ഇന്ത്യയില്‍ വോഡാഫോണ്‍ 4ജി: തുടക്കം 'നുമ്മ കൊച്ചി'

Written By:

കൊച്ചിയ്ക്ക് ഇനിയല്പ്പം കൂടി തലയുയര്‍ത്തി നില്‍ക്കാം. ഇന്ത്യയില്‍ ബാക്കിയുള്ള എല്ലാ മെട്രോ നഗരങ്ങളെക്കാള്‍ മുമ്പേ വോഡാഫോണ്‍ 4ജി സര്‍വീസ് നമ്മുടെ കൊച്ചിയിലാണ് തുടങ്ങിയിരിക്കുന്നു. 1800മെഗാഹര്‍ട്ട്സ് എഫ്ഡിഡി-എല്‍ടിഇ ബാന്‍ഡ്-3യിലാണ് കമ്പനി 4ജി ലഭ്യമാക്കുന്നത്.

ഇന്ത്യയില്‍ വോഡാഫോണ്‍ 4ജി: തുടക്കം 'നുമ്മ കൊച്ചി'

സൗജന്യ 4ജി മൈഗ്രേഷനൊപ്പം 29രൂപയ്ക്ക് 120എംബി ഡാറ്റായും ലഭിക്കുന്നു. 20ജിബി ഡാറ്റാ 2499രൂപയുടെ ബോണാന്‍സ പാക്കിലൂടെ സ്വന്തമാക്കാം. ഡിസംബര്‍ 14 മുതലാണ്‌ 4ജി സേവനം ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ഇന്ത്യയില്‍ വോഡാഫോണ്‍ 4ജി: തുടക്കം 'നുമ്മ കൊച്ചി'

മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത തുടങ്ങിയ മെട്രോകളിലും തങ്ങളുടെ സേവനം ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിട്ടുണ്ട്. കൂടാതെ കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും അധികം താമസിയാതെ 4ജി എത്തിക്കുമെന്നാണ് വോഡാഫോണിന്‍റെ വാഗ്ദാനം.

ഇന്ത്യയില്‍ വോഡാഫോണ്‍ 4ജി: തുടക്കം 'നുമ്മ കൊച്ചി'

കൊച്ചിയിലെ വോഡാഫോണ്‍ 4ജി ഓഫറുകള്‍:

* 4ജി അപ്പ്ഗ്രേഡ് സൗജന്യമാണ്, ഒപ്പം 4ജി സിമ്മും.
* ഹംഗാമ പ്ലേ(Hungama Play)യിലൂടെ 3 മാസം സൗജന്യമായി സിനിമകള്‍ ആസ്വദിക്കാം.
* വോഡാഫോണ്‍ മ്യൂസിക്കില്‍ നിന്ന്‍ അണ്‍ലിമിഡ് മ്യൂസിക്ക്.
* വോഡാഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്ക്‌ 100% എക്സ്ട്രാ ഡാറ്റാ ലഭിക്കും.

English summary
Vodafone 4G in India starts from Kochi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot