there is no official confirmation regarding it, the same is reflected online as the Flipkart and Amazon India listings of the device show Rs. 10,990.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot