വോഡാഫോണ്‍ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകള്‍ അവതരിപ്പിച്ചു!

Written By:

വോഡാഫോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി രണ്ട് പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്ലാന്‍ FRC 496, FRC 177 എന്ന രണ്ടു പ്ലാനുകളില്‍ വോയിസ് കോള്‍, ഡാറ്റ ബനിഫിറ്റ് എന്നിവ നല്‍കുന്നുണ്ട്. ഈ രണ്ട് പുതിയ പ്ലാനുകളും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്.

മികച്ച പ്രോസസറും സോഫ്റ്റ്‌വയറുമായി സോണിയുടെ രണ്ട് ഫോണുകള്‍ ഇന്ത്യയില്‍ എത്തി!

വോഡാഫോണ്‍ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകള്‍ അവതരിപ്പിച്ചു!

FRC 495 പ്ലാന്‍, അടുത്ത കാലത്ത് വോഡാഫോണ്‍ അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും മികച്ച പ്ലാനുകളില്‍ ഒന്നാണ്. റിലയന്‍സ് ജിയോയുടെ 499 രൂപയുെട പ്ലാനിനു സമാനമാണ് ഈ പ്ലാന്‍, അതായത് ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 1ജിബി ഡാറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 84 ദിവസം വാലിഡിറ്റി എന്നിവയും നല്‍കുന്നു. ജിയോയുടെ 499 പ്ലാന്‍ വില ഇപ്പോള്‍ പുതിയ കസ്റ്റമേഴ്‌സിന് 598 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്, ഇത് വോഡാഫോണ്‍ താരിഫ് പ്ലാനിനേക്കാള്‍ കൂടുതലാണ്.

എന്നാല്‍ വോഡാഫോണിന്റെ ഈ പുതിയ പദ്ധതി ഡല്‍ഹിയില്‍ മാത്രമേ തത്കാലം ഉളളൂ. എന്നാല്‍ മറ്റു പ്രദേശങ്ങളിലും ഈ പ്ലാന്‍ കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നുണ്ട്.

കമ്പനി അവതരിപ്പിച്ച FRC 177 പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 28 ദിവസത്തൈ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇത് വോഡാഫോണിന്റെ നിലവിലെ ഉപഭോക്താക്കള്‍ക്കു നല്‍കിയ പ്ലാന്‍ ആയ 181, 195 പ്ലാന്‍ പോലെയാണ്.

മൈക്രോമാക്‌സ് ഭാരത് വണ്‍, മറ്റു വില കുറഞ്ഞ 4ജി ഫോണുമായി ഏറ്റുമുട്ടുന്നു

181 പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് 2ജി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ്, എന്നാല്‍ 195 രൂപ പ്ലാനില്‍ 1ജിബി ഡാറ്റ, അണ്‍ലിമിറ്റജ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

English summary
Vodafone announced two new tariff plans for new customers. The plans are FRC 496 and FRC 177 and they both offer voice calling and data benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot