വോഡാഫോണിന്റെ പുതിയ 38 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

Written By:

മറ്റുളള ടെലികോം കമ്പനികളെ പോലെ വോഡാഫോണും അടുത്ത അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു. ചോട്ട ചാമ്പ്യന്‍ എന്നു പറയുന്ന ഈ 38 രൂപയുടെ പ്ലാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

വോഡാഫോണിന്റെ പുതിയ 38 രൂപ പാക്കില്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍!

38 രൂപയുടെ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 100 മിനിറ്റ് ഫ്രീ ലോക്കല്‍, എസ്റ്റിഡി കോള്‍, 100എംബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ നല്‍കുന്നു. എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും, മൈവോഡാഫോണ്‍ ആപ്പു വഴിയും മറ്റു റീച്ചാര്‍ജ്ജ് വെബ്‌സൈറ്റിലൂടേയും ഈ ഓഫര്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം.

എന്നാല്‍ മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, ബീഹാര്‍, ജാര്‍ഹണ്ട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീവിടങ്ങൡലെ ഉപഭോക്താക്കള്‍ക്ക് വോഡാഫോണിന്റെ ഈ ചോട്ട പാക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 200എംബി ഡാറ്റ ലഭിക്കുന്നു. 2ജി/3ജ/ 4ജി വരെ സ്പീഡാണ് ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്.

കുറഞ്ഞ അളവില്‍ ഡാറ്റ ആവശ്യതകകള്‍ ഉളള ഉപഭോക്താക്കളെ കണക്കിലെടുത്താണ് വോഡാഫോണ്‍ ഇത്തരം ഒരു ഓഫര്‍ കൊണ്ടു വന്നത്. കൂടാതെ കുറഞ്ഞ സ്പീഡില്‍ ഒരു മാസത്തോളം ഡാറ്റയും കോളും ആസ്വദിക്കുന്ന ഉപഭോക്താക്കളേയും കണക്കിലെടുത്താണ്, വോഡാഫോണിന്റെ മറ്റൊരു ലക്ഷ്യം.

വോഡാഫോണ്‍ അടുത്തിടെ കൊണ്ടു വന്ന മറ്റൊരു പ്ലാനാണ് റെഡ് പോസ്റ്റ് പെയ്ഡ് പ്ലാന്‍. ഈ പ്ലാനും തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂ.

English summary
Vodafone has launched a new prepaid recharge pack, named Chhota Champion, with both data and calling benefits at Rs. 38.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot