Home
News

കേരളത്തിലും വിഐ 5G എത്തി; ലഭ്യമാകുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു, കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം!

വളരെ ചെറിയ തോതിലാണെങ്കിലും വൊഡാഫോൺ ഐഡിയ എന്ന വിഐ (VI) രാജ്യത്തെ 17 ലൈസൻസ്ഡ് സർവീസ് എരിയകളിൽ (LSAs) 5G അവതരിപ്പിച്ചു. ഇതിലൂടെ ജിയോയ്ക്കും എയർടെലിനുമൊപ്പം വാണിജ്യ 5ജി സേവനങ്ങളിലേക്ക് വിഐയും കടന്നിരിക്കുന്നു. എങ്കിലും വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഈ ഘട്ടത്തിൽ വ​ഐ 5ജി അ‌വതരിപ്പിച്ചിട്ടുള്ളൂ എന്നതിനാൽ കുറച്ച് വിഐ വരിക്കാർക്ക് മാത്രമേ ഇത് ലഭ്യമാകൂ. വരും മാസങ്ങളിൽ കൂടുതൽ മേഖലകളിൽ 5ജി അ‌വതരിപ്പിക്കാൻ വിഐ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. 3.3 GHz, 26 GHz സ്പെക്ട്രത്തിൽ ആണ് വിഐ 5G വിന്യസിച്ചിരിക്കുന്നത്.

ഇപ്പോൾ വിഐ 5ജി അ‌വതരിപ്പിച്ച പ്രദേശങ്ങളിലുള്ള വിഐയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ സേവനം ആസ്വദിക്കാൻ സാധിക്കും. എന്നാൽ അ‌തിനായി നിശ്ചിത തുകയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കേണ്ടതുണ്ട്. വിഐയുടെ 5G-ലേക്ക് ആക്സസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, പ്രീപെയ്ഡ് ഉപഭോക്താക്കൾ 475 രൂപ പായ്ക്ക് ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടതുണ്ട്, അതേസമയം പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ REDX 1101 പ്ലാൻ ഉപയോഗിച്ചാണ് റീചാർജ് ചെയ്യേണ്ടത്.

കേരളത്തിലും വിഐ 5G എത്തി; കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം!

വൊഡാഫോൺ ഐഡിയയുടെ 5G ലഭ്യമായ പ്രദേശങ്ങൾ: വോഡഫോൺ ഐഡിയയുടെ മിഡ്-ബാൻഡ് അല്ലെങ്കിൽ 3.5 GHz ബാൻഡ് 5G 17 സർക്കിളുകളിൽ ലഭ്യമാണ് അ‌വ ലഭ്യമായ പ്രദേശങ്ങൾ- രാജസ്ഥാൻ (ജയ്പൂർ, ഗാലക്സി സിനിമയ്ക്ക് സമീപം, മാനസരോവർ ഇൻഡസ്ട്രിയൽ ഏരിയ, RIICO), ഹരിയാന (കർണാൽ, എച്ച്എസ്ഐഐഡിസി, ഇൻഡസ്ട്രിയൽ ഏരിയ, സെക്ടർ-3).

കൊൽക്കത്ത (സെക്ടർ V, സാൾട്ട് ലേക്ക്), യുപി ഈസ്റ്റ് (ലഖ്‌നൗ, വിഭൂതി ഖണ്ഡ്, ഗോമതിനഗർ), യുപി വെസ്റ്റ് (ആഗ്ര, ജെ.പി. ഹോട്ടലിന് സമീപം, ഫത്തേബാദ് റോഡ്), മധ്യപ്രദേശ് (ഇൻഡോർ, ഇലക്ട്രോണിക് കോംപ്ലക്സ്, പർദേശിപുര), ഗുജറാത്ത് (അഹമ്മദാബാദ്, ദിവ്യ ഭാസ്‌കറിന് സമീപം, കോർപ്പറേറ്റ് റോഡ്, മകർബ, പ്രഹ്ലാദ്‌നഗർ), ആന്ധ്രാപ്രദേശ് (ഹൈദരാബാദ്, ഐദ ഉപൽ, രംഗ റെഡ്ഡി).

കേരളത്തിലും വിഐ 5G എത്തി; കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം!

പശ്ചിമ ബംഗാൾ (സിലിഗുരി, സിറ്റി പ്ലാസ സെവോക് റോഡ്), ബീഹാർ (പട്ന, അനിഷാബാദ് ഗോളാംബർ), മുംബൈ (വോർലി, മാറോൾ അന്ധേരി ഈസ്റ്റ്), കർണാടക (ബെംഗളൂരു, ഡയറി സർക്കിൾ), പഞ്ചാബ് (ജലന്ധർ, കോട് കലൻ), തമിഴ്നാട് (ചെന്നൈ, പെരുങ്കുടി, നേശപാക്കം), മഹാരാഷ്ട്ര (പുണെ, ശിവാജി നഗർ).

ഡൽഹി (ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയ, ഘട്ടം 2, ഇന്ത്യാ ഗേറ്റ്, പ്രഗതി മൈതാനം), കേരളം (തൃക്കാക്കര, കാക്കനാട്). ഇതിൽ കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് നിലവിൽ വിഐ 5ജി എത്തിയതായി അ‌റിയിച്ചിരിക്കുന്നത്. രണ്ടും കൊച്ചിയിലാണ് എന്ന പ്രത്യേകതയുണ്ട്. കേരളത്തിന്റെ മെട്രോ നഗരം എന്ന നിലയിലാകാം കൊച്ചിയിൽ ആദ്യം 5ജി അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ജിയോയും എയർടെലും കേരളത്തിൽ ആദ്യം 5ജി അ‌വതരിപ്പിച്ചപ്പോഴും കൊച്ചിക്ക് വളരെ പ്രാധാന്യം നൽകിയിരുന്നു. വിഐ 5ജിയുടെ വിന്യാസത്തിലേക്ക് വന്നാൽ, ബീഹാർ ഒഴികെയുള്ള എല്ലാ സൈറ്റുകളിലും വിഐ N258 അല്ലെങ്കിൽ 2.6 GHz ബാൻഡ് വിന്യസിച്ചിട്ടുണ്ട്. നിലവിൽ, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് 5G സേവനങ്ങൾ വാണിജ്യപരമായി ലഭ്യമാകുന്നത്, പൂനെ, ഡൽഹി, ചെന്നൈ, ജലന്ധർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കേരളത്തിലും വിഐ 5G എത്തി; കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം!

സാമ്പത്തിക പ്രശ്നങ്ങൾ മൂലം 5ജി അ‌വതരിപ്പിക്കാൻ ​വൈകിയത് വിഐയെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി സൗജന്യമായി നൽകിയതിനാൽ നിരവധി വിഐ വരിക്കാർ അ‌വിടേക്ക് മാറി. ഇപ്പോൾ 5ജി സേവനങ്ങൾ ചെറിയ തോതിലെങ്കിലും ആരംഭിക്കാൻ വിഐക്ക് കഴിഞ്ഞത് വരിക്കാരിൽ പ്രതീക്ഷ സൃഷ്ടിക്കാൻ ഉൾപ്പെടെ സഹായിക്കും.

More from GizBot

Best Mobiles in India

English summary
Vodafone Idea (VI) has launched 5G in 17 Licensed Service Areas (LSAs) in the country, albeit on a very small scale. VI 5G is deployed in the 3.3 GHz and 26 GHz spectrum. To ensure access to VI's 5G, prepaid customers need to recharge with a Rs 475 pack and postpaid users need to recharge with the REDX 1101 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X