വോഡാഫോണ്‍ UIDAI യുടെ ഔദ്യോഗിക ഏജെന്‍സിയായി

Posted By: Staff

വോഡാഫോണ്‍ UIDAI യുടെ ഔദ്യോഗിക ഏജെന്‍സിയായി

ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വോഡാഫോണ്‍, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(UIDAI),  ആന്ധ്രാപ്രദേശിലെ

ഔദ്യോഗിക ഒതെന്റിക്കേഷന്‍ സര്‍വീസ് ഏജെന്‍സിയായും(ASA),  ഒതെന്റിക്കേഷന്‍ യൂസര്‍ ഏജെന്‍സിയായും(AUA) അംഗീകരിയ്ക്കപ്പെട്ടു. UIDAI യ്ക്ക് വേണ്ടി കമ്പനി ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റും പുറത്തിറക്കി. ഇതനുസരിച്ച് ആധാര്‍ ലെറ്ററുകള്‍ പ്രൂഫ് ഓഫ് ഐഡന്റിറ്റിയായും, പ്രൂഫ് ഓഫ് അഡ്രസ്സായും കണക്കാക്കി ആന്ധ്രാപ്രദേശില്‍ പുതിയ കണക്ഷനുകള്‍ നല്‍കാന്‍ വോഡാഫോണിന് സാധിയ്ക്കും.

തുടക്കത്തില്‍ ഈ സേവനം ഹൈദരാബാദ് എസ് പി റോഡിലും, വിജയവാഡ ബന്ദാര്‍ റോഡിലുമുള്ള വോഡാഫോണ്‍ സ്‌റ്റോറുകളില്‍ ലഭ്യമാകും.

പദ്ധതിയുടെ അവതരണ സമ്മേളനത്തില്‍ ടെലികോം വകുപ്പ്, UIDAI,   TRAI, ആന്ധ്രാപ്രദേശിലെ ടേം സെല്‍സ് തുടങ്ങിയവയിലെ പ്രമുഖര്‍ക്കൊപ്പം വോഡാഫോണ്‍ ഇന്ത്യയിലെ പ്രധാനികളും പങ്കെടുത്തു.

കണക്ഷന്‍ എടുക്കാനും, ആക്റ്റിവേറ്റ് ചെയ്യാനുമുള്ള താമസം ഒഴിവാക്കാന്‍ ഈ നടപടിയ്ക്ക് സാധിയ്ക്കുമെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot