വോഡാഫോണ്‍ ധമക: 458 രൂപ, 509 രൂപ പ്ലാനുകള്‍ ഞെട്ടിക്കുന്നു

Posted By: Samuel P Mohan

ഇരുപത്തി അഞ്ചോളം രാജ്യങ്ങളില്‍ ഇരുന്നൂറ് ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന മൊബൈല്‍ ഫോണ്‍ സേവനദാദാവാണ് വോഡാഫോണ്‍. വോഡിയ്, ഡാറ്റാ, കോള്‍ എന്നീ മൂന്നു പദങ്ങള്‍ ചേര്‍ത്താണ് വോഡാഫോണ്‍ എന്ന പേര് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ വോഡാഫോണ്‍ തങ്ങളുടെ രണ്ട് പ്ലാനുകളായ 458 രൂപ, 509 രൂപ എന്നീ പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു.

വോഡാഫോണ്‍ ധമക: 458 രൂപ, 509 രൂപ പ്ലാനുകള്‍ ഞെട്ടിക്കുന്നു

ഈ പുതുക്കിയ പ്ലാനില്‍ അധിക ഡാറ്റ, വാലിഡിറ്റി എന്നിവയാണ് നല്‍കുന്നത്. ഇതു പോലെ കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റകള്‍ നല്‍കാന്‍ എയര്‍ടെല്ലും ജിയോയും അടുത്തിടെ അവരുടെ പ്ലാനുകളും പുതുക്കിയിരുന്നു.

വോഡാഫോണിന്റെ ഈ പുതുക്കിയ രണ്ട് പ്ലാനുകളും വോഡാഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മൈവോഡാഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം. പുതുക്കിയ പദ്ധതിുകള്‍ നിലവില്‍ എല്ലാ സര്‍ക്കിളുകളിലും ലഭ്യമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണ്‍ 509 രൂപ പ്ലാന്‍

വോഡാഫോണിന്റെ 509 രൂപ പ്ലാനില്‍ 1ജിബി 4ജി/ 3ജി ഡാറ്റയാണ്‌ പ്രതി ദിനം നല്‍കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയില്‍ നിന്നും 91 ദിവസത്തെ വാലിഡിറ്റിയായി കമ്പനി കൂട്ടിയിട്ടുണ്ട്. 91 ദിവസത്തെ വാലിഡിറ്റിയില്‍ മെത്തത്തില്‍ 91 ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ കീഴില്‍ പരിധിയില്ലാത്ത വോയിസ് കോളുകളും ഫ്രീ റോമിംഗും ലഭിക്കും. എയര്‍ടെല്ലിന്റെ 509 രൂപ പ്ലാനും ജിയോയുടെ 498 രൂപ പ്ലാനും വോഡാഫോണിന്റെ ഈ പരിഷ്‌കരിച്ച പ്ലാനുമായി മത്സരിക്കുന്നു.

എയര്‍ടെല്‍ 509, ജിയോ 498 രൂപ പ്ലാനുകള്‍

എയര്‍ടെല്ലിന്റെ 509 രൂപ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതിദിനം, ഫ്രീ വോയിസ് കോള്‍, ഫ്രീ റോമിംഗ്, 100എസ്എംഎസ് എന്നിവ പ്രതി ദിനം ലഭിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയില്‍ നിന്നും 91 ദിവസം വരെ പ്ലാനുകളുടെ കാലാവധി വര്‍ദ്ധിപ്പിച്ചു. അതായത് മൊത്തത്തില്‍ ഉപഭോക്താക്കള്‍ക്ക് 91ജിബി ഡാറ്റ ഇതില്‍ ലഭിക്കുന്നു.

498 രൂപയ്ക്ക് ജിയോ പ്ലാന്‍ വാലിഡിറ്റി 91 ദിവസമാണ്. പരിഷ്‌കരിച്ച 498 രൂപയുടെ പ്ലാനില്‍ 91 ജിബി 4ജി ഡാറ്റ 91 ദിവസത്തെ വാലിഡിറ്റിയില്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനില്‍ ആദ്യം 91 ജിബിയായിരുന്നു. ഈ മൂന്നു പേരേയും താരതമ്യം ചെയ്യുമ്പോള്‍ ജിയോ ആണ് ഏറ്റവും കൂടുതല്‍ ഡാറ്റ നല്‍കുന്നത്.

അത്യുഗ്രന്‍ ഡാറ്റ/കോള്‍ ഓഫറുമായി ജിയോ വീണ്ടും, കുറഞ്ഞ വിലയില്‍ ആവോളം ആസ്വദിക്കാം

വോഡാഫോണ്‍ 458 പ്ലാന്‍

458 രൂപയുടെ പ്ലാനാണ് വോഡാഫോണ്‍ രണ്ടാമതായി പുതുക്കിയത്. അണ്‍ലിമറ്റഡ് കോളുകള്‍, 100എസ്എംഎസ്, 1ജിബി 4ജി/ 4ജി ഡാറ്റ എന്നിവയാണ് പ്രതിദിനം ലഭ്യമാകുന്നത്.

ഈ പ്ലാന്‍ വാലിഡിറ്റി 70 ദിവസത്തില്‍ നിന്നും 84 ദിവസമായി വര്‍ദ്ധിപ്പിച്ചു. അതായത് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 70ജിബി ഡാറ്റക്കു പകരം 84ജിബി ഡാറ്റ ലഭിക്കുന്നു എന്നു സാരം. ജിയോയുടെ 448 രൂപ എയര്‍ടെല്ലിന്റെ 448 രൂപ പ്ലാനുകളെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത്.

എയര്‍ടെല്‍ 448 രൂപ/ ജിയോ 448 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ പുതുക്കിയ 448 രൂപ പ്ലാനില്‍ 82 ദിവസത്തെ വാലിഡിറ്റിയില്‍ 82 ജിബി ഡാറ്റ നല്‍കുന്നു. മുന്‍പ് ഈ പ്ലാനില്‍ 70ജിബി ഡാറ്റയായിരുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ജിയോയുടെ പരിഷ്‌കരിച്ച 448 രൂപ പ്ലാനില്‍ 84 ദിവസത്തേക്ക് 126ജിബി ഡാറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 84ജിബി ഡാറ്റയായിരുന്നു. ദിവസേനയുളള ഡാറ്റ പരിധി ഇപ്പോള്‍ 1.5ജിബി വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone has revised its Rs. 448 and Rs. 509 plans to offer more validity and data to prepaid subscribers. The two revised plans are available via both the official website as well as the MyVodafone app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot